Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരി രഥയാത്ര അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ; ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് 12 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം നിർണായകം

പുരി രഥയാത്ര അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ; ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് 12 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം നിർണായകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുരി രഥയാത്ര അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പൊതുജനപങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താൻ അനുവദിക്കണമെന്നാണ് കേന്ദ്രവും ഒഡീഷ സർക്കാരും ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേട്ട് ഇന്ന്തന്നെ വിധി പറയും. നാഗ്പൂരിലെ വസതിയിൽ ഇരുന്നുകൊണ്ടായിരിക്കും ചീഫ് ജസ്റ്റിസ് കേസ് കേൾക്കുക.

ചൊവ്വാഴ്ചയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. കോവിഡ് 19 പശ്ചാത്തലത്തിൽ പുരി രഥയാത്ര വേണ്ടെന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടുകൂടി പുരി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ഒഡീഷ സർക്കാരും പിന്തുണയ്ക്കുന്നുണ്ട്.

ഈ വർഷം രഥയാത്ര അനുവദിച്ചാൽ ജഗന്നാഥ ദേവൻ ഒരിക്കലും പൊറുക്കില്ലെന്നായിരുന്നു രഥയാത്രക്ക് അനുമതി നിഷേ്ധിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞത്. ഓരോ വർഷവും വലിയ ഒരുക്കങ്ങളോടെ നടത്താറുള്ള പുരി രഥയാത്രയിൽ പതിനായിരങ്ങളാണ് സംബന്ധിക്കാറുള്ളത്. കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. രഥയാത്രയുമായി ബന്ധപ്പെട്ട മതപരമോ അല്ലാത്തതോ ആയ ഒരു ചടങ്ങും പാടില്ലെന്ന് കോടതി വ്യക്തമാക്കി.

പൂജകളെങ്കിലും അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഉന്നയിച്ചിരുന്നു.മറുപടി നൽകാൻ ഒന്നോ രണ്ടോ ദിവസം അനുവദിക്കണമെന്നും ഒറ്റയടിക്ക് അനുമതി നിഷേധിക്കരുതെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിട്ടും കോടതി വഴങ്ങിയില്ല. തുടർന്നാണ് ആൾക്കൂട്ടമില്ലാതെ പൂജയെങ്കിലും അനുവദിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ അനുഭവം മറിച്ചാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP