Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓ​ട്ടോ യാത്രക്കാർ വാഹനത്തി​​ന്റെ നമ്പറും ഡ്രൈവറുടെ പേരും എഴുതി സൂക്ഷിക്കണം; കമ്പോളങ്ങളിൽ 50 ശതമാനം കടകൾ മാത്രം തുറക്കും; കോവിഡ് സമൂഹ വ്യാപന ഭീതിയുടെ നിഴലിലുള്ള തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണങ്ങൾ

ഓ​ട്ടോ യാത്രക്കാർ വാഹനത്തി​​ന്റെ നമ്പറും ഡ്രൈവറുടെ പേരും എഴുതി സൂക്ഷിക്കണം; കമ്പോളങ്ങളിൽ 50 ശതമാനം കടകൾ മാത്രം തുറക്കും; കോവിഡ് സമൂഹ വ്യാപന ഭീതിയുടെ നിഴലിലുള്ള തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ കോവിഡ് സമൂഹവ്യാപന സൂചനയുമായി മേയർ കെ.ശ്രീകുമാർ. ഓട്ടോ ഡ്രൈവർക്കും വൈദികനും കോവിഡ് ബാധിച്ചത് ഗൗരവതരമാണ്. വിവാഹ, മരണച്ചടങ്ങുകൾക്ക് ആൾക്കൂട്ടം കർശനമായി ഒഴിവാക്കണം. തീരദേശവീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ല. തീരദേശത്ത് അഞ്ചു ക്വാറന്റൈൻ കേന്ദ്രങ്ങൾ കൂടി തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുമെന്നും മേയർ പറഞ്ഞു. മാളുകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കും. പാളയം, ചാല മാർക്കറ്റുകളിൽ 50% കടകൾ തുറക്കും. കോർപറേഷൻ ഓഫിസിൽ പരാതികൾ സ്വീകരിക്കാൻ പ്രത്യേകക്രമീകരണം ഏർപ്പെടുത്തിയതായും മേയർ പറഞ്ഞു.

സമ്പർക്കത്തിലൂടെ കോവിഡ്​ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത്​ കർശന നിയന്ത്രണമാണ് വരും ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ സമര പരിപാടികൾക്ക്​ 10 പേരിൽ കൂടുതൽ പ​ങ്കെടുക്കാൻ പാടില്ല. സർക്കാറി​​ന്റെ പരിപാടികൾക്ക്​ പരമാവധി 20 പേർക്കും മാത്രമേ പ​ങ്കെടുക്കാനാകൂ. ഓ​ട്ടോ യാത്രക്കാർ വാഹനത്തി​​ന്റെ നമ്പറും ഡ്രൈവറുടെ പേരും എഴുതി സൂക്ഷിക്കണം. ടാക്​സി, ഊബർ എന്നിവയുടെയും നമ്പർ കുറിച്ചെടുക്കണം.

കടകളിലും വ്യാപാര സ്​ഥാപനങ്ങളിലും കോവിഡ്​ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിർദ്ദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചിടാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാർ, കലക്​ടർ, ഡി.എം.ഒ തുടങ്ങിയവർ പ​ങ്കെടുത്ത യോഗത്തിലാണ്​ തീരുമാനം. മെഡിക്കൽ കോളജ്​, ജനറൽ ആശുപത്രി, താലൂക്ക്​ ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശകരെ വിലക്കാൻ തീരുമാനിച്ചു. രോഗിക്കൊപ്പം ഒരാളെ മാത്രം ആശുപത്രിയിൽ​ പ്രവേശിപ്പിക്കാനും തീരുമാനമായി.

കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പഞ്ചായത്ത്​തലത്തിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സംവിധാനം ഏർപ്പെടുത്തും. വീടുകളിൽ സൗകര്യമില്ലാത്തവർക്കായിരിക്കും പഞ്ചായത്ത്തലത്തിൽ ഇൻസ്​റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഒരുക്കുക. ജില്ലയിൽ മന്ത്രിമാരും എംഎൽഎമാരും കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിൽനിന്ന്​ വിട്ടു നിൽക്കാനും തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സു​രേന്ദ്രൻ അറിയിച്ചു. മക്കളുടെയോ അടുത്ത ബന്ധുക്കളുടെ വിവാഹ -മരണ ചടങ്ങുകളിൽ മാത്രം ഇവർക്ക്​ പങ്കെടുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP