Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി സൈബർ ഗുണ്ടയുടെ നിലവാരത്തിലേക്ക് തരം താഴരുത്; താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു; പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചില്ലേ; ടി.പി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ചില്ലേ; മന്ത്രിമാർ സ്ത്രീകളെ പൂതനയെന്ന് വിളിച്ചപ്പോഴും നിങ്ങളുടെ മൗനം കേരളം കണ്ടതാണ്; സ്ത്രീകളെ കുറിച്ചുള്ള മന്ത്രിമാരുടെ പദസമ്പത്തുകൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്; അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല; പിണറായി വിജയന്റെ 'വാമൊഴികൾ' എണ്ണിപ്പറഞ്ഞ് വിമർശനങ്ങൾക്ക് ചെന്നിത്തലയുടെ മറുപടി

മുഖ്യമന്ത്രി സൈബർ ഗുണ്ടയുടെ നിലവാരത്തിലേക്ക് തരം താഴരുത്; താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു; പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചില്ലേ; ടി.പി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ചില്ലേ; മന്ത്രിമാർ സ്ത്രീകളെ പൂതനയെന്ന് വിളിച്ചപ്പോഴും നിങ്ങളുടെ മൗനം കേരളം കണ്ടതാണ്; സ്ത്രീകളെ കുറിച്ചുള്ള മന്ത്രിമാരുടെ പദസമ്പത്തുകൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്; അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല; പിണറായി വിജയന്റെ 'വാമൊഴികൾ' എണ്ണിപ്പറഞ്ഞ് വിമർശനങ്ങൾക്ക് ചെന്നിത്തലയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷത്തെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും കടന്നാക്രമിച്ചു രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത പ്രയോഗങ്ങൾ ഓരോന്നായി എടുത്തു പറഞ്ഞു കൊണ്ടാണ് ചെന്നിത്തല മുല്ലപ്പള്ളിക്കും പ്രതിക്ഷത്തിനും എതിരായ വിമർശനങ്ങളെ പ്രതിരോധിച്ചു. ഇന്നലെ പതിവ് വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമശനം ഉയർത്തിയത്. ഇതിന് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓരോ നടപടിയിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തി.

കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം പറയരുത് എന്നാണ് നിർദ്ദേശം. എന്നാൽ ഓരോ നടപടിയിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ യുഡിഎഫ് പ്രവർത്തകർ സജീവം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരുമായി യുഡിഎഫ് യോജിച്ചു പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം തുരങ്കം വച്ചെന്നാണ് പറയുന്നത്. ഏത് പ്രവർത്തനങ്ങളിലാണ് പ്രതിപക്ഷം തുരങ്കം വെച്ചത് മുഖ്യമന്ത്രി പറയണം. പ്രളയ ഫണ്ട് കൈയിട്ടു വാരിയത് ആരെന്ന് സർക്കാരിന് അറിയാം. എന്നാൽ മുഖ്യമന്ത്രി ഇക്കൂട്ടരെ സംരക്ഷിക്കുന്നു. സർക്കാർ തന്ത്രം ഭിന്നിപ്പിക്കലിന്റേതാണ്. ഇപ്പോൾ സ്വീകരിക്കുന്ന ആശ്വാസ നടപടികൾ സർക്കാരിന്റേത് എന്ന് വരുത്തി തീർക്കാനാണ ശ്രമം. യോജിച്ചുള്ള പ്രവർത്തനത്തിന്റെ അന്തരീക്ഷം തകർത്തത് മുഖ്യമന്ത്രിയാണ്. - ചെന്നിത്തല പറഞ്ഞു.

മറുനാടൻ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സൗകര്യം ഏർപ്പെടുത്തിയില്ല. കേന്ദ്രത്തോട് ട്രെയിൻ ആവശ്യപ്പെട്ടില്ല. കോവിഡിന്റെ മറവിൽ കൊള്ളയും അഴിമതിയും മൂടിവയ്ക്കാനാണ് ശ്രമം. അഴിമതിയെ കുറിച്ച് പറയരുതെന്ന് കോവിഡ് പ്രോട്ടോകോളിൽ പറയുന്നില്ല. മുഖ്യമന്ത്രി സൈബർ ഗുണ്ടയായി തരം താഴുന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിന്റെ വീഴ്ച പറയുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷം ഉന്നയിച്ച ഒന്നും പൊട്ടി പോയിട്ടില്ല. സ്പ്രിംക്ലർ ഉൾപ്പെടെ കോടതിയിലുണ്ട്. കൈയോടെ പിടിച്ചതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കെപിസിസി പ്രസിഡന്റ് ആരോഗ്യ മന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നുള്ള വിവാദത്തിനും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോശം പ്രയോഗങ്ങൾ മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്നും നികൃഷ്ടജീവി, പരനാറി പ്രയോഗങ്ങൾ ഓർപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. .

മുഖ്യമന്ത്രി നടത്തിയ പോലെ പദപ്രയോഗങ്ങൾ കേരളത്തിൽ വേറെ ആരെങ്കിലും നടത്തിയിട്ടുണ്ടോ? താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചില്ലേ. ടി.പി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ചില്ലേ. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ മന്ത്രിമാർ സ്ത്രീകളെ പൂതനയെന്ന് വിളിച്ചപ്പോൾ നിങ്ങളുടെ മൗനം കേരളം കണ്ടതാണ്. സ്ത്രീകളെക്കുറിച്ചുള്ള നിങ്ങളുടെ മന്ത്രിമാരുടെ പദസമ്പത്തുകൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല -ചെന്നിത്തല പറഞ്ഞു.

സർക്കാർ പ്രവാസികളെ കബളിപ്പിക്കുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ഒരു നടപടിയുമില്ല. നോർക്ക ഒരു നേരത്തെ ആഹാരം പോലും നൽകിയില്ല. ബംഗാളിലെ സിപിഎ സ്വീകരിക്കുന്ന നിലപാടല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റേത്. പക്ഷേ, കോവിഡ് കാലത്തെ യോജിച്ച അന്തരീക്ഷം നഷ്ടപ്പെടുത്തിയത് സർക്കാറും മുഖ്യമന്ത്രിയുമാണ്. എല്ലാ ഘട്ടങ്ങളിലും മുഖ്യമന്ത്രിയും സർക്കാറും രാഷ്ട്രീയം കളിച്ചു. വൈദ്യുതി ചാർജിന്റെ പേരിലെ കൊള്ളയടി കേരളത്തിലെ ജനം ഒറ്റക്കെട്ടായി എതിർത്തതാണ് -ചെന്നിത്തല കൂട്ടിച്ചേർത്തു.

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ യുഡിഎഫ് പൂർണ സഹകരണം നൽകുന്നുവെന്ന് അവകാശപ്പെട്ട പ്രതിപക്ഷനേതാവ് താഴേത്തട്ടുമുതൽ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ ഇപ്പോഴും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ യോജിച്ച പ്രവർത്തനത്തിലൂടെ കൈവരിക്കുന്ന ആശ്വാസനടപടികളെ മുഴുവൻ സർക്കാരിന്റേതാണ് എന്നുവരുത്തിത്തീർക്കാനുള്ള ബോധപൂർവമായ നീക്കം സർക്കാർ ഏജൻസികളുടെ സഹായത്തോടെ മുഖ്യമന്ത്രി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ബംഗാളിൽ സിപിഎം സ്വീകരിക്കുന്ന സമീപനം സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിനോട് സ്വീകരിച്ചിട്ടില്ല. സീതാറാം യെച്ചൂരി നടത്തുന്ന പ്രസ്താവനകളുടെ പകുതിപോലും ഞങ്ങൾ നടത്തിയിട്ടില്ല. ഞങ്ങൾ എല്ലാ തരത്തിലും സംസ്ഥാന സർക്കാരുമായി യോജിച്ചു തന്നെയാണ് കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്തിയത്. പ്രളയകാലത്തും സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചു. പ്രളയഫണ്ട് കൈയിട്ടു വാരിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP