Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന യോ​ഗ പരിശീലകനും ആ​ഗോള അംബാസിഡറും; തൃപ്പൂണിത്തുറ സ്വദേശി ദിലീപ് കുമാർ തങ്കപ്പന് ഇത് ജീവിത നിയോ​ഗം

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന യോ​ഗ പരിശീലകനും ആ​ഗോള അംബാസിഡറും; തൃപ്പൂണിത്തുറ സ്വദേശി ദിലീപ് കുമാർ തങ്കപ്പന് ഇത് ജീവിത നിയോ​ഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗുരു ദിലീപ്ജിയുടേത് യോ​ഗ സമ്മാനിച്ച ജീവിത വിജയത്തിന്റെ കഥയാണ്. അമേരിക്കൻ സന്ദർശനത്തിനിടെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം കൗതുകം കൊണ്ട മാത്രം കാണാൻ പോയ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ദിലീപ് കുമാർ തങ്കപ്പൻ ഇന്ന് അവിടുത്തെ യോ​ഗ പരിശീലകനും യോഗയുടെ ആഗോള അംബാസഡറുമാണ്. തന്റെ ആധ്യാത്മിക ഗുരു സ്വാമി ഭുവ മഹാരാജിന്റെ സഹായി ആയാണു ദിലീപ് യുഎസിലെത്തുന്നത്. ഹിമാലയത്തിലെ യോഗിമാരിൽ നിന്നടക്കം പരിശീലിച്ച യോഗയായിരുന്നു കൈമുതൽ. സ്വാമി ഭുവയിൽനിന്നാണ് ദിലീപ് സന്യാസ ദീക്ഷയും സ്വീകരിച്ചത്. ഡോ. ടി. തങ്കപ്പന്റെയും റിട്ട. ഹെഡ്‌മിസ്ട്രസ് ഡി. കനകമ്മയുടെയും മകനാണു ദിലീപ്. കേരളത്തിൽ ഒരു യോഗ സർവകലാശാല എന്നതാണ് ദുരു ദിലീപ്ജിയുടെ അടുത്ത സ്വപ്നം.

യുഎൻ ഡിപ്പാർട്മെന്റ് ഓഫ് ഗ്ലോബൽ കമ്യൂണിക്കേഷനുമായി ചേർന്ന് 20 വർഷമായി പ്രവർത്തിക്കുകയാണു യോഗയുടെ പ്രചാരണത്തിനും പരിശീലനത്തിനുമായി ദിലീപ് ആരംഭിച്ച വേൾഡ് യോഗ കമ്യൂണിറ്റി എന്ന സർക്കാരിതര സംഘടന. മലയാളി സ്ഥാപക ചെയർമാനായി പ്രവർത്തിക്കുന്ന യുഎന്നിലെ ഏക എൻജിഒ ആണിത്. അംബാസഡർമാരെയും യുഎൻ ഉദ്യോഗസ്ഥരെയും മറ്റും യോഗ പരിശീലിപ്പിക്കാൻ തുടക്കമിട്ട സംഘടനയ്ക്ക് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ ചാപ്റ്ററുകളുണ്ട്. ദിലീപിന് വിവിധ രാജ്യങ്ങളിലായി ലക്ഷത്തിലേറെ ശിഷ്യരുണ്ട്.

ലോക യോഗ ദിനാചരണം സാധ്യമാക്കിയതിനു മറ്റുള്ളവർക്കൊപ്പം നടത്തിയ ശ്രമം വലിയ വിജയമായി ദിലീപ് കാണുന്നു, ‘‘2000 ൽ ഞങ്ങൾ ഇവിടെ ആദ്യമായി ‘വേൾ‌ഡ് യോഗ ഫെസ്റ്റിവൽ’ സംഘടിപ്പിച്ചു. ലോകത്തെല്ലായിടത്തുംനിന്നുള്ള ആചാര്യന്മാരെ അതിൽ അണിനിരത്തി. പിന്നെ അതു പതിവായി. ഒട്ടേറെ രാജ്യങ്ങളിൽ യോഗ ഫെസ്റ്റിവൽ നടത്തി. 2007 ൽ ഇവിടെ ഞങ്ങൾ നടത്തിയ വേൾഡ് പീസ് ആൻഡ് യോഗ ഫെസ്റ്റിവലിൽ സ്വാമി ഭുവയുടെ ആശീർവാദപ്രകാരം ഞാൻ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടു: ലോക യോഗ ദിനം വേണം. പങ്കെടുത്ത ആചാര്യന്മാരും സംഘടനകളും പിന്തുണച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎൻ സന്ദർശിച്ചപ്പോഴും ഇക്കാര്യം ഉന്നയിച്ചു. അവരുടെ നിർദ്ദേശപ്രകാരം ആചാര്യന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പിന്നെയെല്ലാം വേഗം നടന്നു’’. യുഎൻ ആസ്ഥാനത്ത് ജനറൽ അസംബ്ലിയുടെ നിലവിലെ പ്രസിഡന്റ് ടിജ്ജാനി മുഹമ്മദ് ബാൻഡെ കൊറോണക്കാലത്തെ രാജ്യാന്തര യോഗദിനാചരണം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുമ്പോൾ, നടത്തിപ്പിലും കാര്യസ്ഥതയിലുമായി തിരക്കിലാണ് ദിലീപ്. യുഎൻ സെക്രട്ടറി ജനറലും മറ്റും യോഗ അഭ്യസിക്കാത്തതെന്ത് എന്ന സംശയം ന്യായം. ‘‘മാംസാഹാരം കുറയ്ക്കാൻ മാത്രം പറയല്ലേ എന്ന് അവർ പറഞ്ഞാൽ പിന്നെ എന്തു ചെയ്യും’’, ദിലീപിന്റെ മറുചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP