Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്രമികൾ ഒരുപാട് ഉപദ്രവിച്ചു; ദേഹം മുഴുവൻ നീര്; കൈ ഒടിഞ്ഞു; അപകട നില തരണം ചെയ്ത വിഷ്ണുവിന്റെ വീഡിയോ കോളുകൾ കുടുംബത്തിന് നൽകുന്നത് വലിയ ആശ്വാസം; ദേഹം മുഴുവൻ പുതച്ചിരുന്ന മകന്റെ മുഖം കണ്ട് സംസാരിച്ചതിന്റെ സന്തോഷത്തിൽ അമ്മ ഇന്ദിരാമ്മ; മാവേലിക്കരക്കാരന് പരിക്കേറ്റത് കാലിലും തോളിലും; ചൈനീസ് ക്രൂരതയ്ക്ക് ഇരയായി മലയാളിയും; ഹവിൽദാർ വിഷ്ണു നായർ മലയാളിക്കും അഭിമാനം

അക്രമികൾ ഒരുപാട് ഉപദ്രവിച്ചു; ദേഹം മുഴുവൻ നീര്; കൈ ഒടിഞ്ഞു; അപകട നില തരണം ചെയ്ത വിഷ്ണുവിന്റെ വീഡിയോ കോളുകൾ കുടുംബത്തിന് നൽകുന്നത് വലിയ ആശ്വാസം; ദേഹം മുഴുവൻ പുതച്ചിരുന്ന മകന്റെ മുഖം കണ്ട് സംസാരിച്ചതിന്റെ സന്തോഷത്തിൽ അമ്മ ഇന്ദിരാമ്മ; മാവേലിക്കരക്കാരന് പരിക്കേറ്റത് കാലിലും തോളിലും; ചൈനീസ് ക്രൂരതയ്ക്ക് ഇരയായി മലയാളിയും; ഹവിൽദാർ വിഷ്ണു നായർ മലയാളിക്കും അഭിമാനം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഗൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ മലയാളി സൈനികൻ ആരോഗ്യം വീണ്ടെടുക്കുന്നു. മാവേലിക്കര സ്വദേശി വിഷ്ണു നായർ നാട്ടിലേക്കു മടങ്ങുന്നത് വൈകും. പരുക്കുകൾ ഭേദമായി എത്രയും പെട്ടെന്ന് വിഷ്ണു തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യ പ്രീതയും മക്കളായ വേദികയും ഒന്നര വയസ്സുകാരൻ മാധവും.

പരുക്കേറ്റ സൈനികരിൽ ഹവിൽദാർ വിഷ്ണുവും ഉൾപ്പെട്ടിരുന്നു. പരുക്കുകൾ ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തു. വിഷ്ണുവിനെ ബന്ധപ്പെടാൻ ഫോണോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ല. എന്നാൽ വിഷ്ണു ഇടയ്ക്ക് വീട്ടിലേക്കു വിളിക്കും.

തന്നെ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റിയെന്നും സുരക്ഷിതനാണെന്നുമാണ് വിഷ്ണു പറഞ്ഞത്. അക്രമികൾ ഒരുപാട് ഉപദ്രവിച്ചു. ദേഹം മുഴുവൻ നീരാണെന്നും കൈ ഒടിഞ്ഞിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു. ചികിത്സാ കേന്ദ്രത്തിലാണ് ഇപ്പോൾ. പരുക്കുകൾ ഭേദമായാൽ നാട്ടിലേക്കു മടങ്ങുമെന്നാണു പ്രതീക്ഷ. നടയ്ക്കാവ് കാരുവേലിൽ കിഴക്കതിൽ പരേതനായ മാധവൻ നായരുടെയും ഇന്ദിരാമ്മയുടെയും മകനാണ് വിഷ്ണു നായർ. നാട്ടുകാരുടെ അനിയൻകുഞ്ഞ്. വിഷ്ണു വീഡിയോ കോൾ ചെയ്തിരുന്നതായി അമ്മ ഇന്ദിരാമ്മ പറഞ്ഞു. ദേഹം മുഴുവൻ പുതച്ചിരുന്നു. മുഖം മാത്രമേ കാണാൻ കഴിഞ്ഞുള്ളു. എങ്ങനെയാണ് പരിക്കേറ്റതെന്ന് വെളിപ്പെടുത്തിയില്ലെന്ന് അവർ പറഞ്ഞു.

വിഷ്ണു സൈന്യത്തിൽ ചേർന്നിട്ട് പതിനാറാം വർഷമായി. മാവേലിക്കര ചെട്ടികുളങ്ങര നടയ്ക്കാവ് കാരുവേലിൽ കിഴക്കതിൽ പരേതനായ മാധവൻ നായരുടെയും ഇന്ദിരാമ്മയുടെയും മകനാണ് വിഷ്ണു. ബിഹാറിൽ നിന്നു വിഷ്ണുവിന് ലഡാക്കിലേക്ക് മാറ്റം കിട്ടിയിട്ട് ഏഴു മാസമായി. രണ്ടര വർഷത്തോളം പ്രീതയും കുഞ്ഞുങ്ങളും ബിഹാറിൽ വിഷ്ണുവിന്റെ കൂടെയുണ്ടായിരുന്നു. മൂത്ത മകൾ വേദിക വേലഞ്ചിറ ജനശക്തി പബ്ലിക് സ്‌കൂളിൽ യുകെജി വിദ്യാർത്ഥിയാണ്.

ലഡാക്കിലേക്കു സ്ഥലം മാറ്റം കിട്ടിയതോടെ ഭാര്യ പ്രീതയെയും മക്കൾ വേദിക, മാധവ് എന്നിവരെ നാട്ടിലെത്തിക്കുകയായിരുന്നു. ഇവർ പ്രീതയുടെ പുല്ലുകുളങ്ങരയിലെ വീട്ടിലാണ്.ആദ്യ ദിവസത്തെ സംഘർഷത്തിൽ, രക്ഷപ്പെട്ട 10 പേരിൽ ഒരാളാണ് വിഷ്ണു.14 വർഷമായി സൈന്യത്തിലുള്ള വിഷ്ണു അടുത്ത വർഷം വിരമിക്കാനിരിക്കയാണ്.

കാലിലും തോളിലുമാണ് പരുക്കെന്നും അറിയുന്നു. കൃത്യമായ വിവരങ്ങൾ അറിഞ്ഞിട്ടില്ലെന്നും ഫോൺ സന്ദേശം മാത്രമാണു ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സഹോദരീഭർത്താവ് എറണാകുളം സ്വദേശി രാജേഷ് ഇരുമ്പനത്തിന്റെ ഫേസ്‌ബുക് പോസ്റ്റിൽ നിന്നാണു പരുക്കിന്റെ വിവരം പലരും അറിഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP