Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു; സംസ്‌കാരം ഇന്ന് ചെന്നൈയിൽ; അന്തരിച്ചത് എംജിആറിനും ശിവാജിക്കും പ്രേംനസ്സീറിനൊപ്പവും തെന്നിന്ത്യയിൽ തിളങ്ങിയ താരം

ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു; സംസ്‌കാരം ഇന്ന് ചെന്നൈയിൽ; അന്തരിച്ചത് എംജിആറിനും ശിവാജിക്കും പ്രേംനസ്സീറിനൊപ്പവും തെന്നിന്ത്യയിൽ തിളങ്ങിയ താരം

സ്വന്തം ലേഖകൻ

ചെന്നൈ: ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്തരിച്ച സംവിധായകൻ എൻ ശങ്കരൻനായരുടെ ഭാര്യയാണ്. വിഷ്ണുശങ്കർ മകനും കവിത മരുമകളുമാണ്. സംസ്‌കാരചടങ്ങുകൾ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയിൽ നടക്കും.

ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേശൻ, എംജിആർ, കമൽഹാസൻ, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ച ഉഷാറാണി വിവാഹത്തിന് ശേഷം കുറച്ചുകാലം അഭിനയം നിർത്തിയിരുന്നു.

മകൻ ജനിച്ച് എട്ടുവർഷങ്ങൾക്ക് ശേഷം സിനിമയിൽ തിരിച്ചെത്തി. തിരിച്ചുവരവിൽ അകം, തലസ്ഥാനം, ഏകലവ്യൻ, ഭാര്യ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയവേഷത്തിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP