Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്.. കൊന്നതാണ്.. പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രേട്ടനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടി എടുക്കണം; കെപിസിസി ജനറൽ സെക്രട്ടറി മരിച്ചത് സൈബർ ആക്രമണത്തിൽ മനംനൊന്തെന്ന് ആരോപണം; കണ്ണൂർ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോ എന്ന ആധിയിൽ പാവം മനുഷ്യനെ തകർക്കാൻ ശ്രമം നടന്നെന്ന് കോൺഗ്രസ് നേതാവ്; കെ സുരേന്ദ്രന്റെ മരണത്തിൽ ചർച്ചയാകുന്നത് കണ്ണൂർ കോൺഗ്രസിലെ ഗ്രൂപ്പിസം

സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്.. കൊന്നതാണ്.. പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രേട്ടനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടി എടുക്കണം; കെപിസിസി ജനറൽ സെക്രട്ടറി മരിച്ചത് സൈബർ ആക്രമണത്തിൽ മനംനൊന്തെന്ന് ആരോപണം; കണ്ണൂർ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോ എന്ന ആധിയിൽ പാവം മനുഷ്യനെ തകർക്കാൻ ശ്രമം നടന്നെന്ന് കോൺഗ്രസ് നേതാവ്; കെ സുരേന്ദ്രന്റെ മരണത്തിൽ ചർച്ചയാകുന്നത് കണ്ണൂർ കോൺഗ്രസിലെ ഗ്രൂപ്പിസം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇന്നലെ ഹൃദയസംത്ഭനം മൂലം മരിച്ചത് കോൺഗ്രസിലെ ഗ്രൂപ്പുപോരിന് വഴിമരുന്നാകുന്നു. മേയറാകാൻ ചരടുവലിക്കുന്നു എന്ന മട്ടിൽ പാർട്ടിയിലെ ചിലർ നടത്തിയ വ്യക്തിഹത്യയാണ് കെ സുരേന്ദ്രന്റെ പെട്ടന്നുള്ള മരണത്തിന് ഇടയാക്കിയത് എന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. കെപിസിസി അംഗം കെ പ്രമോദാണ് ഈ ആരോപണവുമായി രംഗത്തുവന്നത്. പ്രവാസിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ദീവേഷ് ചേനോളി ഫേസ്‌ബുക്കിലൂടെ നടത്തിയ ആക്രമണം മൂലം അദ്ദേഹം ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നു പ്രമോദ് പറയുന്നു. സുരേന്ദ്രനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ് പ്രമോദ്.

''തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബർ ആക്രമണം നടന്നത്. അത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി. ഇന്നലെ സുരേന്ദ്രേട്ടൻ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ എന്താത്മാർത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത് ..'' പ്രമോദ് ഫേസ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രൻ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പാർട്ടിയിലെ ഗ്രൂപ്പു വഴക്കു കാരണം സുരേന്ദ്രൻ ദു്ഖിതനായിരുന്നു എന്ന സൂചനയും പ്രമോദ് നൽകുന്നു. ''വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്പുന്ന ഒരു സൈബർ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നിൽ പാർട്ടിയിൽ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളർത്തി. കണ്ണൂർ മേയർ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്നൊക്കെ ഒരു സൈബർ ക്രിമിനലിനെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. കണ്ണൂർ മേയർ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയിൽ ആ പാവം മനുഷ്യനെ തകർക്കാൻ സൈബർ ക്വട്ടേഷൻ കൊടുത്തവൻ , അവനോടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് ഞാനടക്കമുള്ള പ്രവർത്തകർക്കില്ല എന്ന് ആദ്യമേ പറയട്ടെ.''-പ്രമോദ് പറയുന്നു.

ദീവേഷ് ചെനോലിയ്‌ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും പ്രമോദ് ആവശ്യപ്പെടുന്നു. ''നിയമ നടപടിയാണ് ആദ്യം വേണ്ടത്. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോൺഗ്രസും ഐ എൻ ടി യു സി യുമൊക്കെ ഇത് ഗൗരവത്തോടെ കാണണം.നമ്മുടെ സുരേന്ദ്രേട്ടനെ കൊന്നവർ, അതിന് ഗൂഢാലോചന നടത്തിയവർ.. അവരെ ഇനിയും തോളിലേറ്റി നടക്കാനാണ് ഭാവമെങ്കിൽ അതൊന്നും പൊറുക്കാൻ സുരേന്ദ്രേട്ടനെ സ്‌നേഹിക്കുന്ന പ്രവർത്തകർ തയ്യാറാകില്ല..സുരേന്ദ്രേട്ടന് നീതി വേണം .. കൊലക്കുറ്റത്തിനു തന്നെ ഈ സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുപ്പിക്കണം.. ഇനിയൊരു മനുഷ്യനും ഈ ഗതിയുണ്ടാവരുതെന്ന പ്രാർത്ഥനയോടെ''-എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

കെ സുരേന്ദ്രന്റെ മരണത്തിനു തൊട്ടുമുമ്പ് ജൂൺ 17 നാണ് ദീവേഷി ന്റെ ഫേസ് ബുക്ക് പേജിൽ നിന്ന് സുരേന്ദ്രനെതിരെ തുടർച്ചയായ ആരോപണങ്ങൾ വന്നത്. സുരേന്ദ്രന്റെ ചിത്രം ചേർത്തതായിരുന്നു ആരോപണങ്ങൾ.സിപിഐ എം നേതാക്കളുമായി ബന്ധം പുലർത്തുന്നു,ഭൂമി ഇടപാട് നടത്തി മേയറാകാൻ കുപ്പായം തയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങൾ പോസ്റ്റിലുണ്ട്. മോശപ്പെട്ട ഭാഷയിലാണ് പലതും.കള്ള കറപ്പാച്ചി,വിഡ്ഢിത്തം വിളമ്പുന്ന കോമാളി എന്നെല്ലാം പോസ്റ്റിൽ വിശേഷിപ്പിക്കുന്നു.

ഇന്നലെയാണ് കോൺഗ്രസ് നേതാവ് സുരേന്ദ്രൻ കെപിസിസി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്രൻ(64) അന്തരിച്ചതേ. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ കളത്തിൽ കണാരന്റെയും നാണിയുടെയും മകനാണ്. ഐ.എൻ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂർ ഡി.സി.സി മുൻ പ്രസിഡന്റ് കൂടിയായ കെ. സുരേന്ദ്രൻ ഐ.എൻ.ടി.യു.സി.യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജ്ജീവമാകുന്നത്. ഐ.എൻ.ടി.യു.സിയുടെ നിരവധി പോഷക യൂണിയൻ സംഘടനകളുടെ സാരഥ്യം വഹിച്ചിരുന്നു. തിരുവേപ്പതി മില്ല് തൊഴിലാളിയായിരിക്കെ ഐ.എൻ്.ടി.യു.സിയിൽ പ്രവർത്തിച്ചു കൊണ്ടായിരുന്നു തുടക്കം. ജില്ലാ പഞ്ചായത്ത് വളപട്ടണം ഡിവിഷൻ, തളിപ്പറമ്പ്,പയ്യന്നൂർ അസംബ്ലി മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ടെക്സ്‌റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി,ലേബർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണൽ മോട്ടോർ ലേബർ കോൺഗ്രസ് ഐ.എൻ.ടി.യു.സി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ജനറൽ വർക്കേഴ്സ് കോൺഗ്രസ്, തുടങ്ങിയ വിവിധസംഘടനകളുടെ സാരഥ്യം വഹിച്ചിരുന്നു. നേരത്തെ മിനിമം വേജ്ബോർഡ് അഡൈ്വസറി അംഗമായിരുന്നു. ടെക്സ്‌റ്റൈൽ ഐ.ആർ.സി കമ്മിറ്റി അംഗവുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP