Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

58 ദിവസം കൊണ്ട് സമാഹരിച്ചത് 1,68,818 കോടി രൂപ; റിലയൻസിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന വാക്കുപാലിച്ച് ചെയർമാൻ മുകേഷ് അംബാനി; രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലെ ആദ്യ സംഭവം എന്നും വിലയിരുത്തൽ

58 ദിവസം കൊണ്ട് സമാഹരിച്ചത് 1,68,818 കോടി രൂപ; റിലയൻസിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന വാക്കുപാലിച്ച് ചെയർമാൻ മുകേഷ് അംബാനി; രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലെ ആദ്യ സംഭവം എന്നും വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 58 ദിവസം കൊണ്ട് 1,68,818 കോടി രൂപ സമാഹരിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലാദ്യമായി വിദേശനിക്ഷേപക സ്ഥാപനങ്ങളിൽനിന്നുൾപ്പടെ ചുരുങ്ങിയകാലയളവിൽ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. ഇതോടെ റിലയൻസ് കടരഹിത കമ്പനിയായി മാറി. 2020 മാർച്ച് 31ലെ കണക്കുപ്രകാരം റിലയൻസ് ഇൻഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. 2021 മാർച്ച് 31ഓടെ റിലയൻസിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന ചെയർമാൻ മുകേഷ് അംബാനിയുടെ പ്രഖ്യാപനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

ജിയോ പ്ലാറ്റ്‌ഫോംവഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് 1,15,693.95 കോടി രൂപയും അവകാശ ഓഹരി വിഴി 53,124.20 കോടി രൂപയുമാണ് ഈകാലയളവിൽ സമാഹരിക്കാൻ കമ്പനിക്കായത്. ഫേസ്‌ബുക്ക്, സിൽവർലേയ്ക്ക്, വിസ്റ്റ ഇ്ക്വിറ്റി, ജനറൽ അറ്റ്‌ലാന്റിക്, കെകെആർ, മുബാദല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ് എന്നീ കമ്പനികളിൽനിന്നായി ജിയോ പ്ലാറ്റ്‌ഫോം 1,15,693.95 കോടി രൂപയാണ് സമാഹരിച്ചത്.

2020 മാർച്ച് 31ലെ കണക്കുപ്രകാരം റിലയൻസ് ഇൻഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. ഇതുവരെയെത്തിയ നിക്ഷേപങ്ങളുടെ കണക്കുനോക്കിയാൽ ഇതോടെ കമ്പനി കടത്തിൽനിന്നുപൂർണമായി വിമുക്തമായതായികാണാം. 2020 ഏപ്രിൽ 22നാണ് അംബനിയുടെ തേരോട്ടംതുടങ്ങിയത്. റിലയൻസിൽ നിക്ഷേപിക്കാനായി ആഗോള ഭീമമന്മാർ വരിവരിയായിനിൽക്കുന്നതാണ് പിന്നീട് കണ്ടത്. അതിനുള്ള മുകേഷ് അംബാനിയുടെ റോഡ്മാപ് നേരത്തെതന്നെ വ്യക്തമായിരുന്നു. ടെലികോം ഡിജിറ്റൽമേഖലയെ വേർതിരിച്ച് പുതിയ കമ്പനിയാക്കുകയാണ് ആദ്യംചെയ്തത്. വിവിധ ആപ്പുകൾ, നിർമ്മിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവ ഉൾപ്പെടുത്തി ജിയോ പ്ലാറ്റ്‌ഫോം അതിനായി രൂപീകരിച്ചു. ടെലികോം, ബ്രോഡ്ബാൻഡ് ബിസിനസുകൾ ഉൾപ്പടെയുള്ളവ ഇതിനുകീഴിലാണ്.

ജിയോമാർട്ട് മുംബൈയിൽ തുടങ്ങി രാജ്യമൊട്ടാകെ ദിവസങ്ങൾക്കുള്ളിലാണ് പ്രവർത്തനം വ്യാപിപ്പിച്ചത്. രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാരെ ഉൾപ്പെടുത്തിയുള്ള സംരംഭത്തിനാണ് ജിയോമാർട്ട് തുടക്കമിട്ടത്. ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികളുടെ പട്ടികയിൽ(വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തിൽ)106-ാമെത്ത സ്ഥാനമാണ് കമ്പനിക്ക് നിലവിലുള്ളത്. ഫോബ്‌സിന്റെ പട്ടികയിൽ ആഗോളതലത്തിൽ 71-ാമത്തെസ്ഥാനവും, ഇന്ത്യയിൽ ഒന്നാമത്തെയും. രാജ്യത്തെതന്നെ ഏറ്റവുംവലിയ സ്വകാര്യ സ്ഥാപനമായ റിലയൻസിന്റെ 2020 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ അറ്റാദായം 39,880 കോടി രൂപ(5.3 ബില്യൺ ഡോളർ)ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP