Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേപ്പാളിലെ എഫ്.എം റേഡിയോ സ്റ്റേഷനുകൾ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നു; വെളിപ്പെടുത്തലുമായി അതിർത്തിയിലെ ഗ്രാമീണർ

നേപ്പാളിലെ എഫ്.എം റേഡിയോ സ്റ്റേഷനുകൾ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നു; വെളിപ്പെടുത്തലുമായി അതിർത്തിയിലെ ഗ്രാമീണർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നേപ്പാളിലെ എഫ്.എം റേഡിയോ സ്റ്റേഷനുകൾ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന വെളിപ്പെടുത്തലുമായി അതിർത്തിയിലെ ഗ്രാമീണർ. നേപ്പാളി ഗാനങ്ങൾക്കിടെ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങളും എഫ്എം റേഡിയോ സ്റ്റേഷനുകൾ പ്രക്ഷേപണം ചെയ്യുന്നുവെന്നാണ് ഗ്രാമീണർ പറയുന്നത്. അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളിലും നേപ്പാളിലെ എഫ്.എം റേഡിയോ സ്റ്റേഷനുകൾ പ്രക്ഷേപണം ചെയ്യുന്ന പരിപാടകൾ കേൾക്കാൻ കഴിയും. ഇന്ത്യൻ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് നേപ്പാളിന്റെ പുതിയ നീക്കം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതിനൊപ്പമാണ് ഇന്ത്യാ വിരുദ്ധ പ്രചാരണം. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനുള്ള നിയമഭേദഗതി നേപ്പാൾ പാർലമെന്റ് അടുത്തിടെ പാസാക്കിയിരുന്നു. പിന്നാലെയാണ് പുതിയ നീക്കം. നയാ നേപ്പാൾ, കാലാപാനി റേഡിയോ എന്നിവയാണ് വ്യാപകമായ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മല്ലികാർജുൻ റേഡിയോ, അന്നപൂർണ ഡോട്ട് ഓൺലൈൻ എന്നിവയും കാലാപാനി നേപ്പാളിന്റേതാണെന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നുണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്.

അതിർത്തിയിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽവരെ നേപ്പാളിലെ എഫ്എം റേഡിയോ സ്റ്റേഷനുകൾ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ലഭിക്കും. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങളും നേപ്പാളിലെ എഫ്.എം സ്റ്റേഷനുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാൽ, നേപ്പാളിന്റെ ഇന്ത്യാവിരുദ്ധ പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വിവിധ ജില്ലാഭരണകൂടങ്ങളും പൊലീസും പറയുന്നത്. ഇതുസംബന്ധിച്ച രഹസ്യ വിവരങ്ങളും രഹസ്യ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP