Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുക്കത്തെ മാധ്യമ പ്രവർത്തകരെ ആദരിച്ചു

മുക്കത്തെ മാധ്യമ പ്രവർത്തകരെ ആദരിച്ചു

സ്വന്തം ലേഖകൻ

മുക്കം: സമൂഹത്തിൽ അവഗണിക്കപ്പെട്ട നിർധനകുടുംബങ്ങളുടെ ദുരിത കഥകൾ പുറംലോകത്തെത്തിച്ച മുക്കത്തെ മാധ്യമ പ്രവർത്തകരായ വീഡേിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കം, സി.ടി.വി ചീഫ് റിപ്പോർട്ടർ സി. ഫസൽബാബു പന്നിക്കോട് എന്നിവരെ വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. മാധ്യമ പ്രവർത്തനത്തെ ജനസേവനമായിക്കണ്ട് മലയോര മേഖലയിലെ നിരവധി നിർധന കുടുംബങ്ങളുടെ ദുരിത ജീവിതം സമൂഹ ശ്രദ്ധയിലേക്കെത്തിക്കുകയും അതുവഴി നിരവധി പേർക്ക് സഹായ ഹസ്തമെത്തിക്കാനും ഇവർക്ക് സാധ്യമായിട്ടുണ്ട്.

വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിന്റ് അസ്ലം ചെറുവാടി ഉപഹാരം നൽകി ആദരിച്ചു. കെ.ആർ.എം.യു കോഴിക്കോട് ജില്ലശാ പ്രസിഡന്റായ റഫീക്ക് തോട്ടുമുക്കം സ്വദേശിയാണ്. മുക്കം പ്രസ് ഫോറം പ്രസിഡന്റാണ് പന്നിക്കോട് സ്വദേശിയായ സി ഫസൽ ബാബു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ ശഫീഖ് മാടായി, മജീദ് പുളിക്കൽ, നിബിൻ നവാസ്, വിനോദ് നിസരി എന്നിവർ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും ശംസുദ്ദീൻ ആനയാംകുന്ന് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP