Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേളപ്പൻ സെന്റിനറിക്ക് പ്രദർശനത്തിന് തൃപ്പുണ്ണിത്തുറയിലേക്ക് സച്ചിന്റെ വിലപിടിപ്പുള്ള ബാറ്റും ജേഴ്‌സിയും കൊണ്ടു പോയത് ക്രിക്കറ്റ് അസോസിയേഷൻ! കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മോഷണ കേസിൽ കുടുക്കാൻ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ സെക്രട്ടറി ശ്രീജിത്ത് ഊരാക്കുടുക്കിൽ; ശതകോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കടത്തിയതിന് പിന്നിലെ കഥ ഗ്രൂപ്പുകളിൽ വിശദീകരിച്ച് ജയേഷ് ജോർജിന്റെ വിശ്വസ്തൻ; സച്ചിൻ പവലിയനെ പൊളിപ്പിച്ചത് 'ക്രിക്കറ്റ് ബുദ്ധി'; ടിസി മാത്യുവിന്റെ വെളിപ്പെടുത്തൽ സത്യം തന്നെ

കേളപ്പൻ സെന്റിനറിക്ക് പ്രദർശനത്തിന് തൃപ്പുണ്ണിത്തുറയിലേക്ക് സച്ചിന്റെ വിലപിടിപ്പുള്ള ബാറ്റും ജേഴ്‌സിയും കൊണ്ടു പോയത് ക്രിക്കറ്റ് അസോസിയേഷൻ! കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മോഷണ കേസിൽ കുടുക്കാൻ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ സെക്രട്ടറി ശ്രീജിത്ത് ഊരാക്കുടുക്കിൽ; ശതകോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കടത്തിയതിന് പിന്നിലെ കഥ ഗ്രൂപ്പുകളിൽ വിശദീകരിച്ച് ജയേഷ് ജോർജിന്റെ വിശ്വസ്തൻ; സച്ചിൻ പവലിയനെ പൊളിപ്പിച്ചത് 'ക്രിക്കറ്റ് ബുദ്ധി'; ടിസി മാത്യുവിന്റെ വെളിപ്പെടുത്തൽ സത്യം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെ സച്ചിൻ പവലിയനിൽ ഉണ്ടായിരുന്ന ശതകോടികൾ വിലവരുന്ന അമൂല്യ വസ്തുക്കൾ മാറ്റിയ കള്ളൻ കപ്പലിൽ തന്നെ. കൊച്ചി സ്റ്റേഡിയത്തിലെ, സച്ചിൻ പവലിയൻ പൂർണ്ണമായും മാറ്റിയത് വിവാദമായിരുന്നു. സച്ചിൻ ഒപ്പിട്ട ബാറ്റും ജഴ്‌സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കണമെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2018ൽ സച്ചിൻ പവലിയനിലുണ്ടായിരുന്ന സാധനങ്ങൾ ക്രിക്കറ്റിലെ ചിലർ എടുത്തു കൊണ്ടു പോയതെന്ന് വ്യക്തമായത്. തൃപ്പുണ്ണിത്തറ ക്രിക്കറ്റ് ക്ലബ്ബിൽ ഇവയുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കെ സി എ പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കള്ളക്കളികൾ മറുനാടൻ മലയാളിയും തുറന്നു കാട്ടി. ഇതിന് പിന്നാലെയാണ് കള്ളൻ കപ്പലിലുണ്ട്. എന്നാൽ കള്ളനെന്ന് വിളിക്കരുത് എന്ന തരത്തിലെ ചർച്ച സജീവമാകുന്നത്.

ഫുട്‌ബോൾ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെയാണ് കെ സി എ പരസ്യമായി രംഗത്ത് വന്നത്. സച്ചിൻ പവലിയൻ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. വിഷയത്തിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പൊലിസിനെ സമീപിക്കുമെന്നും കെസിഎ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരേയും കെ സി എ പരാതി പൊലീസിൽ കൊടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് ക്രിക്കറ്റർമാരുടെ ഗ്രൂപ്പിലെ ഓഡിയോ ചർച്ച മറുനാടന് ലഭിക്കുന്നത്. കെസിഎയിലെ പ്രമുഖർ ഉൾപ്പെടെയുള്ള ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. കള്ളൻ കപ്പലിൽ തന്നെ എന്ന പേരിലെ പത്രവാർത്ത ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് ചർച്ചകൾ തുടങ്ങുന്നത്. കേരളത്തിന്റെ ശ്രീകാന്ത് എന്ന വിശേഷണത്തോടെ എൺപതുകളിൽ രഞ്ജി ട്രോഫിയിലെ മിന്നു താരമായിരുന്ന ഓപ്പണർ രംഗനാഥനാണ് വിവാദത്തിന്റെ ഇന്നിങ്‌സിലും ആദ്യം പാഡണിഞ്ഞത്.

ഇതോടെ കൊച്ചിയിലെ മുൻ രഞ്ജി ട്രോഫി താരം മനോജ് രംഗത്തു വന്നു. ബിസിസിഐ ജോയിന്റെ സെക്രട്ടറി ജയേഷ് ജോർജിന്റെ അതിവിശ്വസ്തനാണ് മനോജ്. കെസിഎയിലെ കളിക്കാരുടെ പ്രതിനിധിയാകാൻ ജയേഷ് ആദ്യം മത്സരത്തിന് ഇറക്കാൻ ആലോചിച്ചത് മനോജിനെ ആയിരുന്നു. എന്നാൽ തോൽവി ഭയന്ന് മനോജിനെ പിന്മാറ്റി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ജയേഷിന്റെ സ്ഥാനാർത്ഥിയെ അട്ടിമറിച്ച് സാംബശിവ ശർമ്മ ജയിച്ചു. അന്ന് ജയേഷിന്റെ ഗ്രൂപ്പിന് വേണ്ടി സജീവ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു മനോജ്. മനോജിന് പിന്നീടിന് ജില്ലാ തല സെലക്ഷൻ ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്തു. അങ്ങനെ രംഗനാഥന് മനോജ് മറുപടി നൽകുമ്പോൾ വിലപിടിപ്പുള്ള പലതും പുറത്തു പോയി എന്ന സൂചനയുമായി മുൻ ഇന്ത്യൻ യൂണിവേഴ്‌സിറ്റി താരം കൂടിയായ ജെകെ മഹേന്ദ്രയും ചർച്ചകൾക്ക് പുതുമാനം നൽകി.

കൊച്ചി സ്റ്റേഡിയത്തിലെ സാധനങ്ങളെല്ലാം തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റിയത് എല്ലാവർക്കും അറിയാവുന്നതാണ്. 2018ൽ കേളപ്പൻ അനുസ്മരണം ഇവിടെ നടന്നു. പ്രദർശനവും സംഘടിപ്പിച്ചു. അന്ന് സച്ചിൻ പവലിയനിലെ സാധനങ്ങൾ ഇവിടെ കൊണ്ടു വന്നു. പ്രദർശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം സച്ചിൻ പലവിലിയൻ പൊളിച്ചു കളഞ്ഞതിനാൽ പിന്നീട് ഇവിടെ തന്നെ സൂക്ഷിച്ചു. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ്ക്ലബ്ബ് കെ സി എയിൽ നിന്നും അനുമതി വാങ്ങിയാണ് ഇതുകൊണ്ടു വന്നതെന്നും മനോജ് ഓഡിയോയിൽ വിശദീകരിക്കുന്നു. ഇതിന് ശേഷമാണ് ജെകെ മഹേന്ദ്രയുടെ പ്രതികരണം. ഇതിൽ രണ്ട് ബാറ്റ് ഫിറോസ് എന്ന ആർട്ടിസ്റ്റിന് പെയിന്റ് ചെയ്യാൻ കൊടുത്തുവെന്ന് ജെകെ മഹേന്ദ്രയും പറയുന്നു. ഇതും കെ സി എ ഭാരവാഹിയുടെ അറിവോടെയാണ് ചെയ്തതെന്നും വ്യക്തമാക്കുന്നു.

ഈ ചർച്ചയിലൂടെ തന്നെ സച്ചിൻ പവലിയനിലെ സാധനങ്ങൾ മാറ്റിയത് കെസിഎയുടെ അറിവോടെയാണെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ തന്നെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മോഷണക്കുറ്റത്തിൽ പെടുത്താൻ കെസിഎ കള്ളം പറയുകയായിരുന്നുവെന്ന് വ്യക്തമാകുകയാണ്. ഇതോടെ കെ സി എയുടെ ചതി വ്യക്തമാകുകയും ചെയ്യുന്നു. കൊച്ചി സ്റ്റേഡിയത്തിലെ സച്ചിൻ പവലിയൻ പുനഃസ്ഥാപിക്കുമെന്ന് ജിസിഡിഎ. അറിയിച്ചിട്ടുണ്ട്. പവലിയൻ ബ്ലാസ്റ്റേഴ്‌സ് പൊളിച്ചുമാറ്റിയത് ശരിയായില്ലെന്നും സച്ചിന് ആദര സൂചകമായുള്ള പവലിയൻ നിലനിൽക്കേണ്ടതാണെന്നും ഇതിന് ജിസിഡിഎ മുൻകയ്യെടുക്കുമെന്നും ജിസിഡിഎ ചെയർമാൻ വി. സലീം പ്രതികരിച്ചിരുന്നു. ഇതും കെ സി എയുടെ തെറ്റിധരിപ്പിക്കലിന്റെ ഭാഗമായിരുന്നു. സലിം പോലും അറിയാതെയാണ് സച്ചിന്റെ വില പിടിപ്പുള്ള വസ്തുക്കൾ കെസിഎ കൊണ്ടു പോയത്.

കൊച്ചി സ്റ്റേഡിയത്തിലെ സച്ചിൻ പവലിയൻ പൊളിച്ചുമാറ്റിയ വിഷയത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ പരാതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ, സച്ചിൻ പവലിയൻ പൂർണ്ണമായും മാറ്റിയത് ശരിയല്ലെന്നും സാധനങ്ങൾ മോഷണം പോയെന്നും സൂചന നൽകി. ഇതോടെയാണ് ചർച്ച പുതിയ രൂപത്തിലെത്തിയത്. ഇതിനിടെ തൃപ്പുണ്ണിത്തുറയിലേക്ക് സാധനങ്ങൾ മാറ്റിയത് ടിസി മാത്യുവും തുറന്നു പറഞ്ഞു. ഇതോടെയാണ് സച്ചിൻ ഒപ്പിട്ട ബാറ്റും ജഴ്‌സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കണമെന്ന കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായറുടെ വാക്കുകളിലെ പൊള്ളത്തരം ചർച്ചയാത്. സച്ചിൻ പവലിയൻ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. എന്നാൽ ഒന്നുമില്ലാതെ പൊടി പിടിച്ചു കിടന്ന മുറിയാണ് ബ്ലാസ്റ്റേഴ്‌സ് നന്നാക്കി എടുത്തതെന്നതാണ് വസ്തുത.

2013ൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് സച്ചിൻ വിരമിച്ചതിന് പിന്നാലെയാണ് സച്ചിന് ആദരമെന്നവണ്ണം കൊച്ചി സ്റ്റേഡിയത്തിൽ സച്ചിൻ പവലിയൻ നിർമ്മിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റിൽ സച്ചിൻ ധരിച്ച ജേഴ്‌സി, സച്ചിനും ധോണിയും ഒപ്പിട്ട ബാറ്റ്, സച്ചിന്റെ 100 സെഞ്ച്വറികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ 100 പന്തുകൾ, സച്ചിന്റെ വിവിധ ഫോട്ടോകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു പവലിയൻ. ഇത് ലേലത്തിൽ വച്ചാൽ ശതകോടികൾ കിട്ടും. അത്രയും വിലപിടിപ്പുള്ള സാധനങ്ങളാണ് കെസിഎ അതീവ രഹസ്യമായി തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റിയത്. ഇതിൽ പലതും നഷ്ടമായെന്നും സൂചനയുണ്ട്. അതിനിടെ വിവാദത്തെ തുടർന്ന് ഇതിൽ കുറച്ച് വസ്തുക്കൾ കെസിഎ തൃപ്പുണ്ണിത്തറുയിൽ നിന്നും മാറ്റിയതായും മറ

അതിനിടെ ജയേഷ് ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ തിരിമറി പുറത്തു കൊണ്ടു വരാൻ സെക്രട്ടറി നടത്തിയ നീക്കമാണ് ഇതെന്ന വാദവും സജീവമാണ്. സച്ചൻ പവലിയനിൽ നിന്ന് സാധനങ്ങൾ കാണാതായതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിനാണെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സച്ചൻ പവലിയൻ വിവാദങ്ങളിലെത്തുന്നത്. പിന്നീട് ചർച്ച മറ്റൊരു തലത്തിലായി. കൊച്ചി സ്റ്റേഡിയത്തിൽ നിന്ന് സാധനങ്ങൾ തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ഇത് മോഷണമാണെന്ന വാദമാണ് സജീവമാകുന്നത്.

അമൂല്യ വസ്തുക്കൾ സച്ചിൻ നൽകിയതുകൊച്ചിയിലെ സ്റ്റേഡിയത്തിൽ സൂക്ഷിക്കാനായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന് പിന്നിലും സച്ചിനായിരുന്നു. ഈ സമയത്താണ് അവസാന ടെസ്റ്റിൽ അണിഞ്ഞ ജേഴ്സി ഉൾപ്പെടെ സച്ചിൻ കേരളാ ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. ഇത് സച്ചിൻ വെറുതെ നൽകിയതാണ്. അതും ഒരു പ്രത്യേക കാരണത്തിന്. അതുകൊണ്ട് തന്നെ ഇതിനെ മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കില്ല. ഇത് തൃപ്പുണ്ണിത്തുറയിലേക്ക് കെസിഎ സെക്രട്ടറി അറിയാതെ കൊണ്ടു പോയത് മോഷണമാണ്. മോഷണക്കുറ്റത്തിന് തൃപ്പുണ്ണിത്തുറ ക്ലബ്ബിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കെസിഎ സെക്രട്ടറി ശ്രീജിത്തും ഇതേ അഭിപ്രായക്കാരനാണ്.

സച്ചൻ പവലിയൻ പൊളിച്ചുമാറ്റിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുൻ വൈസ് പ്രസിഡന്റും കെസിഎ മുൻ പ്രസിഡന്റുമായ ടി സി മാത്യു രംഗത്ത് വന്നിരുന്നു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോർജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളൻ കപ്പലിൽ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു. ഇത് ശരിവയ്ക്കുന്ന ഫോട്ടോകൾ മറുനാടനും ലഭിച്ചു. സച്ചിന കൊച്ചിയിൽ വയ്ക്കാൻ നൽകിയ സാധനങ്ങൾ എങ്ങനെ തൃപ്പുണ്ണിത്തുറയിൽ എത്തിച്ചെന്നതാണ് ഉയരുന്ന ചോദ്യം. എറണാകുളം ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നത് കാർത്തിക് വർമ്മയാണ്. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് പ്രതിനിധിയാണ് കാർത്തിക് വർമ്മ.

ജയേഷ് ജോർജിന്റെ അറിവോടെ കാർത്തിക് വർമ്മ പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി എന്നാണ് ആരോപണം. പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നും ടി സി മാത്യു ആരേപിച്ചിട്ടുണ്ട്. കാർത്തിക് വർമ്മയും ജയേഷ് ജോർജ്ജും തമ്മിലെ അവിശുദ്ധ സഖ്യമാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന അഭിപ്രായത്തിലാണ് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായരും നിലവിലെ പ്രസിഡന്റ് സാജൻ കെ വർഗ്ഗീസും.

കെസിഎയിൽ ജയേഷ് ജോർജ് തെറ്റായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ശ്രീജിത്ത് നായർക്കും സാജൻ വർഗ്ഗീസിനുമുണ്ട്. കെസിഎയുടെ വെബ് സൈറ്റിൽ പോലും ജയേഷ് ജോർജിന്റെ ചിത്രമാണ് ആദ്യമുള്ളത്. കെസിഎ ഭാരവാഹികൾക്ക് കിട്ടേണ്ട പ്രാധാന്യമാണ് ജയേഷ് ജോർജ് തട്ടിയെടുക്കുന്നത്. കെസിഎ ഭാരവാഹികൾക്ക് ശേഷമാണ് ബിസിസിഐ ഭാരവാഹിയുടെ ചിത്രം കൊടുക്കേണ്ടത്. കെസിഎയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ ബിസിസിഐ ഭാരവാഹിയെന്ന നിലയിൽ ജയേഷ് കളിക്കുകയാണെന്നാണ് ആരോപണം. കെസിഎയുടെ വെറും ബിസിസിഐ മെമ്പർ മാത്രമാണ് ജയേഷെന്നും ഇവർ പറയുന്നു. ഇതോടെ സച്ചിൻ പവലിയൻ വിവാദത്തിൽ കെസിഎയും ജയേഷിനെ തള്ളി പറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP