Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജന്മനാ മകനുള്ള ഹൃദയ തകരാർ മാറ്റാൻ അമ്മയും മകനും വിമാനം കയറിയത് വീട് പണയം വച്ച്; പരമാവധി ചെലവ് കുറയ്ക്കാൻ അച്ഛനും ചേട്ടനും യാത്ര ഒഴിവാക്കി; വിദഗ്ധ ചികിൽസയിൽ അസുഖം മാറിയപ്പോൾ അപ്രതീക്ഷിതമായെത്തിയ കൊറോണയിൽ അമ്മയും രണ്ടര വയസ്സുകാരനും കുടുങ്ങി; എംബസിയും കൈമലർത്തുമ്പോൾ മുഖം പൊത്തി കരഞ്ഞ് ജെന്നെ; അമ്മയെ ആവും വിധം ആശ്വസിപ്പിച്ച് കുട്ടി ജിൻപേയും; കൊച്ചിയിൽ കുടുങ്ങിയ ലൈബീരയയിൽ നിന്നുള്ള അമ്മയുടേയും മകന്റേയും വേദനയുടെ കഥ

ജന്മനാ മകനുള്ള ഹൃദയ തകരാർ മാറ്റാൻ അമ്മയും മകനും വിമാനം കയറിയത് വീട് പണയം വച്ച്; പരമാവധി ചെലവ് കുറയ്ക്കാൻ അച്ഛനും ചേട്ടനും യാത്ര ഒഴിവാക്കി; വിദഗ്ധ ചികിൽസയിൽ അസുഖം മാറിയപ്പോൾ അപ്രതീക്ഷിതമായെത്തിയ കൊറോണയിൽ അമ്മയും രണ്ടര വയസ്സുകാരനും കുടുങ്ങി; എംബസിയും കൈമലർത്തുമ്പോൾ മുഖം പൊത്തി കരഞ്ഞ് ജെന്നെ; അമ്മയെ ആവും വിധം ആശ്വസിപ്പിച്ച് കുട്ടി ജിൻപേയും; കൊച്ചിയിൽ കുടുങ്ങിയ ലൈബീരയയിൽ നിന്നുള്ള അമ്മയുടേയും മകന്റേയും വേദനയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈബീരിയയിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കും. അതുകഴിഞ്ഞാൽ പിന്നെ കരച്ചിലാണ്. കൊറോണയിൽ കൊച്ചിയിൽ അകപ്പെട്ടതാണ് ജെന്നെയും മകനും. രണ്ടര വയസ്സുള്ള മകന്റെ ചികിൽസയ്‌ക്കെത്തി കുടുങ്ങിയ ജെന്നെ. എന്ന് വീട്ടിൽ എത്താനാകുമെന്നതിൽ ഒരു ശുഭസൂചനയും ജെന്നെയ്ക്കില്ല. എല്ലാം ഓർത്ത് മുഖംപൊത്തി കരയുമ്പോൾ അമ്മ ജെന്നെയെ ആശ്വസിപ്പിക്കാൻ അരികിൽ നിൽക്കുന്ന രണ്ടരവയസ്സുകാരൻ ജിൻപേ. കൊച്ചിയിലെ ലിസി ആശുപത്രിയിലെ മാനേജ്‌മെന്റിനേയും ജീവനക്കാരേയും നൊമ്പരപ്പെടുത്തുന്ന ജീവിത ചിത്രമണ് ഇത്.

മൂന്നരമാസത്തിലേറെയായി ആശുപത്രിമുറിയും വരാന്തയും മാത്രമാണ് ഈ അമ്മയും മകനും കാണുന്നത്. കുട്ടിയുടെ ഭാഷയിൽ ജിൻപേ പലപ്പോഴും അവന്റെ ഭാഷയിൽ അച്ഛനെയും ചേട്ടനെയും തിരക്കുന്നുണ്ട്. എന്നാൽ, കൃത്യമായ മറുപടിനൽകാൻ ജെന്നെയ്ക്ക് കഴിയുന്നില്ല. ജെന്നെയെയും മകനെയും എന്തുചെയ്യണമെന്നു ആലോചിക്കുമ്പോൾ എറണാകുളം ലിസി ആശുപത്രി അധികൃതർക്കും ഉത്തരമില്ല. എങ്കിലും മനുഷ്യത്വത്തിന്റെ കരുതലുമായി ലിസി ആശുപത്രി രണ്ടു പേരേയും ആവുന്ന വിധത്തിൽ സംരക്ഷിക്കുകയാണ്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽനിന്നെത്തി ലിസി ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയ ജിൻപേ ഡിസ്ചാർജായിട്ട് രണ്ടരമാസത്തിലേറെയായി. കോവിഡ് ലോക്ഡൗൺകാരണം നാട്ടിലേക്കുമടങ്ങാൻ കഴിഞ്ഞില്ല. ആശുപത്രിയിൽനിന്ന് ഇറങ്ങിയാൽ ഇവർക്കു പോകാൻ ഇവിടെ മറ്റൊരിടമില്ല. ഇത് മനസ്സിലാക്കി ലിസി ആശുപത്രിയും ഇവരെ പുറത്തു വിടാതെ സംരക്ഷണം ഒരുക്കുന്നു.

ജിൻപേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാർച്ച് രണ്ടിനാണ്. ഭർത്താവ് പീറ്ററും മൂത്ത മകനും ലൈബീരിയയിലാണ്. ജനിച്ച് ഏതാനും നാളുകൾക്കകംതന്നെ ജിൻപേക്ക് ഹൃദയത്തിന്റെ തകരാറ് കണ്ടെത്തി. കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് കേരളത്തിൽ എത്തിയത്. വീടു പണയപ്പെടുത്തിയ പണം കൊണ്ടാണ് മകന്റെ ചികിത്സയ്ക്ക് കേരളത്തിലെത്തിയത്. ശസ്ത്രക്രിയ വിജയകരമായി. എന്നാൽ ലോക് ഡൗൺ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. വിമാന സർവ്വീസ് ഇല്ലാത്തതു കൊണ്ട് തന്നെ തിരിച്ചു മടക്കം അസാധ്യം.

ഡിസ്ചാർജായി രണ്ടരമാസത്തിലേറെയായിട്ടും ജെന്നെയെയും കുഞ്ഞിനെയും ആശുപത്രി അധികൃതർ സംരക്ഷിക്കുകയാണ്. ഇവർക്കുള്ള താമസം, ഭക്ഷണം എന്നിവയ്ക്കായി വളരെ വലിയ തുക ഇതിനകം ആശുപത്രി അധികൃതർ ചെലവിട്ടുകഴിഞ്ഞു. ലൈബീരിയയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ത്യയിലേക്കെത്തിയാൽ മാത്രമേ ജെന്നെയ്ക്കും മകനും നാട്ടിലേക്ക് തിരികെ മടങ്ങാനാകൂ. ഇക്കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഇന്ത്യയിലെ ലൈബീരിയൻ എംബസി വഴി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. പലപ്പോഴും കരച്ചിലോടെ മകനെ ചേർത്തുപിടിക്കുകയാണ് ജെന്ന.

''നിയമപ്രകാരം ഡിസ്ചാർജ് കഴിഞ്ഞ ആളുകളെ ആശുപത്രിയിൽ താമസിപ്പിക്കാനാകില്ല. എന്നാൽ, ഈ അമ്മയെയും കുഞ്ഞിനെയും ഇവിടെനിന്നു പറഞ്ഞുവിട്ടാൽ അവരെവിടെ പോകും. കോവിഡ് കാലമായതിനാൽ ആരും അവർക്കു താമസസൗകര്യം നൽകാൻ സാധ്യതയില്ല'' -ആശുപത്രി അധികൃതർ ഇങ്ങനെയാണ് ജെന്നയുടെ അവസ്ഥയെ കുറിച്ച് പറയുന്നത്. എങ്കിലും ജിൻപേയുടെ കളി ചിരി തിരിച്ചു വന്നത് ജെന്നെയ്ക്ക് ആശ്വാസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP