Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിലെ ജയം ഗണിച്ച് പറയുന്ന പ്രശസ്തൻ; നാട്ടുകാർക്ക് വിവാഹത്തിനും ഗൃഹപ്രവേശത്തിനും മുഹൂർത്തം കുറിച്ച് നൽകുന്ന ജ്യോത്സ്യൻ; രണ്ടാം ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ജീവിച്ചിരിക്കില്ലെന്ന് മക്കളോടും ബന്ധുക്കളോടും പറഞ്ഞു നടന്ന ഗൃഹനാഥൻ; ഒടുവിൽ സ്വന്തം ഭൂതവും ഭാവിയും കണക്കു കൂട്ടുന്നതിലെ വീഴ്ചയിൽ അച്ചൻകോവിൽ ആറ്റിലെ ആത്മഹത്യ; രമണിയുടെ മരണത്തിലെ ദുരൂഹമാറ്റാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനിവാര്യത; കോന്നിക്കാരുടെ പ്രിയ ജ്യോത്സ്യൻ ഗണനാഥന് ജീവിതത്തിൽ പിഴച്ചപ്പോൾ

തെരഞ്ഞെടുപ്പിലെ ജയം ഗണിച്ച് പറയുന്ന പ്രശസ്തൻ; നാട്ടുകാർക്ക് വിവാഹത്തിനും ഗൃഹപ്രവേശത്തിനും മുഹൂർത്തം കുറിച്ച് നൽകുന്ന ജ്യോത്സ്യൻ; രണ്ടാം ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ജീവിച്ചിരിക്കില്ലെന്ന് മക്കളോടും ബന്ധുക്കളോടും പറഞ്ഞു നടന്ന ഗൃഹനാഥൻ; ഒടുവിൽ സ്വന്തം ഭൂതവും ഭാവിയും കണക്കു കൂട്ടുന്നതിലെ വീഴ്ചയിൽ അച്ചൻകോവിൽ ആറ്റിലെ ആത്മഹത്യ; രമണിയുടെ മരണത്തിലെ ദുരൂഹമാറ്റാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനിവാര്യത; കോന്നിക്കാരുടെ പ്രിയ ജ്യോത്സ്യൻ ഗണനാഥന് ജീവിതത്തിൽ പിഴച്ചപ്പോൾ

എസ് രാജീവ്

കോന്നി : പ്രശസ്ത ജോത്സ്യനായ മുട്ടത്ത് വടക്കേതിൽ ഗണനാഥന് സ്വന്തം ജീവിതത്തിലെ ഭൂതവും ഭാവിയും മാത്രം ഗണിക്കാനായില്ല. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ള പ്രമുഖരും പ്രശസ്തരുമായ നിരവധി പേർ തങ്ങളുടെ ഭാവിയെന്തെന്നറിയാൻ പ്രശ്‌നം വെച്ചു നോക്കാൻ എത്തിയിരുന്ന ഗണനാഥന് സ്വന്തം ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും മാത്രം ഗണിച്ചെടുക്കാനായില്ലെന്നതാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലമടുക്കുമ്പോൾ ഗണനാഥന്റെ പ്രവചനങ്ങൾക്കായി വാർഡ് തലം തൊട്ടുള്ള രാഷ്ടീയ നേതാക്കളുടെ വലിയ തിരക്കാണ് ഗണനാഥന്റെ വീട്ടിലെന്നും നാട്ടുകാർ പറയുന്നു. ജ്യോതിഷ പരമായ ആവശ്യങ്ങൾക്കായി നാനാ ജാതി മതസ്ഥരായവർ ഗണനാഥനെ തേടിയെത്താറുണ്ടായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. ഇത്തരം പശ്ചാത്തലമുള്ള ഗണനാഥന് സ്വന്തം കുടുംബത്തിൽ വരാനിരിക്കുന്ന ദുരന്തം മുൻ കൂട്ടി കാണാൻ കഴിഞ്ഞില്ലെന്നതും നാട്ടുകാർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.

രണ്ടാം ഭാര്യയായ രമണി (58) യുടെ അസ്വാഭാവിക മരണത്തിന് പിന്നാലെ ആറിൽ ചാടി ആത്മഹത്യ ചെയ്ത അട്ടച്ചാക്കൽ മുട്ടത്ത് വടക്കേതിൽ അറുപത്തിയേഴുകാരനായ ഗണനാഥൻ അച്ചൻ കോവിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മണിയൻ പാറ നിവാസികളിൽ നിന്നും ഇത്തരം അഭിപ്രായം ഉയരുന്നത്. കുമ്പഴ - അട്ടച്ചാക്കൽ - കോന്നി റോഡിലെ ആഞ്ഞിലുകുന്ന് കയറ്റത്തിന് സമീപത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം നടന്ന മണിയൻപാറ.

സമീപ പ്രദേശങ്ങളിലെ ജനങ്ങളിൽ ഏറിയ പങ്കും വിവാഹത്തിനും ഗൃഹപ്രവേശനത്തിനും മുഹൂർത്തം നിഛയിച്ചിരുന്നത് ജോത്സ്യനായ ഗണനാഥനെ കൊണ്ടായിരുന്നു. അതേ വീട്ടിൽ ഒരേ ദിവസം രണ്ട് മരണങ്ങൾ നടന്ന വാർത്തയാണ് ശനിയാഴ്ച രാവിലെ 9 മണിയോടെ നാട്ടുകാരെ അമ്പരപ്പിലാക്കിയത്. നാടിന്റെ പ്രീയങ്കരനായ ജോത്സ്യൻ ആത്മഹത്യ ചെയ്തുവെന്ന് പ്രദേശ വാസികളിൽ പലർക്കും ഇതുവരെ വിശ്വസിക്കാനാവുന്നില്ല.

രാവിലെ 8.30 നാണ് ഗണനാഥൻ ശരീരത്തിൽ ചോര വാർന്ന നിലയിൽ വീടിന് പുറത്തേക്ക് വരുന്നത് അയൽവാസികൾ കണ്ടത്. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും അത് കൂട്ടാക്കാതെ ഗണനാഥൻ സമീപത്തെ അച്ചൻകോവിലാറിന്റെ തീരത്തേക്ക് ഓടി പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ ഭാര്യ മരിച്ച വിവരവും ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് രമണിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം അച്ചൻ കോവിലാറ്റിലെ വാലുകടവിലേക്ക് ഗണനാഥൻ ഇറങ്ങി പോകുന്നത് കണ്ടവരുണ്ട്. കാവുംപുറം കടവിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ഗണനാഥന്റെ മൃതദേഹം ആറ്റിലൂടെ ഒഴുകി വരുന്നത് കണ്ടത്. നാട്ടുകാർ ചങ്ങാടത്തിലെത്തി മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. രണ്ടാം ഭാര്യയായ രമണിയ്‌ക്കൊപ്പം കഴിഞ്ഞ 15 വർഷമായി ഗണനാഥൻ താമസിച്ചു വരികയായിരുന്നു.

രമണിക്ക് ഹൃദ്രോഗമുൾപ്പെടെ പല രോഗങ്ങളുമുണ്ടായിരുന്നതായും അടുത്തിടെ പക്ഷാഘാതവുമുണ്ടായതായും പറയപ്പെടുന്നു. രമണിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിൽ നിന്ന് മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം ഭാര്യയായ രമണിക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് മക്കളോടും ബന്ധുക്കളോടും ഗണനാഥൻ ഇടയ്ക്കിടെ പറയുമായിരുന്നു.അതു കൊണ്ട് തന്നെ ഗണനാഥൻ ഭാര്യയെ കൊലപെടുത്തില്ലെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP