Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സൈഗാൾ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു; അന്ത്യം കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്; വിട പറഞ്ഞത് ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനി; മിശിഹാചരിത്രത്തിൽ മഗ്ദലന മറിയത്തെ അവതരിപ്പിച്ച് നാടകരംഗത്തെത്തി; ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ച പ്രതിഭ; പുതുതലമുറയിൽ തരംഗം തീർത്ത 'എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ' എന്ന ഹിറ്റ് ഗാനത്തിന്റെയും ശിൽപ്പി

കേരള സൈഗാൾ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു; അന്ത്യം കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്; വിട പറഞ്ഞത് ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനി; മിശിഹാചരിത്രത്തിൽ മഗ്ദലന മറിയത്തെ അവതരിപ്പിച്ച് നാടകരംഗത്തെത്തി; ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ച പ്രതിഭ; പുതുതലമുറയിൽ തരംഗം തീർത്ത 'എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ' എന്ന ഹിറ്റ് ഗാനത്തിന്റെയും ശിൽപ്പി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവർ(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ. കേരള സൈഗാൾ എന്നറിയപ്പെട്ട വ്യക്തിത്വമായിരുന്നു പാപ്പുക്കുട്ടി ഭാഗവതരുടേത്. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സിൽ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവർ അരങ്ങിലെത്തിയത്.

പിന്നീട് പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തിൽ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി. ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പവും നാടകവേദികളിൽ പാപ്പുക്കുട്ടി ഭാഗവതർ പ്രവർത്തിച്ചിട്ടുണ്ട്. 1913 മാർച്ച് 29ന് കൊച്ചി വൈപ്പിൻകരയിൽ മൈക്കിൾ-അന്ന ദമ്പതികളുടെ മകനായി പാപ്പുക്കുട്ടി ഭാഗവതർ ജനിച്ചത്.

ഏഴാമത്തെ വയസ്സിൽ വേദമണി എന്ന സംഗീത നാടകത്തിൽ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ (നിർമ്മലയുടെ നിർമ്മാതാവ്) മിശിഹാചരിത്രം എന്ന നാടകത്തിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിനൊപ്പം മഗ്ദലന മറിയത്തെ അവതരിപ്പിച്ച ഭാഗവതർ പിന്നീട് ഇതേ നാടകത്തിൽ സ്‌നാപക യോഹന്നാനെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടി. തുടർന്ന് മുപ്പത്തിയേഴോളം നാടകങ്ങളിൽ അഭിനയിച്ചു.

ഈ കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ നാടകാവതരണം കാണാനിടയായ പക്ഷിരാജ സ്റ്റുഡിയോക്കാർ അവരുടെ 'പ്രസന്ന' എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഭാഗവതരെ ക്ഷണിക്കുകയായിരുന്നു. 'പ്രസന്ന'യിൽ വിധിയുടെ ലീല എന്ന അശരീരി ഗാനം പാടുകയും ചെയ്തു, അങ്ങനെ മുപ്പത്തിയേഴാമത്തെ വയസ്സിൽ ചലച്ചിത്ര നടനും ഗായകനുമായി. പിന്നീട് കറുത്ത കൈ എന്ന ചിത്രത്തിനുവേണ്ടി കള്ളനെ വഴിയിൽ മുട്ടി എന്ന ഗാനം യേശുദാസിനൊപ്പം പാടി. ആശാചക്രം എന്ന ചിത്രത്തിൽ കണ്ണേ കരളേ എന്ന ഗാനം ഭാഗവതരോടൊപ്പം പാടിയത് പ്രശസ്ത നടിയും ഗായികയുമായ ശ്രീലതയാണ്. പിന്നീട് ദീപം എന്നൊരു ചിത്രത്തിനു വേണ്ടി ചിദംബരനാഥിന്റെ സംഗീതത്തിൽ പാടിയെങ്കിലും അതു പൂർത്തിയായില്ല.

പ്രസന്നയ്ക്കു ശേഷം ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, ഒരാൾ കൂടി കള്ളനായി, വില കുറഞ്ഞ മനുഷ്യർ , അഞ്ചു സുന്ദരികൾ,വിരുതൻ ശങ്കു, പഠിച്ച കള്ളൻ, ശ്യാമളച്ചേച്ചി, ആദ്യകിരണങ്ങൾ, കാട്ടുകുരങ്ങ്,തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഒടുവിൽ വേഷമിട്ടത് വൈസ്ചാൻസലർ എന്ന ചിത്രത്തിലാണ്. ആദ്യ ഗാനം പാടി 60 വർഷത്തിനുശേഷം തൊണ്ണൂറ്റെട്ടാമത്തെ വയസ്സിൽ വീണ്ടും ഒരു സിനിമയിൽ പാടിക്കൊണ്ട് പാപ്പുക്കുട്ടി ഭാഗവതർ ചരിത്രം സൃഷ്ടിച്ചു, 2010 ൽ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ എന്റെടുക്കൽ... വന്നടുക്കും പെമ്പറന്നോരെ എന്ന ഗാനം പാടിയതോടെ പല ചിത്രങ്ങളിലും പാടാൻ ഭാഗവതർക്ക് ക്ഷണം വന്നിരുന്നു.

ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽത്തന്നെ ഈ പ്രായത്തിൽ പാടുന്ന ആദ്യത്തെയും അവസാനത്തെയും ഗായകനായിരിക്കും പാപ്പുക്കുട്ടി ഭാഗവതർ, പാപ്പുക്കുട്ടി ഭാഗവതരുടെ സഹധർമ്മിണി ബേബി. ഗായികയും സംവിധായകൻ കെജി ജോർജ്ജിന്റെ പത്‌നിയുമായ സൽമ ജോർജ്ജ്, നടൻ മോഹൻ ജോസ്, സാബു, സാലി, ജീവൻ എന്നിവർ മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP