Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിക്കെതിരെ കേസ് കെട്ടിച്ചമച്ചത് ബിജെപി അനുഭാവി ആയതിനാൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുനിയിൽ പത്മരാജൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി

തനിക്കെതിരെ കേസ് കെട്ടിച്ചമച്ചത് ബിജെപി അനുഭാവി ആയതിനാൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുനിയിൽ പത്മരാജൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അദ്ധ്യാപകൻ കുനിയിൽ പത്മരാജൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ്. ബിജെപി അനുഭാവി ആയതുകൊണ്ട് തനിക്കെതിരെ ചിലർ കെട്ടിച്ചമച്ചതാണ് കേസെന്നും നിരപരാധിയാണെന്നും പത്മരാജൻ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നു.

ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവിലാണ് ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറായിരുന്ന കുനിയിൽ പത്മരാജൻ ഒൻപത് വയസുകാരിയെ പീഡിപ്പിച്ചത്. ക്രൂരമായ ലൈംഗിക പീഡനം നടന്നെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയും നൽകിയിരുന്നു. കുട്ടിയുടെ ക്ലാസ് ടീച്ചറായ അദ്ധ്യാപകന്റെ ഫോൺ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചതിൽ നിന്നും 35 ലേറെ തവണ ഇയാൾ പെൺകുട്ടിയെ ഫോൺ ചെയ്‍തിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികത മാത്രമാണ് ഇനി തെളിയാനുള്ളതെന്നും പ്രതി ഹർജിയിൽ പറയുന്നുണ്ട്. പത്മരാജൻ നൽകിയ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. നാളെ ഹൈക്കോടതി ഹർജി പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP