Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെയ്സ്ആപിൽ ചതിയൊളിഞ്ഞിരിക്കുന്നോ? അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ പൂർണ്ണ അവകാശം സംബന്ധിച്ച പ്രത്യേക പോളിസിയെടുത്ത് പറയുന്നതെന്തിന്? ട്രെൻഡിനു പിറകേയോടുന്ന സോഷ്യൽ മീഡിയയിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ടോ? സൈബർലോകത്ത് വൈറലാകുമ്പോഴും ഉയരുന്ന ആശങ്കകൾ ഇങ്ങനെ

ഫെയ്സ്ആപിൽ ചതിയൊളിഞ്ഞിരിക്കുന്നോ? അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ പൂർണ്ണ അവകാശം സംബന്ധിച്ച പ്രത്യേക പോളിസിയെടുത്ത് പറയുന്നതെന്തിന്? ട്രെൻഡിനു പിറകേയോടുന്ന സോഷ്യൽ മീഡിയയിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ടോ? സൈബർലോകത്ത് വൈറലാകുമ്പോഴും ഉയരുന്ന ആശങ്കകൾ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: പുരുഷന്മാരുടെ മുഖം സുന്ദകരികളായ യുവതികളാക്കി മാറ്റുന്ന ഫേയ്സ് ആപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. എന്നാൽ ഫെയ്സ് ആപിൽ ചതിയൊളിഞ്ഞിരിക്കുന്നോ?. അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ പൂർണ്ണ അവകാശം സംബന്ധിച്ച പ്രത്യേക പോളിസിയെടുത്ത് പറയുന്നതെന്തിന്? ട്രെൻഡിനു പിറകേയോടുന്ന സോഷ്യൽ മീഡിയയിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ടോ. എന്നിങ്ങനെയുള്ള ആശങ്കയും ഇതോടൊപ്പം തന്നെ ചർച്ചയാകുന്നുണ്ട്.

സുന്ദരികളായ സ്ത്രീ മുഖങ്ങളുമായി സോഷ്യൽ മീഡിയകളിൽ യുവാക്കൾ തങ്ങളുടെ മുഖത്തെ സ്ത്രീ സൗന്ദര്യം ഷെയർ ചെയ്ത് ആഘോഷിക്കുമ്പോൾ അതിനുപയോഗിച്ച ഫെയ്സ് ആപ് എന്ന അപ്ലിക്കേഷനെ കുറിച്ച് അതിന്റെ വിശ്വാസ്യതയെ കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ വർഷം ഫെയ്സ് ആപ് വൈറലായത് 50 വർഷത്തിനുള്ളിൽ മുഖം എങ്ങിനെയായിരിക്കുമെന്ന ഫിൽട്ടർ ഓപ്ഷനിലൂടെയായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭിക്കുന്ന അപ്ലിക്കേഷൻ ഇത്തവണ ലിംഗമാറ്റം വരുത്തുന്ന പുതിയ ഫിൽറ്റർ ഉപയോഗിച്ച് വീണ്ടും എത്തിയതോടെ അത് സോഷ്യൽ മീഡിയയിലൊരു തരംഗമാകുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്ങ് ടെക്നോളജിയിലൂടെ ഫേഷ്യൽ ഫീചേഴ്സ് തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് കൗതുകമുണർത്തുന്ന മാറ്റങ്ങൾ ഫോട്ടോ ഫിൽട്ടറുകളിലൂടെ സാധ്യമാക്കുന്ന ഈ അപ്ലിക്കേഷൻ 2017ലാണ് പുറത്തിറങ്ങിയത്. റഷ്യൻ നിർമ്മിത അപ്ലിക്കേഷനായ ഫെയ്സ് ആപ്പ് അക്കാലത്ത് തന്നെ ചാരപ്രവർത്തനത്തിന്റെ സഹായി എന്നൊരു ആക്ഷേപത്തിന് ഇരയായിരുന്നു. ഓൺലൈൻ എഡിറ്റിങ് സംവിധാനത്തിൽ ചിത്രങ്ങൾ അപ്ലോഡ് ആകേണ്ടി വരുന്നതാണ് ഇത്തരമൊരു സംശയത്തിന് വഴിതെളിച്ചത്. കഴിഞ്ഞ ഡിസംബറിൽ എഫ്ബിഐയും ഇതേ അപ്ലിക്കേഷനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗാലറിസ്റ്റോറേജ് പെർമിഷനുകൾ മാത്രമേ റിക്വസ്റ്റ് ചെയ്യുന്നുള്ളൂ എങ്കിലും സാധാരണ നമ്മുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന മറ്റെല്ലാ അപ്ലിക്കേഷനുകളുടേതിനു സമാനമായി ഫോൺ മോഡൽ വിവരങ്ങളും മറ്റും ഫേസ് ആപ്പും കളക്റ്റ് ചെയ്യുന്നുണ്ട്. നമ്മൾ അപ്ലോഡ് ചെയുന്ന ഫോട്ടോകളിൽ ജിയോടാഗിങ്ങ് ഉള്ളവയാണെങ്കിൽ അത്തരം വിവരങ്ങളും ആപ് ശേഖരിക്കാം. ഒരാളുടെ മുഖം ഏതൊക്കെ രീതിയിൽ മാറ്റം വരുത്താനും വർഷങ്ങൾക്കു ശേഷം ഉള്ള മാറ്റങ്ങളുമെല്ലാം സൗജന്യമായി നൽകുന്നുണ്ടെങ്കിലും പ്രീമിയം മോഡൽ ആപ്പിൽ കൂടുതൽ ഫീച്ചറുകൾക്ക് കാശു നൽകി മാറേണം. നിലവിൽ ബേസിക് മോഡലിലെ സൗജന്യ ഫീച്ചറുകളാണ് ജെൻഡർ മാറ്റുന്നതിൽ ഉപയോഗിക്കുന്നത്.

ഫെയ്സ് റെക്കഗ്നിഷൻ സംവിധാനങ്ങൾ വ്യാപകമാകുന്ന, കൂടുതൽ ഉപയോഗങ്ങളിലേക്ക് സാധ്യതകൾ തുറക്കുന്ന രീതിയിൽ മൊബൈൽ ലോക്കിലും വ്യക്തിയുടെ ഐഡന്റിഫിക്കേഷണിലുമടക്കം ഉപയോഗിക്കുന്ന സന്ദർഭത്തിൽ ഫോട്ടോകൾക്ക് പൂർണ അവകാശം സംബന്ധിച്ച് ഫെയ്സ് ആപ്പ് പ്രൈവസി പോളിസിയിൽ എടുത്ത് കാണിച്ചതും ആശങ്കകൾക്കു വഴിയൊരുക്കുന്നുണ്ടെന്നാണ് ഒരുവിഭാഗം ആളുകൾ ആശങ്കപ്പെടുന്നത്.

എന്നാൽ എഡിറ്റിങ് ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും തങ്ങൾ ഫോട്ടോകൾ ഉപയോഗിക്കുന്നില്ല എന്നും എഡിറ്റ് ചെയ്തതിനു ശേഷം 24 മുതൽ 48 മണിക്കൂറിനുള്ളിൽ തങ്ങളുടെ ക്ലൗഡ് സെർവറുകളിൽ നിന്നും ഫോട്ടോകൾ ഡിലിറ്റ് ചെയ്യുന്നുണ്ട് എന്നുമാണ് ഫെയ്സ് ആപ് പ്രതിനിധികൾ പറയുന്നത്. ഫെയ്സ് ആപ് ഉടമ യാരോസ്ലാവ് ഗോനാരോവ് തങ്ങൾ റഷ്യൻ അഥോറിറ്റിയുമായി ഒരു തരത്തിലുള്ള ഡാറ്റാ ഷെയറിങ്ങും നടത്തുന്നില്ല എന്നും ഉറപ്പ് നൽകുന്നുണ്ട്. സ്വകാര്യതയെ സംബന്ധിച്ച സംശയങ്ങളും ആശങ്കകളും ചർച്ചയായതിനാൽ അടുത്തിടെ തങ്ങളുടെ പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്ത ഫെയ്സ് ആപ്പ് തങ്ങൾ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഫെയ്സ് ആപ്പിലല്ലാതെ മറ്റാർക്കും ഷെയർ ചെയ്യുകയോ പുനരുപയോഗിക്കുകയോ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഏതൊരു സൗജന്യ അപ്ലിക്കേഷനും ഉപയോഗിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ കൈമാറപ്പെടുകയാണ്, അതിൽ എത്രത്തോളം സുരക്ഷ അവകാശപ്പെടുന്നുണ്ടെങ്കിലും അനാവശ്യമായ കൗതുകങ്ങളുടെ പുറത്ത് ഇത്തരം ഡാറ്റകൾ നൽകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സോഷ്യൽ മീഡിയയിലെ സ്റ്റാറ്റസുകൾക്കും പോസ്റ്റുകൾക്കുമിടയിലൂടെ സഞ്ചരിക്കുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നാണ് ഡാറ്റാ പ്രൈവസി വിദഗ്ദ്ധരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP