Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനെ കോവിഡ് രോഗ ലക്ഷണങ്ങളോടെ അഡ്‌മിറ്റാക്കിയത് വെള്ളിയാഴ്‌ച്ച; ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു രണ്ട് ദിവസമായിട്ടും പരിശോധനാ ഫലവും മറ്റ് വിവരങ്ങളും പുറത്തുവിടാതെ ആശുപത്രി വൃത്തങ്ങൾ; 16ാം തീയ്യതി വരെ ജോലി ചെയ്ത ഇയാൾ സമ്പർക്കം പുലർത്തിയത് നൂറു കണക്കിന് ആളുകളുമായി; വിവരങ്ങൾ സർക്കാർ രഹസ്യമാക്കുന്നെന്ന ആരോപണങ്ങൾക്കിടെ ആശങ്കപ്പെടുത്തുന്ന കേസുകൾ തലസ്ഥാനത്ത് വർദ്ധിക്കുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനെ കോവിഡ് രോഗ ലക്ഷണങ്ങളോടെ അഡ്‌മിറ്റാക്കിയത് വെള്ളിയാഴ്‌ച്ച; ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു രണ്ട് ദിവസമായിട്ടും പരിശോധനാ ഫലവും മറ്റ് വിവരങ്ങളും പുറത്തുവിടാതെ ആശുപത്രി വൃത്തങ്ങൾ; 16ാം തീയ്യതി വരെ ജോലി ചെയ്ത ഇയാൾ സമ്പർക്കം പുലർത്തിയത് നൂറു കണക്കിന് ആളുകളുമായി; വിവരങ്ങൾ സർക്കാർ രഹസ്യമാക്കുന്നെന്ന ആരോപണങ്ങൾക്കിടെ ആശങ്കപ്പെടുത്തുന്ന കേസുകൾ തലസ്ഥാനത്ത് വർദ്ധിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപന ഭീതിയുടെ വക്കിലാണ് തിരുവനന്തപുരം ജില്ലയെന്ന ആശങ്ക ശക്തമാണ്. അടുത്തിടെ തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവായ കേസുകൾ പരിശോധിച്ചാൽ രോഗബാധയുടെ ഉറവിടം എവിടെയാണെന്ന് കൃത്യമായി അറിവില്ലാത്ത അവസ്ഥയാണുള്ളത്. തലസ്ഥാന നഗരത്തെ കടുത്ത ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നതും. ഓട്ടോ ഡ്രൈവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ പ്രധാന പ്രദേശങ്ങൾ അടക്കം കോവിഡ് ഭീതിയിലായി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സുരക്ഷാ ചുമതലയുള്ള ഒരു ജീവനക്കാരൻ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ അഡ്‌മിറ്റാക്കിയിരിക്കയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് നിരവധി ആളുകൾ എത്തുന്ന ക്വാഷ്യാലിറ്റിയുമായി ബന്ധപ്പെട്ട് അടക്കം ജോലി ചെയ്യേണ്ടി വന്ന ജീവനക്കാരനെ ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്തത്. കടുത്ത കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഇയാളെ അഡ്‌മിറ്റ് ചെയ്യേണ്ടി വന്നത്. അഡ്‌മിറ്റ് ചെയ്തു ഐസോലേഷനിൽ ആക്കിയ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നാൽ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ ഇയാളുടെ കോവിഡ് പരിശോധനാ ഫലം പുറത്തു വന്നതായി വിവരമുണ്ട്. പോസിറ്റീവാകാൻ ഏറെ സാധ്യതയുണടെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇതേക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിട്ടിട്ടില്ല.

ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായാൽ അത് തലസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ എത്രകണ്ട് ബാധിക്കും എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകളുമായി ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. ആ വിധത്തിലുള്ള ഇടങ്ങളിലായിരുന്നു ഇദ്ദേഹത്തെ ജോലിക്ക് നിയോഗിച്ചിരുന്നതും. കൊറോണ രോഗികളുടെ വിവരങ്ങൾ സർക്കാർ മറച്ചു വെയ്ക്കുന്നതായി ആരോപണം ഉയരുന്ന ഘട്ടത്തിൽ തന്നെയാണ് ആശുപത്രിയിൽ കോവിഡ് സംശയിക്കുന്ന ആളുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടാതിരിക്കുന്നതും.

തലസ്ഥാനത്ത് മെഡിക്കൽ കോളേജിന് സമീപത്തുള്ള പ്രവേശതതാണ് ഇദ്ദേഹം താമസിക്കുന്നത്. നിലവിൽ ഈ ജീവനക്കാരൻ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാണ്. കഴിഞ്ഞ ചൊവാഴച്ച വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരനാണ് വെള്ളിയാഴ്ച അഡ്‌മിറ്റ് ആയത്. വെള്ളിയാഴ്ച മുതൽ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിൽ പക്ഷെ ഇയാളുടെ വിവരങ്ങൾ സർക്കാർ പുറത്ത് വിട്ട ലിസ്റ്റിലില്ല. ഇന്ന് സർക്കാർ പുറത്തുവിട്ട ലിസ്റ്റിൽ കേരളത്തിന് പുറത്തുനിന്നും ഉള്ളവരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ചുവടേ:

35 വയസ്, പുരുഷൻ, പാറോട്ടുകോണം കേശവദാസപുരം സ്വദേശി, ജൂൺ 13 ന് സൗദിയിൽ നിന്നെത്തി.

36 വയസ്, പുരുഷൻ, പോത്തൻകോട് സ്വദേശി, കുവൈറ്റിൽ നിന്ന് ജൂൺ 13 ന് എത്തി.

43 വയസ്, പുരുഷൻ, നാവായിക്കുളം സ്വദേശി, ജൂൺ 19 ന് മസ്‌ക്കറ്റിൽ നിന്ന് എത്തി.

32 വയസ്, പുരുഷൻ, ബാലരാമപുരം സ്വദേശി, കുവൈറ്റിൽ നിന്ന് 14 ന് എത്തി.

21 വയസ്, സ്ത്രീ, ബാലരാമപുരം, കുവൈറ്റിൽ നിന്ന് 14 ന് എത്തി.

58 വയസ്, പുരുഷൻ, കുന്നുകുഴി വഞ്ചിയൂർ സ്വദേശി, 11 ന് ചെന്നൈയിൽ നിന്ന് വിമാനത്തിൽ എത്തി.

40 വയസ്, പുരുഷൻ, അമ്പലത്തറ പൂന്തുറ സ്വദേശി, സൗദിയിൽ നിന്ന് ജൂൺ 4 ന് എത്തി.

25 വയസ്, പുരുഷൻ, കണിയാപുരം കഠിനംകുളം സ്വദേശി, ദമാമിൽ നിന്ന് ജൂൺ 3ന് എത്തി.

48 വയസ്, പുരുഷൻ, എലങ്കം വർക്കല സ്വദേശി, അബുദാബിയിൽ നിന്ന് മെയ് 29 ന് എത്തി. ജൂൺ ആറ് വരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്രവ പരിശോധന നടത്തി. പോസിറ്റീവായി. പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

അതേസമയം തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീർണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാൾ ടെലിവിഷൽ സീരിയലുകളിൽ അഭിനയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. കൂടാതെ നിരവധി യാത്രക്കാരുമായി വിവിധ സ്ഥലങ്ങളിലേക്ക് ഇയാൾ സഞ്ചരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.

നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്രക്കാരുമായി ഇയാൾ എത്തിയിട്ടുണ്ട്. കരമന, ആനയറ, വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, പാൽക്കുളങ്ങര, സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ, പേരൂർക്കട, അമ്പലമുക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക് ഇദ്ദേഹം പോയിട്ടുണ്ട്. രോഗലക്ഷണങ്ങൾ തുടങ്ങുന്ന ദിവസം വരെ ഇദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. KL-01 BJ 4836 ആണ് ഇയാളുടെ ഓട്ടോ റിക്ഷയുടെ നമ്പർ. ഇയാളുടെ ഓട്ടോറിക്ഷയിൽ കയറിയവരെക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല.

ഓട്ടോഡ്രൈവർ സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും രണ്ട് സീരിയലുകളിൽ അഭിനയിച്ചിരുന്നു. കരമനയിലും പൂജപ്പുരയിലും നടന്ന ഷൂട്ടിങ്ങുകളിലാണ് ഇയാൾ പങ്കെടുത്തത്. ഡ്രൈവറുടെ കുടുംബാംഗങ്ങൾക്കും രോഗം പകർന്നിട്ടുണ്ട്. 17 -നാണ് ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും 14 വയസ്സുള്ള മകൾക്കും ലക്ഷണങ്ങൾ കണ്ടത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മകൾക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധി പേർ ഈ കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം സമ്പർക്കവിലക്കിലാണ്.

ഇയാൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. 12-ന് ഇദ്ദേഹം രോഗലക്ഷണങ്ങളോടെ ഐരാണിമുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. 17-ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടെനിന്നാണ് ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ നഗരത്തിലെ പല ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലും ഇദ്ദേഹം പോയി. ചില കടകളിലും എത്തിയിരുന്നു. ഈ പ്രദേശങ്ങളാണ് കണ്ടെയ്ന്മെന്റ് സോണുകളാക്കിയിട്ടുള്ളത്. ഓട്ടോറിക്ഷയിൽ കയറിയ പലരെയും ഇദ്ദേഹത്തിന് അറിയില്ല. വഞ്ചിയൂരിൽ മരിച്ച രമേശനും പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നും വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP