Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും സൈബർ ഇടപെടലുകളും പാർട്ടിയിൽ അസ്വാരസ്യമുണ്ടാക്കി; താൻ പറഞ്ഞ കാര്യങ്ങൾ സത്യസന്ധവും അതിൽ ഉറച്ച നിൽക്കുകയും ചെയ്യുന്നു; ഇനി പാർട്ടിയുമായി ഒരുമിച്ച് പോവാൻ കഴിയില്ല; പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റു സ്ഥാനം രാജിവെക്കുന്നു; വെൽഫെയർ പാർട്ടിയിൽ നിന്നും രാജിവെച്ച് ശ്രീജ നെയ്യാറ്റിൻകര; പാർട്ടി വിട്ടത് വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ പാർട്ടി സഹയാത്രികയായിരുന്ന രാഷ്ട്രീയ നേതാവ്

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും സൈബർ ഇടപെടലുകളും പാർട്ടിയിൽ അസ്വാരസ്യമുണ്ടാക്കി; താൻ പറഞ്ഞ കാര്യങ്ങൾ സത്യസന്ധവും അതിൽ ഉറച്ച നിൽക്കുകയും ചെയ്യുന്നു; ഇനി പാർട്ടിയുമായി ഒരുമിച്ച് പോവാൻ കഴിയില്ല; പാർട്ടി  സംസ്ഥാന വൈസ് പ്രസിഡന്റു സ്ഥാനം രാജിവെക്കുന്നു; വെൽഫെയർ പാർട്ടിയിൽ നിന്നും രാജിവെച്ച് ശ്രീജ നെയ്യാറ്റിൻകര; പാർട്ടി വിട്ടത് വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ പാർട്ടി സഹയാത്രികയായിരുന്ന രാഷ്ട്രീയ നേതാവ്

ജംഷാദ് മലപ്പുറം

കോഴിക്കോട്: സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും സൈബർ ഇടപെടലുകളും പാർട്ടിയിൽ അസ്വാരസ്യമുണ്ടാക്കി. താൻ പറഞ്ഞ കാര്യങ്ങൾ സത്യസന്ധവും അതിൽ ഉറച്ച നിൽക്കുകയുംചെയ്യുന്നു. ഇനി പാർട്ടിയുമായി ഒരുമിച്ച് പോവാൻ കഴിയില്ല. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ച് ശ്രീജ നെയ്യാറ്റിൻകര. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിനാണ് ശ്രീജ രാജിക്കത്ത് സമർപ്പിച്ചത്.

തന്റെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും അതിനെതിരായ സൈബർ ഇടപെടലുകളുമാണ് പാർട്ടിയിൽ അസ്വാരസ്യമുണ്ടാക്കിയത്. ഇതിനെത്തുടർന്ന് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈ മാസം 10 മുതൽ മൂന്ന് മാസത്തേക്ക് നീക്കിയിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണെന്നും അതിൽ ഉറച്ച നിൽക്കുന്നതുകൊണ്ട് തന്നെ ഇനി പാർട്ടിയുമായി ഒരുമിച്ച് പോവാൻ കഴിയില്ലെന്നും താൻ പാർട്ടിയെ അറിയിച്ചവെന്ന് ശ്രീജ പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായി ഒൻപതു വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ സഞ്ചാരമാണ് ശ്രീജ അവസാനിപ്പിച്ചത്. നിരന്തരം സംഘപരിവാർ രാഷ്രീയത്തിനെതിരെ സംസാരിച്ചു കൊണ്ടിരുന്ന നേതാക്കളിൽ ഒരാളായിരുന്നു ശ്രീജ നെയ്യാറ്റിൻകര. ഇതിനെത്തുടർന്ന് നിരവധി സൈബർ ആക്രമണങ്ങളും ഇവർ നേരിട്ടിരുന്നു. ശ്രീജ പരാതിപ്പെട്ട സൈബർ ആക്രമണ കേസുകളുടെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ തന്നെ പാർട്ടിയുടെ സഹയാത്രികയാണ് ശ്രീജ. വെൽഫെയർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റെല്ലാ ഉത്തരവാദിത്ത്വത്തിൽ നിന്നും ഇവർ രാജി വെച്ചിട്ടുണ്ട്.

പാലത്തായിയിൽ ഒമ്പതുവയസ്സുകാരിയ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജനെതിരെ നടത്തിയ ഇടപെടലുകളെത്തുടർന്ന് തനിക്കെതിരെ സംഘപരിവാറുകാർ സൈബറാക്രമണം നടത്തുന്നതായി ശ്രീജ നെയ്യാറ്റിൻകര ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്‌നാഥ് ബെഹ്റ, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്‌പി എന്നിവർക്ക് പരാതി നൽകിയിരുന്നു.

ശ്രീജയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:

ഒൻപതു വർഷങ്ങളായി തുടരുന്ന വെൽഫെയർ പാർട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട് 18 - 6 - 2020 ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് രാജിക്കത്ത് നൽകി... രാജിക്കാധാരമായ രാഷ്ട്രീയ കാരണങ്ങൾ നിങ്ങളോട് വിശദീകരിക്കുന്നതിന് മുൻപായി പ്രസിഡന്റിന് നൽകിയ രാജിക്കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു....

ഫ്രം
ശ്രീജ നെയ്യാറ്റിൻകര
രാരീരം, നോർത്ത് ഫോർട്ട്
നെയ്യാറ്റിൻകര

ടു
ഹമീദ് വാണിയമ്പലം
സംസ്ഥാന പ്രസിഡന്റ്, വെൽഫെയർ പാർട്ടി

സർ,

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ സോഷ്യൽ മീഡിയാ ഇടപെടലുകളെ തുടർന്ന് ( പാലത്തായിയിലെ സ്‌കൂൾ അദ്ധ്യാപകനായ ബിജെപി നേതാവ് പ്രതിയായ പോക്സോ കേസ്, എനിക്കെതിരെയുള്ള സംഘ് പരിവാർ സൈബർ ആക്രമണം) എനിക്കെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയെടുത്ത അച്ചടക്ക നടപടിയുടെ അറിയിപ്പ് കിട്ടി.. ( 2020 ജൂൺ 10 മുതൽ മൂന്നു മാസത്തേക്ക് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എക്സിക്യൂട്ടിവിൽ നിന്നും സസ്‌പെൻഷൻ ) പ്രസ്തുത നടപടി, 2020 മെയ് പന്ത്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് എനിക്ക് നൽകിയ കത്തിനു മറുപടിയായി ഞാൻ നൽകിയ വിശദീകരണം തൃപ്തികരമാകാത്തതുകൊണ്ടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു...

എന്നാൽ ഞാൻ നൽകിയ മറുപടിയിൽ സത്യവിരുദ്ധമായ യാതൊരു കാര്യങ്ങളുമില്ല എന്ന ബോധ്യം എനിക്കുണ്ട്.. പാർട്ടിയിൽ നിന്ന് എനിക്ക് അനുഭവേദ്യമായ കാര്യങ്ങൾ സത്യസന്ധമായി ഞാൻ കത്തിലൂടെ വിശദീകരിക്കുകയാണ് ചെയ്തിട്ടുള്ളത്... അതുകൊണ്ടുതന്നെ പ്രസ്തുത നടപടി യാതൊരു കാരണവശാലും എനിക്ക് അംഗീകരിക്കാവുന്നതല്ല.. വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ കഴിഞ്ഞ ഒൻപതു വർഷത്തോളം ഞാൻ വെൽഫെയർ പാർട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. എന്നാലിപ്പോൾ പാർട്ടിയുടെ രാഷ്ട്രീയത്തോടും പ്രവർത്തന രീതിയോടും യോജിപ്പുകളേക്കാൾ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തിൽ വേർപിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെൽഫെയർ പാർട്ടിയുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തിൽ പാർട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന രാഷ്ട്രീയ തീരുമാനത്തിൽ ഞാൻ എത്തിചേർന്നിരിക്കുന്നു..

വെൽഫെയർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റെല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഞാൻ രാജിവെക്കുന്നു. പാർട്ടിയുടെ രൂപീകരണം മുതൽ ഈ അച്ചടക്ക നടപടി വരെയുള്ള ജീവിത ഘട്ടത്തെ ഈ അവസരത്തിൽ ഓർമ്മിക്കുകയാണ് .
ഇനി നമുക്കൊരുമിച്ച് പ്രവർത്തിക്കാനാവാത്തത് വേദനാജനകമാണെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഒരുമിച്ചുള്ള യാത്രയിൽ കൂടെ നിന്ന നിങ്ങൾക്കെല്ലാവർക്കും രാഷ്ട്രിയ സ്വപ്നങ്ങൾക്ക് നിറം പകർന്ന പ്രിയപ്പെട്ടവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP