Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പരിശോധനാ ഫലം എത്തിയത് വിവാഹത്തിനായി വധൂ​ഗൃഹത്തിലേക്ക് ഘോഷയാത്രയായി പോകവെ; വരനും പിതാവിനും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിവാഹം മുടങ്ങി

കോവിഡ് പരിശോധനാ ഫലം എത്തിയത് വിവാഹത്തിനായി വധൂ​ഗൃഹത്തിലേക്ക് ഘോഷയാത്രയായി പോകവെ; വരനും പിതാവിനും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിവാഹം മുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

അമേഠി: വിവാഹ ദിവസം രാവിലെ വരനും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ വിവാ​ഹം മാറ്റിവെച്ചു. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. വിവാഹ ഘോഷയാത്രയായി വധൂ​ഗൃഹത്തിലേക്ക് പോകുന്നതിനിടെ ആരോ​ഗ്യ പ്രവർത്തകരെത്തി പരിശോധനാ ഫലം കാണിച്ച് വരനെയും പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വിവാഹ ഘോഷയാത്രയും പാതിവഴിയിൽ അവസാനിച്ചു. വരനും കുടുംബവും ജൂൺ 15നാണ് ഡൽഹിയിൽനിന്ന് അമേഠിയിൽ എത്തിയത്.

അമേഠിയിലെ കാംറൗളി ഗ്രാമത്തിൽനിന്ന് വിവാഹം നടക്കുന്ന ബരാബങ്കിയിലെ ഹൈദർഗഢിലേക്കാണ് വരന്റെ സംഘം ഘോഷയാത്രയായി പോയത്. അതിനിടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെ തേടി ആരോഗ്യ പ്രവർത്തകരെത്തി. വരനെയും പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റി. വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കുകയും ചെയ്തു. ഡൽഹിയിൽ നിന്നും എത്തിയതിന് പിന്നാലെ എല്ലാവരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. വിവാഹ ദിവസമായ ജൂൺ 19ന് രാവിലെയാണ് പരിശോധനാ ഫലം വന്നത്. വരനും പിതാവും പൂർണമായും സുഖം പ്രാപിച്ചശേഷം വിവാഹ തീയതി നിശ്ചയിക്കാമെന്നാണ് കുടുംബത്തിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP