Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കൂടി കാത്തിരിക്കേണ്ടി വരും; പൊതുജനപങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താൻ അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷയും; നാഗ്പൂരിലെ വസതിയിൽ ഇരുന്ന് വിധി പറയാൻ ചീഫ് ജസ്റ്റീസും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര കോടതിയിൽ

ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കൂടി കാത്തിരിക്കേണ്ടി വരും; പൊതുജനപങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താൻ അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷയും; നാഗ്പൂരിലെ വസതിയിൽ ഇരുന്ന് വിധി പറയാൻ ചീഫ് ജസ്റ്റീസും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര കോടതിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുരി രഥയാത്ര അനുവദിക്കണമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ആവശ്യപ്പെട്ടു. പൊതുജനപങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഒഡീഷാ സർക്കാരും ഇതേ നിലപാടിലാണ്.

ചൊവ്വാഴ്ചയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. കോവിഡ് 19 പശ്ചാത്തലത്തിൽ പുരി രഥയാത്ര വേണ്ടെന്നാണ് കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടുകൂടി പുരി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ഒഡീഷ സർക്കാരും പിന്തുണയ്ക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേട്ട് തിങ്കളാഴ്ചതന്നെ വിധി പറയും. നാഗ്പൂരിലെ വസതിയിൽ ഇരുന്നുകൊണ്ടായിരിക്കും ചീഫ് ജസ്റ്റിസ് കേസ് കേൾക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP