Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഓൺലൈനായി യോഗ ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഓൺലൈനായി യോഗ ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ (ഐഎസ്ബി) വിദ്യാർത്ഥികൾ ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഓൺലൈനായി ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു. കോവിഡ് -19 മാർഗനിർദ്ദേശങ്ങൾ കാരണം വിദ്യാർത്ഥികൾ വീടിനകത്തുനിന്നു അവരുടെ യോഗ പരിശീലനം ഓൺലൈനിൽ നൽകുകയായിരുന്നു. ഈ വിഡിയോ സ്‌കൂൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യും. ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താൻ സഹായിക്കുന്ന വിവിധ യോഗ മുറകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പങ്കെടുത്തവരെ യോഗസ്സനം, പ്രാണായാമം, ധ്യാനം എന്നിവ പരിചയപ്പെടുത്തി. കോവിഡ് -19 രോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ കണക്കിലെടുത്ത്, ഈ വർഷത്തെ യോഗ ദിനത്തിന്റെ ആശയം 'വീട്ടിലിരുന്നു നിങ്ങളുടെ കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്നതായിരുന്നു'. കായികാധ്യാപകൻ ആർ ചിന്നസാമി വിവിധ യോഗ ആസനങ്ങളെക്കുറിച്ച് സന്ദേശം നൽകി.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ യോഗാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. കൊറോണ പകർച്ചവ്യാധിയുടെ ഈ ക്ലേശകരമായ സമയത്തു നാമെല്ലാവരും നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. ആയതിനാൽ നാമെല്ലാവരും യോഗ അഭ്യാസത്തെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നു പ്രിൻസ് നടരാജൻ പറഞ്ഞു.

''ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ഭാവി തലമുറകളുടെ പ്രയോജനത്തിനും ക്ഷേമത്തിനുമായി അതു ഉപയോഗപ്പെടുത്തണമെന്ന് സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.

'ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിയിൽ, വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ യോഗ അഭ്യാസത്തിനുള്ള കഴിവ് അതുല്യമാണെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു .സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി യോഗാഭ്യാസത്തിനു കുട്ടികളുടെ മനസ്സിനെ ശാന്തമാക്കാനും സമഗ്രമായി വളരാനും സഹായിക്കുമെന്നു വി ആർ പളനിസ്വാമി പറഞ്ഞു.

'സമ്മർദ്ദത്തെ എങ്ങനെ ശരിയായി നേരിടാമെന്നും ക്രിയാത്മകത നിലനിർത്താമെന്നും യോഗ അഭ്യാസം കുട്ടികളെ പഠിപ്പിക്കുന്നുവെന്ന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP