Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐസിസിയുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നു; പാസ്‌പോർട്ട് സേവനങ്ങൾക്കായി ഉടൻ അപ്പോയിന്മെന്റ് എടുക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നു; പാസ്‌പോർട്ട് സേവനങ്ങൾക്കായി ഉടൻ അപ്പോയിന്മെന്റ് എടുക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

ഐസിസിയുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നു; പാസ്‌പോർട്ട് സേവനങ്ങൾക്കായി ഉടൻ അപ്പോയിന്മെന്റ് എടുക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നു; പാസ്‌പോർട്ട് സേവനങ്ങൾക്കായി ഉടൻ അപ്പോയിന്മെന്റ് എടുക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

സ്വന്തം ലേഖകൻ

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ഇന്ത്യൻ കൾച്ചറൽ സെന്ററിലെ കോൺസുലാർ സേവനങ്ങൾ നാളെ മുതൽ പുനരാരംഭിക്കുന്നു. ഒരു ദിവസം പരിമിതമായ എണ്ണം അപേക്ഷകൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ. ആദ്യം ലഭിക്കുന്ന അപ്പോയയിന്മെന്റുകളായിരിക്കും ആദ്യം പരിഗണിക്കുക.

അപ്പോയിന്മെന്റുകൾക്കായി 44686607, 50883026, 77534001 എന്നീ നമ്പറുകളിൽ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയും ബന്ധപ്പെടണം. അപ്പോയിന്മെന്റുകൾക്കായുള്ള പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതോടെ ടെലിഫോൺ അപ്പോയിന്മെന്റ് ബുക്കിങ് നിർത്തിവെക്കുന്നതായിരിക്കുമെന്നും ഐ.സി.സി അറിയിച്ചു.

ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

  • കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ, രണ്ട് മാസത്തിനുള്ളിൽ കാലാവധി കഴിയുന്ന പാസ്‌പോർട്ടുകൾ എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷകളും നവജാത ശിശുക്കളുടെ പാസ്‌പോർട്ടിനായുള്ള അപേക്ഷകളുമാണ് നിലവിൽ സ്വീകരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഐ.സി.സിയിലെ മറ്റു കോൺസുലാർ സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
  • പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷകന് മാത്രമാണ് ഐ.സി.സിയിലേക്ക് പ്രവേശനാനുമതി ലഭിക്കൂ. അപേക്ഷകന്റെ കൂടെയുള്ളവരെ ഒരു കാരണവശാലും ഐ.സി.സിയിലേക്ക് പ്രവേശിപ്പിക്കുകയില്ല. അതേസമയം, രക്ഷിതാവിനൊപ്പം കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമുണ്ടാകുകയില്ല.
  • ശനി മുതൽ വ്യാഴം വരെ വൈകിട്ട് നാലിനും ആറിനും ഇടയിൽ മാത്രമേ പാസ്‌പോർട്ടുകൾ ശേഖരിക്കാൻ അനുവാദമുള്ളൂ. പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി നേരത്തെ അപ്പോയിന്മെന്റ് ആവശ്യമില്ല. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പണമടച്ചതിന്റെ ഒറിജിനൽ രസീതുകൊണ്ടുവരേണ്ടതാണ്.
  • ഖത്തർ ഭരണകൂട നിർദേശങ്ങൾ പ്രകാരം, അപേക്ഷകൻ നിർബന്ധമായും ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച കോഡുള്ളവർക്ക് മാത്രമേ ഐ സി സിയിലേക്ക് പ്രവേശനം അനുവദിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP