Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്ററിനു ശക്തമായ നേതൃത്വ നിര

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്ററിനു ശക്തമായ നേതൃത്വ നിര

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എ (ഐഓസി) യുടെയും സംഘടനയുടെ കേരളാ വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ന്റെ യും പ്രവർത്തനങ്ങൾക്കു ഊർജ്ജം പകരുന്നതിനു ശക്തമായ നേതൃത്വ .നിരയുമായി ടെക്‌സസിൽ ഹൂസ്റ്റൺ ചാപ്റ്റർ നിലവിൽ വന്നു. ഐഒസി (കേരളാ) യുടെ ദേശീയ പ്രസിഡണ്ട് ലീലാ മാരേട്ടാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ജോസഫ് ഏബ്രഹാം (ചെയർമാൻ), തോമസ് ഒലിയാംകുന്നേൽ (പ്രസിഡണ്ട്) വാവച്ചൻ മത്തായി (ജനറൽ സെക്രട്ടറി) ഏബ്രഹാം തോമസ് ഹൂസ്റ്റണിൽ വിവിധ നിലകളിൽ ശ്രദ്ധേയരായ പ്രമുഖ കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തിയാണ് ചാപ്റ്റർ രൂപീകരിച്ചിക്കുന്നത്.

മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ - പൊന്നു പിള്ള, ബിബി പാറയിൽ, സെലിൻ ബാബു. സെക്രട്ടറിമാർ: ജോയ്.എൻ. ശാമുവേൽ, രഞ്ജിത്ത് പിള്ള, ജോർജ്ജ്. ടി. തങ്കച്ചൻ. ജോയിന്റ് ട്രഷറർ: ആൻഡ്രൂ ജേക്കബ്, പബ്ലിക് റിലേഷൻസ് ഓഫീസർ : എ.സി.
ജോർജ്ജ്.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജോമോൻ എടയാടി, സി.ജി. ഡാനിയേൽ, വി.വി. ബാബുക്കുട്ടി, സജി ഇലഞ്ഞിക്കൽ, മാമ്മൻ ജോർജ്ജ്, ഡാനിയേൽ ചാക്കോ, ജോർജ്ജ് കൊച്ചുമ്മൻ, റെനി കവലയിൽ, ജോൺ.കെ.ഐസക്ക് (എബി).

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ രൂപീകരണത്തിൽ ഏറെ അഭിമാനവും അതിയായ സന്തോഷവുമുണ്ടെന്നും ഐഒസി ദേശീയ വൈസ് പ്രസിഡണ്ട് ജോർജ് ഏബ്രഹാം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) നാഷണൽ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, പ്രസിഡണ്ട് ലീലാ മാരേട്ട്, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ രാജൻ പടവത്ത് തുടങ്ങിയവർ അറിയിച്ചു.

ഹൂസ്റ്റണിലെ ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കളെ അണിനിരത്തി രൂപീകരിക്കപ്പെട്ട ഹൂസ്റ്റൺ ചാപ്റ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന മതേതര ജനാധിപത്യമൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് ശക്തി പകരുവാൻ മുൻപന്തിയിലുണ്ടാവുമെന്ന് ഐഓസി (കേരളാ) ദേശീയ വൈസ് പ്രസിഡണ്ടും ഹൂസ്റ്റണിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളുമായ ബേബി മണക്കുന്നേൽ പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് ടെക്‌സസിൽ വിവിധ ചാപ്റ്ററുകൾ രൂപീകരിച്ചു വരുമ്പോൾ ഐഒസി (കേരള) യുടെ ഹൂസ്റ്റൺ ചാപ്റ്റർ ഇത്രയും പെട്ടെന്ന് നിലവിൽ വരുന്നത് കാണുമ്പോൾ, ടെക്‌സാസ് ചാപ്റ്ററിനു വലിയ പ്രചോദനവും പ്രോത്സാഹനവും ഊർജ്ജവുമാണ് ലഭിക്കുന്നതെന്ന് ഐഓസി ടെക്‌സാസ് ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സൈമൺ വളാച്ചേരിൽ എന്നിവർ പറഞ്ഞു.

മഹത്തായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ഐഒസി (കേരള) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തങ്ങൾക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണയുണ്ടാവണമെന്നും പുതിയ ഭരണസമിതി നേതാക്കളായ ജോസഫ് ഏബ്രഹാം, തോമസ് ഒലിയാംകുന്നേൽ, വാവച്ചൻ മത്തായി, ഏബ്രഹാം തോമസ്, പൊന്നു പിള്ള തുടങ്ങിയവർ പറഞ്ഞു. ഈ കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് അത്താണിയായി മാറേണ്ട പിണറായി വിജയൻ സർക്കാർ പ്രവാസികൾക്കെതിരെ സ്വീകരിച്ചിരിക്കുന്ന ജനദ്രോഷ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP