Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛന്മാരുടെ ദിനത്തിൽ മൂന്ന് മക്കളെയും തോളിലേറ്റി തുള്ളിച്ചാടി വില്യം രാജകുമാരൻ; ഭാവി രാജാക്കന്മാരുടെ കുതിര കളി ചിത്രങ്ങൾ ആസ്വദിച്ച് ബ്രിട്ടീഷ് ജനത; കേയ്റ്റ് രാജകുമാരി എടുത്ത കുടുംബ ചിത്രങ്ങൾ ബ്രിട്ടനിൽ വൈറലാകുമ്പോൾ

അച്ഛന്മാരുടെ ദിനത്തിൽ മൂന്ന് മക്കളെയും തോളിലേറ്റി തുള്ളിച്ചാടി വില്യം രാജകുമാരൻ; ഭാവി രാജാക്കന്മാരുടെ കുതിര കളി ചിത്രങ്ങൾ ആസ്വദിച്ച് ബ്രിട്ടീഷ് ജനത; കേയ്റ്റ് രാജകുമാരി എടുത്ത കുടുംബ ചിത്രങ്ങൾ ബ്രിട്ടനിൽ വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

ന്നലെ അച്ഛന്മാരുടെ ദിനത്തിൽ വില്യം രാജകുമാരൻ തന്റെ മൂന്ന് മക്കളെയും ചുമലിലേറ്റി കുതിര കളിപ്പിക്കുന്ന അപൂർവ ചിത്രങ്ങൾ വൈറലായി. തന്റെ 38ാം പിറന്നാൾ കൂടിയായ ഇന്നലെ വില്യം തന്റെ മൂന്ന് മക്കളായ ജോർജ്, കേയ്റ്റ്, ലൂയീസ് എന്നിവരെ തോളിലേറ്റി തുള്ളിച്ചാടുന്ന ചിത്രങ്ങൾ വില്യമിന്റെ ഭാര്യയും കുട്ടികളുടെ അമ്മയുമായ കേയ്റ്റ് രാജകുമാരിയാണ് എടുത്തിരിക്കുന്നത്. ഭാവി രാജാക്കന്മാരുടെ ഈ കുതിര കളിയുടെ ചിത്രങ്ങൾ ബ്രിട്ടീഷ് ജനത നന്നായി ആസ്വദിച്ചതിനെ തുടർന്നാണിവ വൈറലായിരിക്കുന്നത്.അച്ഛന്റെ പുറത്ത് കയറിക്കളിക്കുന്നതിനിടെ മൂന്ന് കുട്ടികളും ആഹ്ലാദത്തോടെ കുണുങ്ങിച്ചിരിക്കുന്നുമുണ്ട്.

വില്യവും ഭാര്യയും മക്കളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ വെളിപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നത്. ഒരു പിതാവെന്ന നിലയിലുള്ള തന്റെ ജീവിതം വില്യം എത്രത്തോളം ആസ്വദിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് കുട്ടികൾക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ കുതിര കളി.തന്റെ രണ്ടു വയസുകാരനായ മകൻ ലൂയീസിനെ വില്യം കെട്ടിപ്പിടിക്കുന്ന മറ്റൊരു ഫോട്ടോഗ്രാഫും പുറത്ത് വന്നിരുന്നു. ഈ സമയത്ത് അഞ്ച് വയസുകാരിയായ ചാർലറ്റും ആറ് വയസുകാരനായ ജോർജും അദ്ദേഹത്തിന്റെ സമീപത്ത് നിലകൊള്ളുന്നുണ്ട്.

ചാർലറ്റ് 10 പൗണ്ട് വിലയുള്ള ജോൺ ലെവിസ് ഡൻഗാരീസും നോട്ടിക്കൽ സ്ട്രിപ്പ്ഡ ് ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ലൂയീസ് ധരിച്ചത് ഗാപ് പോളോ ബോഡിസ്യൂട്ടും ബ്ലൂ ഷോർട്ട്സുമാണ്. ജോർജ് ധരിച്ചത് കാക്കി എച്ച്ആൻഡ് എം ടി ഷർട്ടാണ്.വളരെ കഴിവുറ്റ ഫോട്ടോഗ്രാഫറായ കേയ്റ്റ് നോർആന്മർ ഹാളിലെ ഫോക്കിലെ കൺട്രി ഹോമിൽ വച്ചാണ് വെള്ളിയാഴ്ച ഈ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.ഇവിടുത്തെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ വില്യവും കേയ്റ്റും മക്കളും വളരെ മനോഹരമായാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വളരെ തിരക്കേറിയ ജീവിതമാണ് വില്യം നടത്തുന്നതെങ്കിലും തന്റെ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ അദ്ദേഹം നാളിതുവരെ സമയം കണ്ടെത്തിയിട്ടുണ്ട്. ജോർജിനെയും ചാർലറ്റിനെയും രാവിലെ സ്‌കൂളിൽ വിടുന്നത് കേയ്റ്റാണെങ്കിലും വൈകുന്നേരം കൂട്ടിക്കൊണ്ടു വരാൻ മിക്കവാറും വില്യം പോകാറുണ്ട്.പല വിദേശ യാത്രകളിലും വില്യവും കേയ്റ്റും സാധ്യമാണെങ്കിൽ മക്കളെയും കൊണ്ടു പോകാറുണ്ട്. ഹോം സ്‌കൂളിംഗിന്റെ വെല്ലുവിളികളുണ്ടെങ്കിലും കൊറോണ ഭീഷണയിൽ ചാർലറ്റിനെ സൗത്ത് ലണ്ടനിലെ തോമസ് ബാറ്റേർസി സ്‌കൂളിലേക്ക് ഇപ്പോൾ അയക്കേണ്ടതില്ലെന്നാണ് വില്യവും കേയ്റ്റും തീരുമാനിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP