Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ധാരാളം ആസനങ്ങൾ യോഗയിലുണ്ട്; ഈ ആസനങ്ങൾ നമ്മുടെ പേശികളെയും ഉപാപചയ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തും; കൊറോണ വൈറസ് ശ്വസനവ്യവസ്ഥയെയാണ് ആക്രമിക്കുന്നത്; സ്വയം സുരക്ഷിതരായി ഇരിക്കുന്നതിനുള്ള ഏറ്റവും നല്ല വ്യായാമമാണ് പ്രാണായാമം; യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ധാരാളം ആസനങ്ങൾ യോഗയിലുണ്ട്; ഈ ആസനങ്ങൾ നമ്മുടെ പേശികളെയും ഉപാപചയ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തും; കൊറോണ വൈറസ് ശ്വസനവ്യവസ്ഥയെയാണ് ആക്രമിക്കുന്നത്; സ്വയം സുരക്ഷിതരായി ഇരിക്കുന്നതിനുള്ള ഏറ്റവും നല്ല വ്യായാമമാണ് പ്രാണായാമം; യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര യോഗാദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് സാർവത്രിക സാഹോദര്യത്തിന്റെ ദിവസമാണ്. യോഗ എല്ലാവരേയും ബന്ധിപ്പിക്കുന്നതിനാൽ ഇത് ഐക്യത്തിന്റെ ദിവസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ യോഗ കൂടുതൽ ഗൗരവമായി പരിശീലിക്കേണ്ടതിന്റെ ആവശ്യകത ലോകം ഏറ്റെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

'വീട്ടിൽ യോഗ, കുടുംബത്തിനൊപ്പം യോഗ' എന്നതാണ് ഈ വർഷത്തെ യോഗാദിനത്തിന്റെ വിഷയം. ഇന്ന് നമ്മളെല്ലാവരും എല്ലാ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയും കുടുംബത്തിനൊപ്പം യോഗ ചെയ്യുകയും വേണം. കുടുംബാംഗങ്ങൾ ഒന്നിച്ച് യോഗ ചെയ്യുമ്പോൾ വീട്ടിലാകെ അത് ഊർജ്ജം നിറയ്ക്കും', പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ധാരാളം ആസനങ്ങൾ യോഗയിലുണ്ട്. ഈ ആസനങ്ങൾ നമ്മുടെ പേശികളെയും ഉപാപചയ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തുന്നു. കാറോണ വൈറസ് നമ്മുടെ ശ്വസനവ്യവസ്ഥയെയാണ് ആക്രമിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വയം സുരക്ഷിതരായി ഇരിക്കുന്നതിനുള്ള ഏറ്റവും നല്ല വ്യായാമമാണ് പ്രാണായാമമെന്നും പറഞ്ഞു.

ആരോഗ്യകരമായ ഒരു ശീലത്തിനായുള്ള അന്വേഷണം യോഗ വർദ്ധിപ്പിക്കുന്നു. അതിൽ യാതൊരുവിധ വിവേചനവുമില്ല. നിറം, വംശം, വിശ്വാസം, രാഷ്ട്രങ്ങൾ എന്നിവയ്ക്ക് അതീതമാണത്. ആർക്കും യോഗ സ്വീകരിക്കാൻ കഴിയും. അതിനായി നിങ്ങൾക്ക് വേണ്ടത് കുറച്ച് സമയവും സ്ഥലവുമാണ്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP