Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങളെ ബലാത്സം​ഗം ചെയ്തെന്ന് പറയുന്ന സമയം ഞാൻ മുൻ കാമുകിക്കൊപ്പം; തനിക്കെതിരെ യുവതികൾ ഉയർത്തിയ ലൈം​ഗിക ആരോപണങ്ങളെല്ലാം നിഷേധിച്ച് ജസ്റ്റിൻ ബീബർ; തെളിവുകൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പോപ്പ് താരം

നിങ്ങളെ ബലാത്സം​ഗം ചെയ്തെന്ന് പറയുന്ന സമയം ഞാൻ മുൻ കാമുകിക്കൊപ്പം; തനിക്കെതിരെ യുവതികൾ ഉയർത്തിയ ലൈം​ഗിക ആരോപണങ്ങളെല്ലാം നിഷേധിച്ച് ജസ്റ്റിൻ ബീബർ; തെളിവുകൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പോപ്പ് താരം

മറുനാടൻ ഡെസ്‌ക്‌

താൻ ബലാത്സം​ഗം ചെയ്തെന്ന യുവതികളുടെ ആരോപണങ്ങൾ നിഷേധിച്ച് പോപ്പ് താരം ജസ്റ്റിൻ ബീബർ രം​ഗത്തെത്തി. ഒരു കൂട്ടം ട്വീറ്റുകളിലൂ‍ടെ കൂടുതൽ തെളിവുകൾ സമർപ്പിച്ചായിരുന്നു പ്രതികരണം. ബീവർ പരസ്യപ്രതികരണവുമായി എത്തിയതോടെ ആദ്യം ആരോപണവുമായെത്തിയ യുവതി തന്റെ ട്വീറ്റ് മുക്കി. ഡാനിയേല എന്ന യുവതിയാണ് ബീബറിനെതിരേ ആദ്യമായി രംഗത്തെത്തിയത്. 2014 ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

മാർച്ച് 9ന് ടെക്സസിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. എന്നാൽ ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. മുൻകാമുകി സെലീന ​ഗോമസിനൊപ്പമായിരുന്നു. ലൈംഗിക ആരോപണം ​ഗൗരവകരമായ ഒരു സം​ഗതിയാണ്. അതുകൊണ്ട് തന്നെ എന്റെ പ്രതികരണം വളരെ അത്യാവശ്യമാണ്. എന്നാൽ ഇപ്പോൾ ആരോപിക്കപ്പെടുന്നത് യാഥാർഥ്യത്തിന് നിരക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം- ജസ്റ്റിൻ ട്വീറ്റ് ചെയ്തു.

ജൂൺ 20നായിരുന്നു ഡാനിയേല വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയത്. ഇവരുടെ ട്വീറ്റ് വലിയ ചർച്ചയായതോടെ ബീബർ പരസ്യപ്രതികരണവുമായി രം​ഗത്ത് വരികയും ചെയ്തു. ഇതോടെ ആ ട്വീറ്റ് അപ്രത്യക്ഷമായി. ഇതിന് പിന്നാലെ മറ്റൊരു യുവതിയും ബീബറിനെതിരെ ലൈംഗിക ആരോപണവുയി രം​ഗത്ത് വന്നു. എന്നാൽ ബീബർ ഇതെല്ലാം നിഷേധിച്ചു. 'എനിക്കെതിരേ ഇതുപോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും ഞാൻ പ്രതികരിച്ചിട്ടില്ല.. എന്നാൽ ഇപ്പോൾ ഭാര്യയുമായും എന്റെ ടീമുമായും സംസാരിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കുമെന്ന് ജസ്റ്റിൻ ‌കുറിച്ചു. തൊട്ടുപിന്നാലെ തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും ജസ്റ്റിൻ പോസ്റ്റ് ചെയ്തു.

'കിംവദന്തികൾ കിംവദന്തികൾ മാത്രമാണ്.. എന്നാൽ ലൈംഗിക ആരോപണം നിസ്സാരമായ കാര്യമല്ല. ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് ആഗ്രഹം. പക്ഷെ ഇതുപോലെയുള്ള പ്രശ്നങ്ങളുമായി ദിനംതോറും ഇടപെടേണ്ടി വരുന്ന ഇരകളോടുള്ള ബഹുമാനാർഥത്തിൽ എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പായി കുറച്ചു കൂടി വസ്തുതകൾ ഉറപ്പാക്കുകയാണെന്നാണ് ബീബർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP