Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പള്ളിയെ വിമർശിക്കുന്നവർ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ സ്വന്തം പൂർവകാല ചരിത്രം മറക്കരുത്.... കെപിസിസി പ്രസിഡന്റിനെ വിമർശിക്കുന്നവർ, 20 ഇന്ത്യൻ സൈനികരെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് ചൈനയ്‌ക്കെതിരെ പ്രതികരിക്കാത്തതെന്താണ്..? മരിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപു തയാറാക്കി പത്രങ്ങൾക്കു നൽകിയ കുറിപ്പിലും നിറഞ്ഞത് പ്രതിരോധത്തിന്റെ ആക്രമണ ശൈലി; ദാരിദ്ര്യത്തെ കൂടപ്പിറപ്പായി കണ്ട് പാവങ്ങളുടെ കണ്ണീരൊപ്പിയ നേതാവ്; സുരേന്ദ്രന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടി കണ്ണൂരിലെ കോൺഗ്രസ്

മുല്ലപ്പള്ളിയെ വിമർശിക്കുന്നവർ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ സ്വന്തം പൂർവകാല ചരിത്രം മറക്കരുത്.... കെപിസിസി പ്രസിഡന്റിനെ വിമർശിക്കുന്നവർ, 20 ഇന്ത്യൻ സൈനികരെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് ചൈനയ്‌ക്കെതിരെ പ്രതികരിക്കാത്തതെന്താണ്..? മരിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപു തയാറാക്കി പത്രങ്ങൾക്കു നൽകിയ കുറിപ്പിലും നിറഞ്ഞത് പ്രതിരോധത്തിന്റെ ആക്രമണ ശൈലി; ദാരിദ്ര്യത്തെ കൂടപ്പിറപ്പായി കണ്ട് പാവങ്ങളുടെ കണ്ണീരൊപ്പിയ നേതാവ്; സുരേന്ദ്രന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടി കണ്ണൂരിലെ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രൻ വിടവാങ്ങുന്നത് അവസാന നിമിഷം വരേയും തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റി. കണ്ണൂരിലെ സിപിഎം കോട്ടയിൽ കോൺഗ്രസിന് വേണ്ടി പ്രതിരോധം തീർത്ത നേതാവായിരുന്നു സുരേന്ദ്രൻ.

പ്രസംഗത്തിലെ ഒരു പരാമർശത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റിനെ വിമർശിക്കുന്നവർ, 20 ഇന്ത്യൻ സൈനികരെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് ചൈനയ്‌ക്കെതിരെ പ്രതികരിക്കാത്തതെന്താണ്..? മരിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപു തയാറാക്കി പത്രങ്ങൾക്കു നൽകിയ കുറിപ്പിൽ കെ.സുരേന്ദ്രൻ ഉയർത്തിയ ചോദ്യം ഇതായിരുന്നു. മുല്ലപ്പള്ളിയെ വിമർശിക്കുന്നവർ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ സ്വന്തം പൂർവകാല ചരിത്രം മറക്കരുതെന്നു ശക്തമായ ഭാഷയിലാണു സുരേന്ദ്രൻ ഓർമിപ്പിച്ചത്. അങ്ങനെ രാഷ്ട്രീയ എതിരാളികളെ ചോദ്യശരത്തിൽ നിർത്തി സുരേന്ദ്രൻ മടങ്ങുകയാണ്.

കഠിനാധ്വാനത്തിലൂടെ ട്രേഡ് യൂണിയൻ രംഗത്തെ ദേശീയ നേതാവായി മാറിയ കെ.സുരേന്ദ്രന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഞ്ചപ്പാലത്തെ വീട്ടിൽ വച്ചു നെഞ്ചുവേദനയും ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറോടെ മരിച്ചു. കണ്ണൂർ തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി തൊഴിൽ ജീവിതം തുടങ്ങിയ കെ.സുരേന്ദ്രൻ ഐഎൻടിയുസിയിലൂടെ തൊഴിലാളി നേതാവായി.

ജില്ലാ സെക്രട്ടറിയും 14 വർഷം ജില്ലാ പ്രസിഡന്റുമായ അദ്ദേഹം പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായി. 2012 ഡിസംബറിൽ കണ്ണൂർ ഡിസിസി പ്രസിഡന്റുമായി. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായി. കോഴിക്കോടിന്റെ ചുമതല വഹിക്കുകയായിരുന്നു. 2001ൽ തളിപ്പറമ്പിൽ നിന്നും 2006ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കോഴിക്കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ശനിയാഴ്ച വടകരയിലെ പാർട്ടി യോഗത്തിൽ പങ്കെടുത്തിരുന്നു. ഉച്ചയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ചു. തുടർന്നു മുല്ലപ്പള്ളിയെ പിന്തുണച്ചു പത്രക്കുറിപ്പ് തയാറാക്കി. പ്രമേഹം മാത്രമായിരുന്നു അവസാന നാളുകളിൽ കെ.സുരേന്ദ്രനെ അലട്ടിയിരുന്ന രോഗം. ആരോ്ഗ്യ പ്രശ്‌നൊന്നുമില്ലാത്ത സുരേന്ദ്രന്റെ മരണം അതുകൊണ്ട് തന്നെ കോൺഗ്രസിനും ഉൾക്കൊള്ളാനാകുന്നില്ല.

കളത്തിൽ കണാരന്റെയും നാണിയുടെയും മകനായി ജനിച്ച സുരേന്ദ്രന് ദാരിദ്ര്യം കൂടപ്പിറപ്പായിരുന്നു. പട്ടിണിയാണു തന്നെ പട്ടിണിക്കാരുടെ ദുരിതമറിയുന്ന നേതാവാക്കിയതെന്നു സുരേന്ദ്രൻ എപ്പോഴും പറയുമായിരുന്നു. ഇന്ത്യൻ കോഫി ഹൗസിലെ ബ്രെഡ് സാൻവിച്ച് സുരേന്ദ്രന്റെ കുട്ടിക്കാലത്ത് കണ്ണൂരുകാരുടെ പ്രിയപ്പെട്ട വിഭവമായിരുന്നു. എന്നാൽ, സുരേന്ദ്രൻ ആ ബ്രെഡ് സാൻവിച്ചിനെ പിന്നീട് ഓർത്തെടുത്തത് മറ്റൊരു രുചിയോടെയാണ്.

സാൻവിച്ചിനായി ത്രികോണാകൃതിയിൽ മുറിച്ചെടുത്ത ബ്രെഡിന്റെ ബാക്കിയായ കഷ്ണത്തിന്റെ രുചി. ബാക്കിയായ കഷ്ണങ്ങൾ മാറ്റിവച്ചിരുന്നത്, സുരേന്ദ്രന്റെ കഷ്ടപ്പാടറിയാവുന്ന കോഫി ഹൗസ് ജീവനക്കാരനായിരുന്നു. പട്ടിണിയോടു പടവെട്ടിയാണു പത്താംക്ലാസ് മുതൽ ബിരുദം വരെയുള്ള പരീക്ഷകൾ പ്രൈവറ്റായി പഠിച്ചു സുരേന്ദ്രൻ ജയിച്ചത്. അതിന് ശേഷമാണ് തൊഴിലാളി നേതാവായി മാറിയത്. കണ്ണൂരിലെ കോൺഗ്രസിന് തീരാ നഷ്ടമാണ് സുരേന്ദ്രന്റെ വിയോഗം.

സഹകരണ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന സുരേന്ദ്രൻ ലേബർ ബാങ്ക് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്നു. ശ്രീഷയാണു ഭാര്യ. സൂര്യ (ദുബായ്), ശ്രുതി (ദുബായ്) എന്നിവർ മക്കൾ. മരുമകൻ ഷിനോജ്. സംസ്‌കാരം നാളെ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP