Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒമാനിൽ ഇന്ന് 1605 പേർക്കു കൂടി കോവിഡ് ബാധ; രോഗ ബാധിതരുടെ എണ്ണം 31,000 കടന്നു; ഇന്ന് ആറു പേർ കൂടി മരിച്ചു

ഒമാനിൽ ഇന്ന് 1605 പേർക്കു കൂടി കോവിഡ് ബാധ; രോഗ ബാധിതരുടെ എണ്ണം 31,000 കടന്നു; ഇന്ന് ആറു പേർ കൂടി മരിച്ചു

സ്വന്തം ലേഖകൻ

ഒമാനിൽ 1605 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ എത്തുന്നത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന രോഗബാധയുമാണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 31076 ആയി.

4544 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 921 പേർ പ്രവാസികളും 684 പേർ സ്വദേശികളുമാണ്. 856 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 16408 ആയി. ആറു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 137 ആയി ഉയരുകയും ചെയ്തു.

14531 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 58 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 407 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP