Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫാദേഴ്‌സ് ഡേയിൽ ലോഹയണിഞ്ഞ് പള്ളീലച്ചനായി ബെന്നി പി നായരമ്പലം; തമാശയ്ക്കാണെങ്കിലും ആരെങ്കിലും ഇങ്ങനെയൊരു വേഷം കൊടുത്താൽ അച്ഛൻ തകർക്കുമെന്ന് മകൾ അന്ന ബൈനും; ഫാദേഴ്‌സ് ഡേയിൽ പ്രിയതാരം പങ്കുവച്ച് ചിത്രം വൈറൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ഫാദേഴ്‌സ് ഡേയാണ്, സോഷ്യൽമീഡിയയിൽ രാവിലെ മുതൽ പിതൃസ്‌നേഹത്തിന്റെ ചിത്രങ്ങളും കുറിപ്പുകളും അലതല്ലുകയാണ്. താരങ്ങൾ ഉൾപ്പെടെ പലരും തങ്ങളുടെ അച്ഛനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അതിനിടയിൽ വ്യത്യസ്തമായ ഒരു ഫാദേഴ്‌സ് ഡേ കുറിപ്പും ചിത്രവുമായി എത്തിയിരിക്കുകയാണ് നടി അന്ന ബെൻ.

അച്ഛൻ ഫലിതങ്ങൾ വേറെ ലെവലിലെത്തിക്കുന്നയാളാണ് ഇദ്ദേഹം. ഞങ്ങളുടെ അച്ഛൻ ഒരു പള്ളീലച്ചനായി എത്തിയിരിക്കുന്നു. രാവിലെ എണീറ്റത് ഇത് കണ്ടുകൊണ്ടാണ്, തമാശയ്ക്കാണെങ്കിലും ആരെങ്കിലും ഇങ്ങനെയൊരു വേഷം കൊടുത്താൽ അച്ഛൻ തകർക്കും. എവിടെ നിന്ന് ഈ ളോഹ കിട്ടിയെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകും, ഞാനും സംശയിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ തന്നെ ഏതോ സിനിമകളിലെയാണെന്നാണ് കരുതുന്നത്, ഫാദേഴ്‌സ് ഡേ സ്‌പെഷൽ, ഞാൻ ഇത് പകർത്തുമെന്ന് അറിയാമായിരുന്നു, പക്ഷേ അദ്ദേഹം കൂളായിരുന്നു. എല്ലാ അച്ഛന്മാർക്കും, നിങ്ങളെല്ലാവരും കിടുവാണ്,
അന്ന ബെൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ്.

തിരക്കഥാ കൃത്തായ ബെന്നി പി നായരമ്പലമാണ് അന്നയുടെ അച്ഛൻ. രാജൻ പി ദേവിന്റെ ജൂബിലി തിയേറ്റേർസിന് നാടകമെഴുതിക്കൊണ്ടായിരുന്നു ബെന്നിയുടെ ആരംഭം. പിന്നീട് നിരവധി നാടകങ്ങൾ രചിച്ചിട്ടുള്ള ബെന്നി പി നായരമ്പലം 1992-ൽ ഫസ്റ്റ്‌ബെൽ എന്ന സിനിമയ്ക്കാണ് ആദ്യമായി തിരക്കഥ എഴുതിയത്. ശേഷം നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കുകയുണ്ടായി.

ജൂനിയർ മാൻഡ്രേക്ക്, ആകാശഗംഗ, വാഴുന്നോർ, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, തൊമ്മനും മക്കളും, ചാന്തുപൊട്ട്, പോത്തൻവാവ, ഛോട്ടാമുംബൈ, അണ്ണൻതമ്പി, സ്പാനിഷ് മസാല തുടങ്ങി നിരവധി സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഭാര്യയുടെ പേര് ഫുൽജ, അന്ന ബെൻ, സൂസന്ന ബെൻ എന്നിവരാണ് മക്കൾ. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ, കപ്പേള എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്ന ബെൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP