Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാത്മാ ഗാന്ധിയെ വംശീയവാദിയും ഫാസിസ്റ്റുമായി ചിത്രീകരിച്ചുള്ള ക്യാമ്പയിൽ തുടരുന്നു; ലെയ്സെസ്റ്ററിലെ പ്രതിമ നീക്കാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞ സിറ്റി മേയർ; യുകെയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ സമരക്കാരുടെ ശത്രുവായി ഗാന്ധിജി മാറിയത് എങ്ങനെ...?

മഹാത്മാ ഗാന്ധിയെ വംശീയവാദിയും ഫാസിസ്റ്റുമായി ചിത്രീകരിച്ചുള്ള  ക്യാമ്പയിൽ തുടരുന്നു; ലെയ്സെസ്റ്ററിലെ പ്രതിമ നീക്കാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞ സിറ്റി മേയർ; യുകെയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ സമരക്കാരുടെ ശത്രുവായി ഗാന്ധിജി മാറിയത് എങ്ങനെ...?

സ്വന്തം ലേഖകൻ

ന്ത്യൻ രാഷ്ട്രപിതാവും അഹിംസാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ മഹാത്മാഗാന്ധിയെ വംശീയവാദിയും ഫാസിസ്റ്റുമായി ചിത്രീകരിച്ച് കൊണ്ടുള്ള ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരുയെ അപടകരമായ ക്യാമ്പയിൻ തുടരുന്നുവെന്ന് റിപ്പോർട്ട്. ഗാന്ധിജിയുടെ ലെയ്സെസ്റ്ററിലെ പ്രതിമ നീക്കം ചെയ്യണമെന്നുള്ള ബ്ലാക്ക ്ലൈവ്സ് മാറ്റർ പ്രതിഷേധക്കാരുടെ ആവശ്യം സിറ്റി മേയർ തള്ളിക്കളഞ്ഞിട്ടുമുണ്ട്. വർണവെറിക്കെതിരെ തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഗാന്ധിജി ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരുടെ ശത്രുവായി മാറിയത് എങ്ങനെ എന്ന ചോദ്യം ഇതിനിടെ ശക്തമാകുന്നുണ്ട്.

ലെയ്സെസ്റ്ററിലെ ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎൽഎം സമരക്കാർ ലോഞ്ച് ചെയ്ത ഓൺലൈൻ പെറ്റീഷന് 6000ത്തിൽ അധികം പേരുടെ ഒപ്പുകൾ ലഭിച്ചിരുന്നു. എന്നാൽ ഇതിന്റെ പേരിലൊന്നും ഗാന്ധി പ്രതിമ നീക്കം ചെയ്യാനാവില്ലെന്നാണ് ഇവിടുത്തെ മേയറായ സർ പീറ്റർ സൗൾബി പ്രതികരിച്ചിരിക്കുന്നത്. കറുത്ത വർഗക്കാരെ കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാട് മുൻവിധിയോട് കൂടിയുള്ളതായിരുന്നുവെന്നും ന്യൂനപക്ഷക്കാരായ വെള്ളക്കാരുടെ അധികാരത്തെ അദ്ദേഹം സ്വീകരിച്ചിരന്നുവെന്നും കറുത്ത വർഗക്കാരാ ആഫ്രിക്കക്കാരെ കാഫിറുകൾ എന്ന് വിളിച്ചിരുന്നുവെന്നുമാണ് ഈ പെറ്റീഷന് പുറകിലുള്ള ചിലർ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

യുഎസിലെ പൊലീസ് കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ ആരംഭിച്ച കറുത്തവർഗക്കാരുടെ പ്രതിഷേധത്തിന്റെ അലയൊലിയാണ് യുകെയിലും അരങ്ങേറുന്നത്.പ്രതിഷേധക്കാർ യുകെയിലെ നിരവധി പ്രതിമകൾക്ക് നേരെ ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമായി ഭീഷണി ഉയർത്തുകയും അവയിൽ പലതും നീക്കം ചെയ്യുകയും ചെയ്തിരുന്നു. 17ാം നൂറ്റാണ്ടിലെ അടിമവ്യാപാരിയായിരുന്ന എഡ്വാർഡ് കോൾസ്റ്റണിന്റെ പ്രതിമ ബ്രിസ്റ്റോളിൽ നിന്നും ബിഎൽഎം പ്രതിഷേധക്കാർ ഇളക്കിയെടുത്തുകൊണ്ടു പോയി തുറമുഖത്ത് തള്ളിയിരുന്നു.

ലെയ്സെസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Change.org petition  ആണ് ഗാന്ധി പ്രതിമ നീക്കംചെയ്യുന്നതിനായി പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്.1893നും 1914നും സൗത്ത് ആഫ്രിക്കയിൽ താമസിച്ചപ്പോൾ ഗാന്ധിജി വംശീജപരമായ കാഴ്ചപ്പാടുകൾ പുലർത്തിയെന്നാണ് സൗത്ത് ആഫ്രിക്കൻ അക്കാദമിക്സുകളായ അശ്വിൻ ദേശായിയും ഗൂലാം വാഹെദും തങ്ങളുടെ പുസ്തകമായ സൗത്ത് ആഫ്രിക്കൻ ഗാന്ധി; സ്ട്രെച്ചർ-ബിയറർ ഓഫ് എംപയറിലൂടെ ആരോപിക്കുന്നത്. അന്ന് സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്ന വെള്ളക്കാരുടേതിന് സമാനമായ വംശീയപരമായ നിലപാടാണ് ഗാന്ധിജി കറുത്ത വർഗക്കാരോടും ആ വേളയിൽ സ്വീകരിച്ചിരുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

ഈ വാദമാണ് നിലവിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരും ഗാന്ധിക്കെതിരെ എടുത്തുപയോഗിച്ചിരിക്കുന്നത്. നറ്റാൽ പാർലിമെന്റിലേക്ക് ഗാന്ധിജി എഴുതിയ കത്തിൽ കറുത്ത വർഗക്കാരായ ആഫ്രിക്കക്കാരെ കാഫിറുകൾ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും ബിഎൽഎം പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു. വെള്ളക്കാരുമായി ചേർന്ന് ഗാന്ധിജി അക്കാലത്ത് കറുത്ത വർഗക്കാർക്കെതിരെ വർണവെറി പ്രകടിപ്പിച്ചുവെന്നാണ് അശ്വിൻ ദേശായി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP