Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ മരിച്ചു പോയെന്ന അറിയിപ്പ് ഒപ്പിട്ട് വാങ്ങിയതിന്റെ ഞെട്ടലിൽ കിരൺ ബാബു; അറിയിപ്പ് രേഖാമൂലം നൽകിയിരിക്കുന്നത് സംസ്ഥാന വിവരാവകാശ കമ്മീഷണറും; നിയമനടപടിക്കൊരുങ്ങി കോഴിക്കോട് സ്വദേശി

താൻ മരിച്ചു പോയെന്ന അറിയിപ്പ് ഒപ്പിട്ട് വാങ്ങിയതിന്റെ ഞെട്ടലിൽ കിരൺ ബാബു; അറിയിപ്പ് രേഖാമൂലം നൽകിയിരിക്കുന്നത് സംസ്ഥാന വിവരാവകാശ കമ്മീഷണറും; നിയമനടപടിക്കൊരുങ്ങി കോഴിക്കോട് സ്വദേശി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: താൻ മരിച്ചു പോയെന്ന അറിയിപ്പ് ഒപ്പിട്ട് വാങ്ങേണ്ടി വന്നതിന്റെ ഞെട്ടലിൽ കോഴിക്കോട് എരഞ്ഞിക്കൽ ബാപ്പയിൽ കിരൺ ബാബു. സംസ്ഥാന വിവരാവകാശ കമ്മീഷണറാണ് കിരൺ ബാബു മരിച്ചു പോയ വിവരം അദ്ദേഹത്തെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. കിരൺബാബു മരിച്ചതായി കേരള ഫിനാൻഷ്യൽ കോർപറേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ മൊഴി നൽകി എന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കുന്നു, ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കിരൺ ബാബു.

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെഎഫ്സി) നിന്നു വായ്പയെടുത്തു നിർമ്മിച്ച കെട്ടിടം ലേലത്തിൽ വിറ്റതിന്റെ വിശദാംശങ്ങൾ അറിയാൻ 2013ലാണ് കിരൺ ബാബു വിവരാവകാശ നിയമപ്രകാരം കെഎഫ്സിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് അപേക്ഷ നൽകിയത്. മറുപടി വ്യക്തമല്ലാത്തതിനാൽ അപ്പീൽ നൽകി. അപ്പീലിനുള്ള മറുപടിയും തൃപ്തികരമല്ലാത്തതിനാൽ 2014 ജൂണിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകി. അപ്പീൽ പരിശോധിച്ചു സംസ്ഥാന കമ്മിഷൻ നൽകിയ ഉത്തരവ് ഇങ്ങനെ: ‘പരാതിക്കാരൻ മരിച്ചതായും, അതിനു മുൻപു തന്നെ പരാതി പരിഹരിച്ചതായും കെഎഫ്സിയിൽ നിന്ന് അറിയിച്ചിരിക്കുന്നു. അതിനാൽ ഈ അപ്പീൽ തീർപ്പാക്കുന്നു’.

കിരൺബാബു മരിച്ചതായി കെഎഫ്സിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ മൊഴി നൽകിയെന്നും ഈ മൊഴി അംഗീകരിച്ചുകൊണ്ട് പരാതി 2020 മാർച്ച് 13ന് തീർപ്പാക്കിയെന്നുമാണു വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. ‘മരിച്ച’ കിരൺ ബാബുവിന്റെ വിലാസത്തിൽ തന്നെയാണു മറുപടി അയച്ചിട്ടുള്ളത്. താൻ മരിച്ചതായി മൊഴി നൽകിയ കെഎഫ്സിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെയും വിവരാവകാശ കമ്മിഷനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നു കിരൺ ബാബു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP