Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഫ്രിക്കയിലും തായ്‌വാൻ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ദൃശ്യമായത് പൂർണ സൂര്യഗ്രഹണം; ഇന്ത്യയിൽ പൂർണ ഗ്രഹണം ദൃശ്യമായത് ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ; കേരളത്തിൽ ഗ്രഹണം ഭാഗികമായി മാത്രം; ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ഗ്രഹണം കാണാൻ എത്തിയവരും നിരവധി

ആഫ്രിക്കയിലും തായ്‌വാൻ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ദൃശ്യമായത് പൂർണ സൂര്യഗ്രഹണം; ഇന്ത്യയിൽ പൂർണ ഗ്രഹണം ദൃശ്യമായത് ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ; കേരളത്തിൽ ഗ്രഹണം ഭാഗികമായി മാത്രം; ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ഗ്രഹണം കാണാൻ എത്തിയവരും നിരവധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഈ പതിറ്റാണ്ടിലെ സൂര്യഗ്രഹണം ഇന്നലെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ദൃശ്യമായി. ആഫ്രിക്കയിലും ഏഷ്യയിലെ ചില രാജ്യങ്ങളിലും പൂർണ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റ് രാജ്യങ്ങളിൽ ഭാഗിക ഗ്രഹണമാണ് ദൃശ്യമായത്. ഏഷ്യയിൽ തായ്വാൻ, ചൈന തുടങ്ങിയ സ്ഥലങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമായത്. സാധാരണ ഗതിയിൽ സൂര്യഗ്രഹണം കാണാൻ പതിനായിരങ്ങൾ തടിച്ചു കൂടുന്ന അവസ്ഥയാണ് കാണാറുള്ളത്. എന്നാൽ, ഇക്കുറി കോവിഡ് പശ്ചാത്തലത്തിൽ ഗ്രഹണം വീക്ഷിക്കാൻ ആളുകൾ കുറവായിരുന്നു.

ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ സൂര്യഗ്രഹണം പൂർണമായി കാണാനായി. കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ഇത് ഭാഗികമായിരുന്നു. സൂര്യനെ ഒരു മോതിരവളയ രൂപത്തിലാണ് കാണാനായത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ 10.05നും 10.10നും ഇടയിലായാണ് ഗ്രഹണം ആരംഭിക്കച്ചത്. 1.30നു മുൻപായി ഗ്രഹണം അവസാനിക്കുകയും ചെയ്തു. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഗ്രഹണത്തെ അതിന്റെ പാരമ്യത്തിൽ ദൃശ്യമായത്.

കേരളത്തിൽ ഭാഗികമായി ദൃശ്യമാകുന്ന സൂര്യഗ്രഹണം മൂന്ന് മിനിറ്റിൽ താഴെ മാത്രമാണ് ജില്ലയിൽ വ്യക്തമായി കാണാൻ സാധിച്ചത്. രാവിലെ 10.08 മുതൽ ഉച്ചയ്ക്ക് 1.16 വരെയാണ് ഗ്രഹണം ദൃശ്യമായത്. ഈ സമയത്ത് മഴ പെയ്തതോടെ ഗ്രഹണം കാണാൻ തയ്യാറെടുത്തവർക്ക് നിരാശയായി. സോളാർഫിൽറ്റർ കണ്ണടകളുമായി വീടുകളിൽ കുട്ടികൾ ഗ്രഹണം കാണാൻ കാത്തിരുന്നെങ്കിലും പലർക്കും നിരാശയായിരുന്നു ഫലം. പ്ലാനറ്റേറിയത്തിൽനിന്ന് സൂര്യഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും മഴയെത്തുടർന്ന് മാറ്റിവെച്ചു.

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങളോടെയാണ് ഗ്രഹണം കാണാനുള്ള സംവിധാനങ്ങളൊരുക്കിയിരുന്നത്. ജനങ്ങൾ സുരക്ഷിതമായ സോളാർ ഫിൽറ്ററുകളും ടെലിസ്‌കോപ്പുകളും ഉപയോഗിച്ച് സൂര്യഗ്രഹണം വീക്ഷിച്ചു. കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ പ്ലാനറ്റേറിയത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. പകരം പ്ലാനറ്റേറിയത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെ തത്സമയസംപ്രേഷണം നടത്തി. വിവിധ ജില്ലകളിൽ സൂര്യഗ്രഹണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും ജനങ്ങൾക്കുമായി വെബിനാറും സംഘടിപ്പിച്ചു. ഒക്ടോബറിലാണ് അടുത്ത സൂര്യഗ്രഹണം. അതും ഭാഗികമാണ്. കഴിഞ്ഞ ഡിസംബർ 26-ന് സംസ്ഥാനത്ത് വലയസൂര്യഗ്രഹണം ദൃശ്യമായിരുന്നു. ഗ്രഹണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ രാവിലെ 9.15-ന് അടച്ചു.

വലയ ഗ്രഹണത്തിൽ സൂര്യന്റെ 70 ശതമാനത്തോളം ഭാഗം മാത്രമാണ് ചന്ദ്രൻ മറയ്ക്കുകയെന്ന് നെഹ്റു പ്ലാനറ്റേറിയം വ്യക്തമാക്കി. ഇന്നലത്തെ ഗ്രഹണം കഴിഞ്ഞ ശേഷം ഇന്ത്യയിൽ പിന്നെ 28 മാസത്തേക്ക് മറ്റൊരു സൂര്യഗ്രഹണം ദൃശ്യമാവില്ലെന്നാണ് ലഭിക്കുന്ന വിവരം. 2022 ഒക്ടോബർ 25നാണ് ഇന്ത്യയിൽ പിന്നീട് സൂര്യഗ്രഹണം ദൃശ്യമാവുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP