Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് വളരെ കഠിനമായ സാഹചര്യമാണ്; ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നു; ഞങ്ങൾ ചൈനയുമായി സംസാരിക്കുന്നു; അവർക്ക് അവിടെ വലിയ പ്രശ്നമുണ്ട്; അവർ അടിപിടിയിലേക്ക് എത്തിയിരിക്കുന്നു; എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്; ഞങ്ങൾ അവരെ സഹായിക്കാൻ ശ്രമിക്കുമെന്ന് ട്രംപ്; ഇന്ത്യാ-ചൈനാ അതിർത്തിയിൽ സ്ഥിതി രൂക്ഷമെന്ന് അമേരിക്ക

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് തങ്ങൾ ഇരുകൂട്ടരുമായി സംസാരിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

'ഇത് വളരെ കഠിനമായ സാഹചര്യമാണ്. ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നു, ഞങ്ങൾ ചൈനയുമായി സംസാരിക്കുന്നു. അവർക്ക് അവിടെ വലിയ പ്രശ്നമുണ്ട്',- ട്രംപ് പറഞ്ഞു. അവർ അടിപിടിയിലേക്ക് എത്തിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അവരെ സഹായിക്കാൻ ശ്രമിക്കും, അദ്ദേഹം പറഞ്ഞു.

ഇതിനിടെ ലഡാക്ക് സംഘർഷത്തിൽ ചൈനീസ് സൈന്യത്തെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തി. 'പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ഇന്ത്യയുമായുള്ള അതിർത്തിയിലെ സംഘർഷം വർദ്ധിപ്പിച്ചത്. ദക്ഷിണ ചൈനാ കടലിനെ സൈനികവൽകരിക്കുകയും അവിടെ കൂടുതൽ പ്രദേശങ്ങൾ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നു. സുപ്രധാന കടൽ പാതകളെ ഭീഷണിപ്പെടുത്തുന്നു', പോംപിയോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP