Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവളു'മായി പ്രണയത്തിലല്ലെന്ന് നടി ഫാത്തിമ സന ഷെയ്ക്ക്; ഷാരൂഖ് ഖാൻ മുംബെെ തെരുവിൽ വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് കാണാനും മോഹം; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി താരത്തിന്റെ വെളിപ്പെടുത്തൽ

'അവളു'മായി പ്രണയത്തിലല്ലെന്ന് നടി ഫാത്തിമ സന ഷെയ്ക്ക്; ഷാരൂഖ് ഖാൻ മുംബെെ തെരുവിൽ വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് കാണാനും മോഹം; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി താരത്തിന്റെ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

നടി ഫാത്തിമ സന ഷെയ്ക്കിന് ഒരു ചെറിയ ആ​ഗ്രഹം. സാധിച്ച് കൊടുക്കേണ്ടത് ഷാരൂഖ് ഖാനും. അത് മറ്റൊന്നുമല്ല, മുംബെെ തെരുവിൽ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് ഒന്ന് കാണണം. ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്. മുംബെെ തെരുവിൽ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് കാണാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറഞ്ഞത്. ഇതു കൂടാതെ ഈഫൽ ടവറിന്റെ മുകളിൽ ഒരാൾ 'പ്രപ്പോസ്' ചെയ്യുന്ന രം​ഗം ഉണ്ടെങ്കിൽ അതിൽ ഷാരൂഖിനെയും തന്നെയുമാണ് മനസ്സിൽ സങ്കൽപ്പിക്കുകയെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.

ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാത്തിമയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമയിൽ ഫാത്തിമയുടെ ആരാധ്യ പുരുഷനാണ് അദ്ദേഹം. ദം​ഗലിലെ സഹതാരം സാന്യ മൽഹോത്രയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കും ഫാത്തിമ മറുപടി നൽകി. ''എന്താണിത്, ഞങ്ങൾ സുഹൃത്തുക്കളാണ്. ആ ബന്ധത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല. സാന്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. അവൾ ഉൾവലിഞ്ഞ പ്രക‍ൃതമാണ്. ഞാൻ നേരേ തിരിച്ചും''-

ദം​ഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫാത്തിമ. തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിങ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയായിരുന്നു ദംഗലിന്റെ പ്രമേയം. മഹാവീർ സിങ് ഫോഗട്ടായി ആമീർ ഖാനെത്തിയപ്പോൾ ​ഗീത ഫോ​ഗട്ട് ബബിതകുമാരി ഫോ​ഗട്ട് എന്നിവരുടെ കഥാപാത്രങ്ങളെ യഥാക്രമം ഫാത്തിമയും സാന്യയും അവതരിപ്പിച്ചു.

ദംഗലിൽ ഫാത്തിമയ്‌ക്കൊപ്പം അഭിനയിച്ച സന്യ മൽഹോത്രയുമായി പ്രണയത്തിലാണ് എന്ന തരത്തിൽ പ്രചരിച്ച വാർത്തകളെ കുറിച്ച് കേട്ട് ഞങ്ങൾ വെറുതേ അങ്ങ് ചിരിക്കുകയായിരുന്നു. കാരണം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ചിലർ അതിനെ മോശമായ രീതിയിൽ ചിത്രീകരിക്കുകയായിരുന്നു. സന്യയിൽ നിന്നും എന്തൊക്കെ കാര്യങ്ങൾ പഠിച്ചു എന്ന ചോദ്യത്തിനും നടി ഉത്തരം പറഞ്ഞു. സന്യയിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. അതിലൊരു കാര്യം എല്ലാ സാധാനങ്ങളും സാനിയ നല്ല വൃത്തിയായി സൂക്ഷിക്കുമെന്നതാണ്. അവളുടെ നേർ എതിർ സ്വഭാവമാണ് എനിക്ക്. ചില സമയങ്ങളിൽ ഞാൻ എന്നെ തന്നെ പിടിച്ച് നിർത്താൻ പഠിച്ചു. ഒപ്പം ജോലിയിൽ സാനിയ കാണിക്കുന്ന ആത്മാർപ്പണവും ഞാൻ പഠിച്ചവെന്നും ഫാത്തിമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP