Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുതി ബിൽ കൊള്ളക്കെതിരെ വെൽഫെയർ പാർട്ടി പട്ടിണിസമരം സംഘടിപ്പിച്ചു

വൈദ്യുതി ബിൽ കൊള്ളക്കെതിരെ വെൽഫെയർ പാർട്ടി പട്ടിണിസമരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മുക്കം: കോവിഡ് കാലത്ത് ജോലിക്ക് പോലും പോവാൻ സാധിക്കാതെ ദുരിതത്തിലായ ജനങ്ങൾക്കുമേൽ അധികഭാരമടിച്ചേൽപ്പിച്ച് വൈദ്യുതി ബിൽ ക്രമാതീതമായി വർധിപ്പിച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി പ്രവർത്തകർ പട്ടിണിസമരം സംഘടിപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലാണ് സമരം നടന്നത്. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജ്യോതി ബസു, സെക്രട്ടറി സാലിം ജീറോഡ്, വൈസ് പ്രസിഡന്റ് സജ്ന ബാലു, മണ്ഡലം കമ്മിറ്റി അംഗം ശംസുദ്ധീൻ ചെറുവാടി, കലാഭവൻ ബാലു എന്നിവരാണ് ഉപവാസമിരുന്നത്.

സമരം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. ജ്യോതി ബസു അധ്യക്ഷത വഹിച്ചു. കെ.ടി. മൻസൂർ, മജീദ് പുതുക്കുടി, മാധ്യമ പ്രവർത്തകൻ സി.ഫസൽ ബാബു, കെസി അൻവർ, കെ.കുഞ്ഞാലി, യുസുഫ് കമ്പളത്ത്, നിശീത്ത്, തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. കാർട്ടൂണിസ്റ്റ് എം. ദിലീഫ് സമരവര പോരാളികൾക്ക് സമ്മാനിച്ചു.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ, കാൻഫെഡ് ജില്ലാ പ്രസിഡന്റ് കെ.പി.യു അലി, മുക്കം നഗരസഭ കൗൺസിലർ എ ഗഫൂർ മാസ്റ്റർ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫസൽ കൊടിയത്തൂർ, ശിഹാബ് ഗാലക്‌സി, ഗുലാം ഹുസൈൻ, റഫീഖ് കുറ്റിയോട്ട് സംസാരിച്ചു. ലോക്ഡൗൺ കാരണം പ്രയാസപ്പെടുന്ന നിർധന കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി നൽകുന്ന തയ്യൽമെഷീൻ വിതണോദ്ഘാടനം സമരപ്പന്തലിൽ എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു. ശംസുദ്ധീൻ ചെറുവാടി സ്വാഗതവും ബാവ പവർവേൾഡ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP