Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

18 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന മൊയ്തീൻ ഒഴുകൂറിനു സഹപ്രവർത്തകർ യാത്രയപ്പ് നൽകി

18 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന മൊയ്തീൻ ഒഴുകൂറിനു സഹപ്രവർത്തകർ യാത്രയപ്പ് നൽകി

സ്വന്തം ലേഖകൻ

മക്ക: പതിനെട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര പോകുന്ന മൊയ്തീൻ ഒഴുകൂറിനു സഹപ്രവർത്തകർ യാത്രയപ്പ് നൽകി. മക്കയിലെ ഹറമിനടുത്ത് അജിയാദ് ശരായ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു ഒഴുകൂർ പള്ളിമുക്ക് സ്വദേശി മൊയ്തീൻ മലയാളികൾക്കിടയിലെ സുപരിചിതനാണ്.

ഹജ്ജ് വേളകളിൽ തന്റെ ഹോട്ടലിൽ എത്തുന്ന ഹാജിമാരുടെ സേവനങ്ങൾ സജീവമായി നിലകൊണ്ട മൊയ്തീൻ എല്ലാവരുടെയും സജീവ സുഹൃത്തായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ നയങ്ങളിൽ നിലകൊണ്ട സഹപ്രവർത്തകരായ ഹംസ മേലാറ്റൂർ, അബൂബക്കർ കൊണ്ടോട്ടി ഉൾപ്പെടെയുള്ള സഹപ്രവർത്തകരോട് എപ്പോഴും സ്‌നേഹ വാത്സല്യനായ ജ്യേഷ്ഠനായിരുന്നു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. പ്രവാസ ജീവിതത്തിൽ കാര്യമായ കരുതലുകൾ ഇല്ല എങ്കിലും ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാനാണ് മൊയ്തീൻ ആഗ്രഹിക്കുന്നത്. അജ്യാദ് ശരായ ഹോട്ടലിൽ നടന്ന യാത്രയപ്പ് സംഗമത്തിൽ ഹംസ മേലാറ്റൂർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP