Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദ്ദേശം

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദ്ദേശം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. ഇതു സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇതു പരിഗണിക്കുവാനായി നിവേദനം ലഭിക്കുകയാണ് എങ്കിൽ നിയമ പരമായി ആ നിവേദനം പരിഗണിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജാരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസ് അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പാസാക്കിയത്.

ഓരോ എംബസികളിലും കോടികണക്കിനു രൂപ ഇ ഫണ്ടിലുണ്ടെന്നും ഇതുപയോഗിച്ചു അർഹരായ പ്രവാസികളെ അടിയന്തിര നാട്ടിലെത്തിക്കണമെന്നും സുപ്രീം കോടതി നിർദേശത്തെ തുടർന്നു വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു. അതിഥി തൊഴിലാളികളെ സൗജന്യമായി അവരവരുടെ നാട്ടിലെത്തിക്കുന്നതു പോലെ ജോലിയും ശമ്പളവുമില്ലാതെ പ്രയാസ പെടുന്ന പാവപെട്ട പ്രവാസികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കാൻ വേണ്ട നടപടി ഉണ്ടാവണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു. നിവേദനം നിയമപരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതിക്ക് നൽകിയ വാക്കു പാലിക്കപ്പെടുമെന്നും പാവപെട്ട പ്രവാസികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്നാണ് പ്രവാസ ലോകം പ്രതീഷിക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു. സമാനമായ ഹർജിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കാനുള്ള അപേക്ഷ പ്രവാസികൾ നൽകിയാൽ അത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി നൽകിയ നിർദേശവും നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP