Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോമിനേറ്റഡ് അംഗങ്ങളിൽ പാർട്ടിയിൽ ചേർന്ന 8 പേരുൾപ്പെടെ ബിജെപിക്ക് 84 എംപിമാർ; എൻഡിഎയ്ക്ക് അംഗബലം 101; പിന്തുണയ്ക്കുന്ന സൗഹൃദ കക്ഷികളുടെ അംഗ ബലം മുപ്പത്തിയൊമ്പതും; ആകെ പിന്തുണ അങ്ങനെ 245 അംഗ സഭയിൽ 140ഉം; ഇനി എല്ലാ ബില്ലുകളും രാജ്യസഭാ കടമ്പയും കടക്കും; ഭരണമുന്നണി കൂടുതൽ ശക്തർ

നോമിനേറ്റഡ് അംഗങ്ങളിൽ പാർട്ടിയിൽ ചേർന്ന 8 പേരുൾപ്പെടെ ബിജെപിക്ക് 84 എംപിമാർ; എൻഡിഎയ്ക്ക് അംഗബലം 101; പിന്തുണയ്ക്കുന്ന സൗഹൃദ കക്ഷികളുടെ അംഗ ബലം മുപ്പത്തിയൊമ്പതും; ആകെ പിന്തുണ അങ്ങനെ 245 അംഗ സഭയിൽ 140ഉം; ഇനി എല്ലാ ബില്ലുകളും രാജ്യസഭാ കടമ്പയും കടക്കും; ഭരണമുന്നണി കൂടുതൽ ശക്തർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭരണമുന്നണിക്ക് രാജ്യസഭയിൽ 101 അംഗങ്ങളായി. എൻഡിഎയും അടിയന്തര ഘട്ടങ്ങളിൽ പിന്തുണയ്ക്കുന്ന കക്ഷികളും (39) ചേരുമ്പോൾ 140 പേരായാതോടെ, ബില്ലുകൾ പാസാക്കിയെടുക്കൽ സർക്കാരിന് എളുപ്പമാകും. ആദ്യമായാണ് എൻ.ഡി.എ. അംഗബലം 100 കടക്കുന്നത്. സുഹൃദ് കക്ഷികളായ എ.ഐ.എ.ഡി.എം.കെ. (9), ബി.ജെ.ഡി.(9), വൈ.എസ്.ആർ. കോൺഗ്രസ് (6), ടി.ആർ.എസ്. (7) കക്ഷികളുടെയും മറ്റു ചെറുപാർട്ടികളുടെയും പിന്തുണയുടെ കരുത്തിൽ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ബിജെപി. ഭൂരിപക്ഷമില്ലാത്തതിനാൽ മുൻവർഷങ്ങളിൽ ഒട്ടേറെ ബില്ലുകൾ രാജ്യസഭയിൽ പാസാക്കാൻ സർക്കാർ ബുദ്ധിമുട്ടിയിരുന്നു. ഈ അവസ്ഥയാണ് മാറുന്നത്.

245 അംഗസഭയിൽ എൻ.ഡി.എ.ക്ക് 101 അംഗങ്ങളുടെയും പ്രതിപക്ഷ മുന്നണിയായ യു.പി.എ.ക്ക് 65 അംഗങ്ങളുടെയും പിന്തുണയായി. 79 പേർ രണ്ടു സഖ്യത്തിലും ഉൾപ്പെടാത്തവരാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ട നാലുപേരും ഒരു പാർട്ടിയിലും പെടാത്ത രണ്ടുപേരും ബിജെപി.ക്കൊപ്പമാണ്. എസ്‌പി.(8), ബി.എസ്‌പി.(4) പാർട്ടികൾക്ക് കോൺഗ്രസിനോടുള്ള അകൽച്ചയും വോട്ടെടുപ്പിൽ ബിജെപി.ക്കു സഹായകമാവും. മാർച്ചിൽ 61 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 42 സീറ്റുകളിലേക്ക് എതിരില്ലാതെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി 19 സീറ്റുകളിൽ ബിജെപി.-8, കോൺഗ്രസ്-4, വൈ.എസ്.ആർ. കോൺഗ്രസ്-4, എം.എൻ.എഫ്., ജെ.എം.എം., എൻ.പി.പി. -1 വീതമാണ് വെള്ളിയാഴ്ചത്തെ വിജയം.

നോമിനേറ്റഡ് അംഗങ്ങളിൽ പാർട്ടിയിൽ ചേർന്ന 8 പേരുൾപ്പെടെ ബിജെപിക്ക് 84 എംപിമാരായി. പാർട്ടിയിൽ ചേർന്നിട്ടില്ലാത്ത 4 നോമിനേറ്റഡ് അംഗങ്ങളും ബിജെപിയുടെ ഭാഗമായി നിൽക്കും. കോൺഗ്രസിന്റെ 41 ഉൾപ്പെടെ യുപിഎക്ക് 65. കേരളത്തിന് 9 രാജ്യസഭാ സീറ്റാണുള്ളത്. എംപി. വീരേന്ദ്രകുമാർ മരിച്ചതിനാൽ ഒരു ഒഴിവ്. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും നോമിനേറ്റഡ് അംഗമായ സുരേഷ് ഗോപിയും ചേരുമ്പോൾ മലയാളികളായി രാജ്യസഭയിലുള്ളത് 13 പേരാണ്. മന്ത്രി വി. മുരളീധരൻ, കെ.സി. വേണുഗോപാൽ, അൽഫോൻസ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖർ എന്നിങ്ങനെയാണ് നിലവിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നായി രാജ്യസഭയിലുള്ളത്.

കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അംഗമാകാൻ അവസരം ലഭിക്കുന്ന 11-ാമനാണ് വേണുഗോപാൽ. കെ. കരുണാകരൻ, ഇ.കെ. ഇമ്പിച്ചിബാവാ, എം.എൻ. ഗോവിന്ദൻ നായർ, വി. വിശ്വനാഥമേനോൻ, വയലാർ രവി, വി.വി. രാഘവൻ, ഇ. ബാലാനന്ദൻ, തലേക്കുന്നിൽ ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, എംപി. വീരേന്ദ്രകുമാർ എന്നിവരാണ് മുൻഗാമികൾ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ 43 പേർ ആദ്യമായി രാജ്യസഭാംഗങ്ങളാകുന്നവരാണ്. മന്മോഹൻ സിങ്ങിനൊപ്പം എച്ച്.ഡി. ദേവെഗൗഡയും എത്തുമ്പോൾ, 2 മുൻപ്രധാനമന്ത്രിമാരുടെ സാന്നിധ്യമാണ് സഭയിലുണ്ടാവുക.

കഴിഞ്ഞ തവണ ലോക്‌സഭയിൽ കോൺഗ്രസിന്റെ സഭാതല നേതാക്കളായിരുന്നവർ രാജ്യസഭയിൽ ഒന്നിക്കുവെന്നതു ശ്രദ്ധേയമാണ്. മല്ലികാർജുൻ ഖർഗെ ലോക്‌സഭാ കക്ഷി നേതാവ്, ജ്യോതിരാദിത്യ സിന്ധ്യ ചീഫ് വിപ്പ്, വേണുഗോപാൽ ഡപ്യൂട്ടി ചീഫ് വിപ്പ്. ഇതിൽ, സിന്ധ്യ മാത്രം ഇപ്പോൾ ബിജെപിയുടെ രാജ്യസഭാ അംഗം. കഴിഞ്ഞ തവണ ലോക്‌സഭയിൽ കോൺഗ്രസിന്റെ വിപ് ആയിരുന്ന ദീപേന്ദർ സിങ് ഹൂഡയും രാജ്യസഭയിലുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP