Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് കണ്ണൂർ കോൺഗ്രസിൽ കെ സുധാകരന്റെ വലംകൈ ആയിരുന്ന വ്യക്തി; കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി അധ്യക്ഷ സ്ഥാനങ്ങളും വഹിച്ചു; വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു നേതാക്കളും പ്രവർത്തകരും; നഷ്ടമായത് ഊർജസ്വലനായ പൊതുപ്രവർത്തകനെയെന്ന് മുഖ്യമന്ത്രി പിണറായി

ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് കണ്ണൂർ കോൺഗ്രസിൽ കെ സുധാകരന്റെ വലംകൈ ആയിരുന്ന വ്യക്തി; കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി അധ്യക്ഷ സ്ഥാനങ്ങളും വഹിച്ചു; വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു നേതാക്കളും പ്രവർത്തകരും; നഷ്ടമായത് ഊർജസ്വലനായ പൊതുപ്രവർത്തകനെയെന്ന് മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ശ്രീചന്ദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

കണ്ണൂർ രാഷ്ട്രീയത്തിൽ കെ സുധാകരന്റെ വലംകൈയായ നേതാവായാണ് കെ സുരേന്ദ്രൻ അറിയപ്പെടുന്നത്. കണ്ണൂരിലെ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സുരേന്ദ്രന്റെ വിയോഗത്തിൽ കെ സുധാകരൻ ആദരാജ്ഞലി അർപ്പിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കെ. സുരേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഐഎസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ വരെ പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന ഊർജസ്വലനായ ഒരു നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായതെന്ന് കെ സി വേണുഗോപാൽ ഫേസ്‌ബുക്കിൽ കുരിച്ചു. ഈ അകാല വിയോഗത്തിൽ അദ്ദേഹത്തിനെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

തൊഴിലാളി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച സുരേന്ദ്രൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തങ്ങളിലൂടെ കണ്ണൂർ ജില്ലയുടെ രാഷ്ട്രീയ രംഗത്ത് ബഹുജനസമ്മതി നേടിയ നേതാവായിരുന്നു. ഐ എൻ ടി യു സി യിൽ താഴെ തലം മുതൽ പ്രവർത്തിച്ചു അഖിലേന്ത്യ ജനറൽ സെക്രട്ടറി വരെയെത്തിയ അദ്ദേഹത്തിനെ നിര്യാണം തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടം തന്നെയാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP