Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി സർക്കാർ എതിർപ്പുമായി രംഗത്ത്; അഞ്ച് ദിവസത്തെ ക്വാറന്റീൻ ഉത്തരവ് പിൻവലിച്ചു ലഫ്. ഗവർണർ അനിൽ ബൈജാൽ

ഡൽഹി സർക്കാർ എതിർപ്പുമായി രംഗത്ത്; അഞ്ച് ദിവസത്തെ ക്വാറന്റീൻ ഉത്തരവ് പിൻവലിച്ചു ലഫ്. ഗവർണർ അനിൽ ബൈജാൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്ഥാനത്തെ മുഴുവൻ കോവിഡ് രോഗികൾക്കും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാളിന്റെ ഉത്തരവ് പിൻവലിച്ചു. വിവാദ ഉത്തരവിനെതിരേ കെജ്രിവാൾ സർക്കാർ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ലഫ്. ഗവർണർ ഉത്തരവ് പിൻവലിച്ചത്.

കോവിഡ് രോഗികളെ ഹോം ക്വാറന്റീന് അയക്കുന്നതിന് മുമ്പായി അഞ്ചു ദിവസം നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നൽകണമെന്ന ഉത്തരവ് വെള്ളിയാഴ്ചയാണ് ലഫ്. ഗവർണർ പുറത്തിറക്കിയിരുന്നത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾക്ക് ഹോം ക്വാറന്റീൻ മതിയെന്ന് ഐസിഎംആർ നിർദേശമുള്ളപ്പോൾ ഡൽഹിക്ക് മാത്രമായി പ്രത്യേക ക്വാറന്റീൻ മാനദണ്ഡം ഇറക്കിയ തീരുമാനത്തെ മുഖ്യമന്ത്രി കെജ്രിവാൾ കടുത്ത ഭാഷയിൽ എതിർത്തിരുന്നു.

മുഴുവൻ കോവിഡ് രോഗികൾക്കുമുള്ള ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്താൻ എളുപ്പമല്ലെന്നും കെജ്രിവാൾ പരസ്യമായി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിവാദ ഉത്തരവ് ലഫ്.ഗവർണർ പിൻവലിച്ചത്. ക്ലിനിക്കൽ പരിശോധനയിൽ ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് കണ്ടെത്തുന്ന കോവിഡ് രോഗികളിൽ വീടുകളിൽ ഹോം ഐസൊലേഷൻ സൗകര്യം ഇല്ലാത്തവർക്ക് മാത്രമേ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആവശ്യമുള്ളുവെന്നും ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ ലഫ്.

ഗവർണർ ട്വീറ്ററിലൂടെ വ്യക്തമാക്കി. ഉത്തരവ് പിൻവലിച്ച ലഫ്. ഗവർണറുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും ഹോം ക്വാറന്റീൻ സംവിധാനം തുടരുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP