Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊല്ലം എസ്എൻ കോളജ് സുവർണജൂബിലി ഫണ്ട് അഴിമതിക്കേസിൽ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി; പ്രതിയായ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യണമെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അതും പൂർത്തീകരിക്കണമെന്നും നിർദ്ദേശം; അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും കോടതി

കൊല്ലം എസ്എൻ കോളജ് സുവർണജൂബിലി ഫണ്ട് അഴിമതിക്കേസിൽ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി; പ്രതിയായ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യണമെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അതും പൂർത്തീകരിക്കണമെന്നും നിർദ്ദേശം; അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അഴിമതിക്കേസിൽ ഹൈക്കോടതി ഇടപെടൽ. കൊല്ലം എസ്എൻ കോളജ് സുവർണജൂബിലി ഫണ്ട് അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളിയെ ഈ കേസിൽ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അതും പൂർത്തീകരിക്കണം. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കേസ് അടുത്ത മാസം ആറിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

1997-98 കാലയളവിൽ കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്സും നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താനായി എക്സിബിഷനും പിരിവും നടത്തി. ഈ പണമെല്ലാം കൊല്ലം സൗത്ത് ഇന്ത്യൻ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. ഈ ഫണ്ട് വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ച് വർഷമാണ് ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിച്ചത്.

കൊല്ലം എസ്എൻഡിപി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി. സുരേന്ദ്രബാബു ആയിരുന്നു പരാതി നൽകിയത്. 1997-98ൽ കൊല്ലം എസ്എൻ കോളജിന്റെ സുവർണജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 1.16 കോടി രൂപ വെള്ളാപ്പള്ളി തിരിമറി നടത്തിയെന്നാണ് സുരേന്ദ്രബാബുവിന്റെ ആരോപണം. സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഡിറ്റോറിയവും ലൈബ്രറി സമുച്ചയവും നിർമ്മിക്കുന്നതിന് 1.16 കോടി രൂപ സമാഹരിച്ചിരുന്നുവെന്നും ഇത് വെള്ളാപ്പള്ളി തന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഘട്ടങ്ങളായി പിൻവലിക്കുകയും ചെയ്തുവെന്ന് ഹർജിയിൽ പറയുന്നു.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്പേയി സമുച്ചയത്തിനായി തറക്കല്ലിട്ടിരുന്നു. എസ്എൻ ട്രസ്റിന്റെ 45-ാം വാർഷിക റിപ്പോർട്ടിൽ സമാഹരിച്ച പണം ട്രസ്റിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ട്രസ്റിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചുവെന്ന കാര്യം തെറ്റാണെന്ന് തെളിഞ്ഞതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP