Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറണ്ട് ഇല്ലാത്തതിന് കംപ്ലയിന്റെ കൊടുത്തത് 60 തവണയിൽ അധികം; കോവിഡു കാലത്ത് കൈയിൽ കിട്ടിയത് 22,950 രൂപയുടെ കൂറ്റൻ ബില്ലും; പരാതി പറഞ്ഞപ്പോൾ സൂപ്രണ്ടിന്റെ മറുപടി ഇൻസ്റ്റാൾമെന്റ് പോലും തരില്ലെന്ന ധാർഷ്ട്യവും; പ്രതീക്ഷ കൈവിട്ടപ്പോൾ പോരാട്ടത്തിന് എത്തിയത് ഇടുക്കിയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ; നീതിദേവത വെളിച്ചത്തിൽ ക്രുരതയുടെ ഇരുട്ട് കണ്ടെത്തുമ്പോൾ താരമായി വാഴൂരിലെ ഷിബു ജേക്കബ്; ഇതാ കെ എസ് ഇ ബിയെ മുട്ടുകുത്തിച്ച ഒരു വൈദ്യുത ബിൽ പോരാട്ടത്തിന്റെ കഥ

കറണ്ട് ഇല്ലാത്തതിന് കംപ്ലയിന്റെ കൊടുത്തത് 60 തവണയിൽ അധികം; കോവിഡു കാലത്ത് കൈയിൽ കിട്ടിയത് 22,950 രൂപയുടെ കൂറ്റൻ ബില്ലും; പരാതി പറഞ്ഞപ്പോൾ സൂപ്രണ്ടിന്റെ മറുപടി ഇൻസ്റ്റാൾമെന്റ് പോലും തരില്ലെന്ന ധാർഷ്ട്യവും; പ്രതീക്ഷ കൈവിട്ടപ്പോൾ പോരാട്ടത്തിന് എത്തിയത് ഇടുക്കിയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ; നീതിദേവത വെളിച്ചത്തിൽ ക്രുരതയുടെ ഇരുട്ട് കണ്ടെത്തുമ്പോൾ താരമായി വാഴൂരിലെ ഷിബു ജേക്കബ്; ഇതാ കെ എസ് ഇ ബിയെ മുട്ടുകുത്തിച്ച ഒരു വൈദ്യുത ബിൽ പോരാട്ടത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഏത് ഫോറത്തിലും ഏത് സ്ഥാപനത്തിന് എതിരേയും പരാതി നൽകാം. പരാതിയിൽ പറയുന്ന സ്ഥാപനത്തിന് ആ ജില്ലയിൽ സബ് ഓഫീസ് ഉണ്ടാകണമന്ന് മാത്രം. അങ്ങനെ ഇടുക്കി ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ കെ എസ് ഇ ബിയെ പാഠം പഠിപ്പിക്കുകയാണ് വാഴൂരിലെ ഷിബു ജേക്കബ്. കേരളത്തിലെ പാവങ്ങളെ വഞ്ചിക്കുന്ന കെ എസ് ഇ ബിയ്‌ക്കെതിരെ നടക്കുന്ന പോരാട്ടങ്ങൾക്ക് കരുത്ത് നൽകുന്നതാണ് ഷിബു ജേക്കബിന്റെ കഥ. മലയാളികൾ കൈയടിക്കുകയാണ് ഈ വാഴൂരുകാരനെ. കരതുലോടെ നടത്തിയ നിയമ പോരാട്ടം വിജയ വഴിയിലാണ്.

വൈദ്യുത ബിൽ കണ്ട് ഞെട്ടിയെ ഷിബു എല്ലാ വഴികളിലൂടേയും കേണപേക്ഷിച്ചു. പക്ഷേ ആരും ആ വേദന കണ്ടില്ല. ഇതിനൊപ്പം ഷിബുവിനെ നെട്ടോട്ടം ഓടിക്കാനും ശ്രമിച്ചു. 1500 മുതൽ 5000 രൂപവരെയാണ് ഇതുവരെ ബിൽ അടച്ചത്. എന്നാൽ കോവിഡ് കാലത്ത് കിട്ടിയത് 22950 രൂപയുടെ കൂറ്റൻ ബിൽ. അതും എപ്പോഴും വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന സ്ഥലത്ത്. ബിൽ കിട്ടിയപ്പോൾ ആദ്യം തന്നെ പരാതിയുമായി അസി എഞ്ചിനിയറെ സമീപിച്ചു. വേണ്ടത് ചെയ്യാമെന്നായിരുന്നു കിട്ടിയ മറുപടി. മീറ്ററിന്റെ കേടാകാം കാരണമെന്ന് പോലും വാദമെത്തി. എന്നാൽ പെട്ടെന്ന് നിലപാടുകൾ മാറി. എന്തുവന്നാലും അടച്ചേ മതിയാകൂവെന്ന് വ്യക്തമാക്കി. ഇരുപതിനായിരത്തിൽ അധികം വരുന്ന ബിൽ തുക അടയ്ക്കാൻ ഇൻസ്റ്റാൾമെന്റിന്റെ സാധ്യതയും തേടി. എന്നാൽ പ്രതികാര പൂർവ്വം കെ എസ് ഇബി പെരുമാറി. ഇതോടെയാണ് നിയമ പോരാട്ടത്തിന് ഷിബു ഇറങ്ങിയതും കെ എസ് ഇ ബി വെട്ടിലായതും.

എന്നും വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന വീട്. എല്ലാ ദിവസവും പരാതിപ്പെടും. തിരുവനന്തപുരത്തെ കസ്റ്റമർ കെയറിലും പരാതി നൽകും. ഇതിനിടെയിൽ എപ്പോഴും തന്റെ വീട്ടിലേക്ക് മാത്രമാണോ ഈ കറണ്ട് കട്ടെന്ന സംശയവും ഷിബുവിന് തോന്നി. സ്ഥലം പഞ്ചായത്ത് അംഗത്തേയും ഇതിൽ ഇടപെടുവിച്ചു. വൈദ്യുതി വിച്ഛേദിക്കുന്നതിന്റെ പരാതികൾ നൽകിയ എസ് എം എസുകൾ കൊണ്ട് നിറഞ്ഞ മൊബൈൽ ഫോണാണ് ഷിബുവിന്റേത്. അങ്ങനെ പകുതിയിൽ ഏറെ ദിവസവും വൈദ്യുതിയില്ലാതെ നെട്ടോട്ടമോടിയ ഷിബുവിനാണ് ഡോർ ലോക് വ്യവസ്ഥയിൽ കെ എസ് ഇ ബി കൊള്ള ബിൽ നടത്തിയത്. ഇടുക്കിയിലേക്കുള്ള കോട്ടയത്തുകാരന്റെ യാത്രയാണ് കെ എസ് ഇ ബിയെ കുടുക്കിയത്.

അങ്ങനെ ഇടുക്കി കൺസ്യൂമർ ഫോറത്തിൽ പരാതി എത്തി. തനിക്കുണ്ടായ ദുരുപയോഗത്തിന്റെ കഥ പറഞ്ഞുള്ള പരാതി ഫോറത്തിന് ബോധ്യപ്പെട്ടു. അങ്ങനെ ഷിബുവിന് നൽകിയ ബിൽ അസാധുവായി. തുടർ നടപടികളിലേക്ക് ഷിബു കടക്കുകയാണ്. ഇത് കെ എസ് ഇ ബിയെ വെട്ടിലാക്കുന്നു.

കുറ്റം ഇൻവേർട്ടറിന്.... ഇൻസ്റ്റാൾമെന്റും കൊടുത്തില്ല

ബിൽ തുക 20,000 ആയപ്പോൾ അസിസ്റ്റന്റ് എഞ്ചിനിയറോട് പരാതി പറഞ്ഞു. പരിഹരിക്കാമെന്ന മറുപടി കിട്ടി. എന്നാൽ സുപ്രണ്ടിന്റെ അടുത്തേക്ക് കാര്യങ്ങളെത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു. 22,950 രൂപയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവിടെ തുടങ്ങി.

വാഴൂരിലെ സൂപ്രണ്ടും ആദ്യം പ്രശ്‌നത്തിൽ ഇടപെടാമെന്നായിരുന്നു വാക്ക് നൽകിയത്. മുമ്പ് തന്നെ വൈദ്യുതി വിച്ഛേദത്തിൽ തനിക്കെതിരെ ആരോ കളിക്കുന്നതായ സംശയം ഷിബുവിനുണ്ടായിരുന്നു. പുതുതായി എത്തിയ അസിസ്റ്റൻ എഞ്ചിനിയർ ഇടപെട്ട ശേഷമാണ് വൈദ്യുതി പോലും കിട്ടി തുടങ്ങിയത്. ഇതിനിടെയാണ് ബിൽ തുക കൂടുന്നത്. എല്ലാം പരിശോധിച്ച് സൂപ്രണ്ട് പറഞ്ഞത് തുക അടച്ചേ മതിയാകൂവെന്നായിരുന്നു. അവരുടെ മുമ്പിലാണ് ഇൻസ്റ്റാൾമെന്റ് എങ്കിലും അനുവദിക്കണമെന്ന അപേക്ഷ ഷിബു വച്ചത്. അതും പുച്ഛിച്ചു തള്ളി. ബിൽ അടച്ചേ മതിയാകൂവെന്ന് വാദിച്ചു.

ഇതിനിടെ താൻ വൈദ്യുതി ഇല്ലാത്തതിന് പരാതി നൽകിയതിന്റെ എണ്ണം കമ്പ്യൂട്ടറിൽ പരിശോധിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. അത് അവർ നോക്കി. 60 ദിവസത്തോളം കറണ്ടില്ലായിരുന്നുവെന്നും സമ്മതിച്ചു. എന്നാൽ നിങ്ങൾ ഇൻവേർട്ടർ ഉപയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടാമെന്നും നിലപാട് എടുത്തു. എന്നാൽ 20000 രൂപയുടെ വൈദ്യുതി ഉപയോഗിക്കാനുള്ള എന്തു ഉപകരണമാണ് ഉള്ളതെന്ന മറു ചോദ്യത്തിന് മുമ്പിൽ അവർ കുടുങ്ങി. എന്നാൽ പണം മുഴുവൻ അടച്ച ശേഷം 250 രൂപ കൂടി അധികമായി അടച്ചാൽ മീറ്റർ പിരശോധിക്കാമെന്നും അറിയിച്ചു. ഇതോടെ ഷിബു തർക്കം തുടങ്ങി. എന്നാൽ ബില്ലിൽ പറഞ്ഞ ദിവസം കണക്ഷൻ കട്ട് ചെയ്യുമെന്ന നിലപാടാണ് സൂപ്രണ്ട് എടുത്തത്.

തന്റെ ഫോണിലെ വൈദ്യുതി വിച്ഛേദനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളുമായി തിരുവനന്തപുരത്തെ ഓഫീസിൽ പരാതി നൽകി. അതിന് ശേഷമാണ് കൺസ്യൂമർ ഫോറത്തിന് മുമ്പിൽ എത്തിയത്. കെ എസ് ഇ ബി സെക്രട്ടറിയും വാഴൂരിലെ അസി എഞ്ചിനിയറും പൈനാവിലെ അസി എഞ്ചിനിയറും ആയിരുന്നു പ്രതികൾ. ഈ പരാതി വിശദമായി തന്നെ ഫോറം പരിശോധിച്ചു. അതിന് ശേഷമാണ് ഇടക്കാല ഉത്തരവിലൂടെ ഷിബുവിന്റെ ബിൽ മരവിപ്പിച്ചത്. ഇനി കെ എസ് ഇ ബി വിശദീകരണം നൽകണം. അത് പരിശോധിച്ച ശേഷം തുടർ നടപടികൾ. ഇടക്കാല ഉത്തരവിലൂടെ കെ എസ് ഇ ബിയെ തുറന്നു കാണിക്കാനും ഫോറത്തിനായിട്ടുണ്ട്.

ബിൽ റദ്ദ് ചെയ്ത് ഉത്തരവ്

ഫെബ്രുവരിയിൽ 7789 രൂപയുടെ ബില്ലാണ് കിട്ടിയത്. ഏപ്രിലിൽ കോവിഡു കാരണം ബിൽ വന്നില്ല. 1210 രൂപ ഷിജു അടയ്ക്കുകയും ചെയ്തു. ജൂണിലാണ് 22950 രൂപയുടെ ബിൽ വന്നത്. 6671 ആയിരുന്നു ടോട്ടൽ റീഡിങ്. ഉപഭോഗം 2665 യൂണിറ്റും. 12027 രൂപയാണ് ബിൽ. 10924 രൂപ അഡ്ജസ്റ്റുമെന്റും. ഏപ്രിലിൽ അടച്ച 1210 രൂപ പോലും അഡജ്‌സറ്റ് ചെയ്തിട്ടില്ലെന്നും ഫോറം കണ്ടെത്തി. ഇത്രയേറെ തുക ബില്ലിൽ വരാൻ കാരണം മീറ്റർ റീഡിംഗിലെ പിഴവാണെന്നും ഫോറം കണ്ടെത്തി. അതു ഉപഭോക്താവിന്ഡറെ കുറ്റമല്ല. പരാതി കൊടുത്തിട്ടും കെ എസ് ഇ ബി അതിനെ ഗൗരവത്തോടെ എടുക്കാത്തതും ഫോറത്തിന്റെ ഉത്തരവിലുണ്ട്.

23/ീ5/2020ലെ ബിൽ കാൻസൽ ചെയ്യുകയാണ് ഫോറം. 60 ദിവസത്തിൽ കൂടുതൽ ബിൽ കൊടുക്കാൻ വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ നാലു മാസത്തെ ബിൽ നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് ഫോറത്തിന്റെ ഇടപെടൽ. അങ്ങനെ വൈദ്യുത ബോർഡിനെതിരായ പോരാട്ടത്തിൽ പുതിയ അധ്യായം എഴുതുകയാണ് ഷിബു ജേക്കബിന്റെ കേസ്

വൈദ്യുത ബില്ലുകൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കുന്ന ശീലവും ഷിബുവിനുണ്ട്. അതിൽ അവസാനത്തെ കൂറ്റൻ ബില്ലിന്റെ രണ്ട് ഫോട്ടോ സ്റ്റാറ്റും എടുത്തു വച്ചു. അതുകൊണ്ട് മാത്രമാണ് പോരാട്ടം മുമ്പോട്ട് കൊണ്ടു പോകാനായത്. യഥാർത്ഥ ബിൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മാഞ്ഞു പോയിരുന്നു. ബിൽ മാഞ്ഞ് പോയതും ഉപഭോക്തൃ തർക്ക പരിഹാര കോടതി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ബില്ലിന്റെ നിലവാരം ഉറപ്പാക്കേണ്ടത് കെ എസ് ഇ ബിയുടെ ബാധ്യതയാണെന്നാണ് ഫോറം അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP