Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മയക്കിക്കിടത്തിയിരുന്ന ഉത്രയുടെ ദേഹത്ത് പാമ്പിനെയിട്ടെന്നും പാമ്പിന്റെ പത്തിയിൽ അടിച്ച് കടിപ്പിക്കുകയായിരുന്നെന്നും സൂരജിന്റെ വെളിപ്പെടുത്തൽ; സൂരജിന്റെ അച്ഛന് ഓട്ടോ വാങ്ങാനായി പണയം വച്ച 21 പവനും കണ്ടെത്തി പൊലീസ്; ഉത്രയെ ഒഴിവാക്കാനും സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായി ഭാര്യയെ കൊന്ന കഥ വനംവകുപ്പിനോട് വിശദീകരിച്ചത് കൂസലില്ലാതെ; സൂരജിനെ കുടുക്കാൻ ഫോറൻസിക് തെളിവെടുപ്പും തുടരുന്നു; കുറ്റപത്രം ഉടൻ

മയക്കിക്കിടത്തിയിരുന്ന ഉത്രയുടെ ദേഹത്ത് പാമ്പിനെയിട്ടെന്നും പാമ്പിന്റെ പത്തിയിൽ അടിച്ച് കടിപ്പിക്കുകയായിരുന്നെന്നും സൂരജിന്റെ വെളിപ്പെടുത്തൽ; സൂരജിന്റെ അച്ഛന് ഓട്ടോ വാങ്ങാനായി പണയം വച്ച 21 പവനും കണ്ടെത്തി പൊലീസ്; ഉത്രയെ ഒഴിവാക്കാനും സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായി ഭാര്യയെ കൊന്ന കഥ വനംവകുപ്പിനോട് വിശദീകരിച്ചത് കൂസലില്ലാതെ; സൂരജിനെ കുടുക്കാൻ ഫോറൻസിക് തെളിവെടുപ്പും തുടരുന്നു; കുറ്റപത്രം ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ :ഉത്രയെ കടിക്കാൻ മൂർഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചതായി വെളിപ്പെടുത്തൽ. ഉത്ര വധക്കേസിലെ പ്രതി ഭർത്താവ് സൂരജിനെ വനംവകുപ്പ് അധികൃതർ അഞ്ചൽ ഏറത്ത് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞത്. അതിനിടെ പൊലീസും ഫൊറൻസിക് വിഭാഗവും ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സർജൻ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പൊലീസ് ഈ കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്നാണ് സൂചന.

വനംവകുപ്പിനോടാണ് മുർഖനെ അടിച്ച കാര്യം സൂരജ് വെളിപ്പെടുത്തിയത്. ഉത്രയും താനും കിടന്ന മുറിയിൽ പ്ലാസ്റ്റിക് ടിന്നിൽ പാമ്പിനെ കൊണ്ടുവന്നതും പാമ്പിനെക്കൊണ്ട് കടിപ്പിച്ച രീതിയും സൂരജ് വിശദീകരിച്ചു. മയക്കിക്കിടത്തിയിരുന്ന ഉത്രയുടെ ദേഹത്ത് പാമ്പിനെയിട്ടെന്നും പാമ്പിന്റെ പത്തിയിൽ അടിച്ച് കടിപ്പിക്കുകയായിരുന്നെന്നും സൂരജ് വെളിപ്പെടുത്തി. പാമ്പിനെ കൊണ്ടുവന്ന ടിൻ പിന്നീട് ഉപേക്ഷിച്ച സ്ഥലവും കാട്ടിക്കൊടുത്തു.

മാർച്ച് രണ്ടിനാണ് ഉത്രയെ അണലിയെ കൊണ്ട് കടുപ്പിച്ചതെന്ന് സൂരജ് വനംവകുപ്പിനോട് സമ്മതിച്ചു. അടരിലെ വീട്ടിലെത്തിയാണ് പാമ്പുപിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച് നൽകിയതെന്നും സൂരജ് സംഘത്തോട് പറഞ്ഞു. പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിടത്തെല്ലാം സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാർ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മൊഴി നൽകി. പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.

ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് സൂരജിനെ ഏറം വെള്ളേശ്ശേരിൽ വീട്ടിൽ കൊണ്ടുവന്നത്. നാട്ടുകാർ സൂരജിനെതിരേ പ്രതിഷേധവുമായി എത്തുമെന്നറിഞ്ഞ വനംവകുപ്പ് അമ്പതോളം സായുധരായ ഗാർഡുമാരും ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരും ഉൾപ്പെടുന്ന സുരക്ഷാവലയം തീർത്തിരുന്നു. സൂരജിനെ വാഹനത്തിൽനിന്ന് ഇറക്കിയ ഉടനെ പ്രദേശവാസികൾ കൂവുകയും അസഭ്യം പറയുകയും ചെയ്തു. വനപാലകർ കവചം തീർത്താണ് സൂരജിനെ വീടിനകത്തേക്ക് കൊണ്ടുപോയത്. തിരികെ കൊണ്ടുപോകുമ്പോൾ ഹെൽമെറ്റ് വെച്ച് സൂരജിന്റെ മുഖം മറച്ചു.

പൊലീസും ഫോറൻസിക് വിദഗ്ധരും ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായി ഉത്ര കിടന്ന മുറിയും പരിസരവും പരിശോധിച്ചു. ഉത്രയുടെ അമ്മ മണിമേഖല, അച്ഛൻ വിജയസേനൻ, സഹോദരൻ വിഷു എന്നിവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ വിഷചികിത്സാവിഭാഗം മേധാവി ഡോ. ജോസഫ് കെ.ജോസ്, ഫോറസ്റ്റ് വെറ്ററിനറി അസിസ്റ്റന്റ് സർജൻ ഡോ. കിഷോർ എന്നിവരും ഫൊറൻസിക് സംഘത്തിലുണ്ടായിരുന്നു.

21 പവൻ കൂടി കണ്ടെത്തി

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വർണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു.ഉത്ര കൊലപാതക കേസിൽ മാർച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.

പാമ്പ് കടിയേറ്റു ചികിത്സയിലായിരുന്നു ഉത്ര വീണ്ടും പാമ്പ് കടിയേറ്റതിനെ തുടർന്ന് മെയ് ഏഴിനാണ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷത്തിൽ ഉത്രയെ ഒഴിവാക്കാനും സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായി സൂരജ് പാമ്പിനെ കൊണ്ട് യുവതിയെ കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു.

അതിനിടെ സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങുന്നതിനായി ഉത്രയുടെ മാതാപിതാക്കൾ അഞ്ചൽ എസ്‌ബിഐയിൽ പണയം വെച്ച 21 പവനാണ് ക്രൈംബ്രാഞ്ച് അന്വേഷണം സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് ബാങ്കിലെത്തി വിവരശേഖരണം നടത്തി. ഉത്രക്ക് മാതാപിതാക്കൾ വിവാഹ സമ്മാനമായി 96 പവന്റെ ആഭരണങ്ങളായിരുന്നു നൽകിയത്. സൂരജിന്റെ പിതാവിന് ഓട്ടോ വാങ്ങി നൽകണമെന്ന് സൂരജ് ഉത്രയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം വവാഹനം വാങ്ങി നൽകുന്നതിനായി ഉത്രയുടെ 21 പവന്റെ ആഭരണങ്ങൾ തിരികെ വാങ്ങി ബാങ്കിൽ പണയം വെച്ച് വായപയെടുക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപയാണ് വായ്പയെടുത്ത് നൽകിയത്.

വായ്പയെടുത്ത മൂന്ന് ലക്ഷത്തിന് പുറമെ 25000 രൂപയും കൂടി ചേർത്തായിരുന്നു സൂരജിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഈ തുകകൊണ്ട് സൂരജിന്റെ പിതാവ് ഓട്ടോ ടാക്സി വാങ്ങുകയും ചെയ്തു. ബാക്കി സ്വർണ്ണത്തിൽ ഏറിയ പങ്കും സൂരജ് ബൈക്ക് വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP