Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റി ബോഡി ടെസ്റ്റിനുള്ള സംവിധാനം വിദേശത്തുണ്ട്; സൗദിയോട് ഇന്ത്യൻ എംബസി അനുമതി തേടി; പ്രവാസികൾക്ക് ഈ പരിശോധന നടത്താനുള്ള അംഗീകാരം സൗദി ഗവൺമെന്റിൽ നിന്ന് ലഭിച്ചാൽ മാത്രം മതി; പ്രവാസികളുടെ കോവിഡ് പരിശോധനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

ആന്റി ബോഡി ടെസ്റ്റിനുള്ള സംവിധാനം വിദേശത്തുണ്ട്; സൗദിയോട് ഇന്ത്യൻ എംബസി അനുമതി തേടി; പ്രവാസികൾക്ക് ഈ പരിശോധന നടത്താനുള്ള അംഗീകാരം സൗദി ഗവൺമെന്റിൽ നിന്ന് ലഭിച്ചാൽ മാത്രം മതി; പ്രവാസികളുടെ കോവിഡ് പരിശോധനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്താനുള്ള ശ്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിറണായി വിജയൻ. ആന്റി ബോഡി ടെസ്റ്റ് നടത്താൻ സൗദിയിലെ ഇന്ത്യൻ എംബസി സൗദി ഗവൺമെന്റിനോട് അനുമതി നേടിയിട്ടുണ്ടെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

സൗദിയിലെ ചില ആശുപത്രികളിൽ ആന്റി ബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. പ്രവാസികൾക്ക് ഈ പരിശോധന നടത്താനുള്ള അംഗീകാരം സൗദി ഗവൺമെന്റിൽ നിന്ന് ലഭിച്ചാൽ മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാനുള്ള തീരുമാനം ജൂൺ 24 വരെ നീട്ടിയ പശ്ചാത്തലത്തിൽ ട്രൂനാറ്റ് കിറ്റ് വിദേശത്തേക്ക് എത്തിക്കുന്ന നടപടികൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള എല്ലാ പ്രവാസികൾക്കും കേരളത്തിലേക്ക് വരാം. ഒരു തടസവും അതിനില്ല. അനുമതി തേടിയ ഒരു വിമാനത്തിനും സർക്കാർ അനുമതി നൽകാതിരുന്നിട്ടില്ല. എന്നാൽ രോഗമുള്ളവരും രോഗം ഇല്ലാത്തവരും ഒന്നിച്ച് യാത്ര ചെയ്യരുതെന്ന് മാത്രമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

അതേസമയം സൗദി അറേബ്യയടക്കം നാലു ഗൾഫ് രാഷ്ട്രങ്ങളിൽ സംസ്ഥാന സർക്കാർ ട്രൂനാറ്റ് കിറ്റ് എത്തിച്ചാലും ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോവിഡ് പരിശോധന നടത്താനാകില്ലെന്നത് വസ്തുതയാണ്. നയതന്ത്രതലത്തിൽ ചർച്ച നടന്നാൽമാത്രമേ ഇതു സാധ്യമാവൂവെന്ന് ആരോഗ്യപ്രവർത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതുവരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് പ്രവാസികളുടെ ആവശ്യം.

സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ പി.സി.ആറാണ് ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയുള്ള കോവിഡ് പരിശോധനാ രീതി. കോവിഡ് ലക്ഷണമുണ്ടെങ്കിലേ സൗദിയിലും കുവൈത്തിലുമടക്കം ഈ പരിശോധന നടത്തൂ. ട്രൂനാറ്റ് കിറ്റുകൾ കേരളം എത്തിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതതു രാജ്യങ്ങളുടെ ആരോഗ്യമന്ത്രാലയത്തിലെ അനുമതി അനിവാര്യമാണ്. ട്രൂനാറ്റിനുള്ള മെഷീൻ ഇറക്കുമതി ചെയ്യാൻ അതതു രാജ്യങ്ങളിലെ ഫുഡ് ആൻഡ് ഡ്രഗ് വിഭാഗം അനുവദിക്കണം. കോവിഡ് ബാധിതർ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ പരിശോധനകൾ നടത്തുന്നതിലെ പ്രായോഗികതയും പ്രശ്നമാകുന്നുണ്ട്.

ബഹ്റൈനിൽ ആന്റി ബോഡിക്കും സൗദിയിൽ റാപ്പിഡിനും മന്ത്രാലയ അനുമതി ലഭിച്ചാലേ നടത്താനാകൂ. അതിനു കേരളം കേന്ദ്രസർക്കാർ വഴി ശ്രമം നടത്തണം. ഈ വസ്തുതകൾ കണക്കിലെടുത്ത്, കേരളസർക്കാരിന്റെ നേതൃത്വത്തിൽ അടിയന്തരമായി ടെസ്റ്റിങ് സൗകര്യം മൂന്നാഴ്ചയ്ക്കകം ഒരുക്കണമെന്നും അതുവരെ സൗദി അറേബ്യയിൽനിന്നു വരുന്ന മലയാളി പ്രവാസികൾക്കു വിമാനയാത്രയ്ക്കു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന ഉത്തരവിൽ ഇളവ് നൽകണമെന്നും നോർക്ക ഹെൽപ്പ് ഡെസ്‌ക്ക് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP