Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു; സ്വർണം കണ്ടെടുത്തത് ദുബായിൽ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും

കണ്ണൂർ വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു; സ്വർണം കണ്ടെടുത്തത് ദുബായിൽ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും

സ്വന്തം ലേഖകൻ

മട്ടന്നൂർ: ചാർട്ടേഡ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാൻ പൊടിയ(40)യിൽ നിന്നാണ് 432 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചത്. ശനിയാഴ്ച രാത്രി 7.45-ന് ദുബായിൽനിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഉസ്മാൻ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളുടെ പേരിൽ കസ്റ്റംസ് കേസെടുത്തു.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സർവീസ് തുടങ്ങിയശേഷം ഇതാദ്യമായാണ് സ്വർണം പിടിക്കുന്നത്. കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, സന്ദീപ്, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, യദുകൃഷ്ണൻ, കെ.വി.രാജു എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP