Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഇന്ത്യയിലേക്ക് എത്തി സാനിയേയും കുഞ്ഞിനേയും കാണാനൊരുങ്ങി ഷുഐബ് മാലിക്ക്; അഞ്ച് മാസമായി പിരിഞ്ഞ് കഴിയുന്ന ഭാര്യയേും മകനെയും കാണാൻ ഇന്ത്യയിലേക്ക് എത്താൻ ഷു ഐബിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതി  

മറുനാടൻ ഡെസ്‌ക്‌

ലാഹോർ:ഇംഗ്ലണ്ടിനെതിരായ സീരീസിന് മുമ്പ് ഇന്ത്യയിലെത്തി ഭാര്യ സാനിയ മിർസയ്ക്കും മകനുമൊപ്പം സമയം ചെലവഴിക്കാൻ പാക് ബാറ്റ്‌സ്മാൻ ഷുഐബ് മാലിക്കിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകി. കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് സാനിയയേയും മകനേയും അഞ്ച് മാസമായി പിരിഞ്ഞു കഴിയുകയായിരുന്നു ഷുഐബ്.

ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ഇതിന് മുമ്പ് ഇന്ത്യയിലെത്തി കുടുംബത്തിനൊപ്പം അൽപ്പനാൾ കഴിയണമെന്നായിരുന്നു ഷുഐബിന്റെ ആവശ്യം.

ജൂൺ 28നാണ് ടീം പുറപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 14 ദിവസത്തെ ക്വാറന്റീൻ വ്യവസ്ഥകൾ ടീം പാലിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിശീലനവും മത്സരങ്ങളും നടക്കുക. ലോക്ക്ഡൗണിനെ തുടർന്ന് ഷുഐബ് പാക്കിസ്ഥാനിലും സാനിയയും ഒരു വയസ്സുള്ള മകൻ ഇസ്ഹാനും ഇന്ത്യയിലും തുടരുകയായിരുന്നു. അഞ്ച് മാസത്തോളമായി ഇവർ തമ്മിൽ കണ്ടിട്ട്. യാത്രാവിലക്കുകൾ പിൻവലിക്കുന്ന സാഹചര്യത്തിൽ ഷുഐബിന്റെ ആവശ്യം അനുതാപത്തോടെ പരിഗണിക്കേണ്ടതാണെന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടിവ് വസീം ഖാൻ പറഞ്ഞു.

ഷുഐബിന്റെ ആവശ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും അംഗീകരിച്ചതിനെ തുടർന്നാണ് യാത്ര സാധ്യമാകുന്നത്. ജുലൈ 24ന് ഷുഐബ് സീരീസിനായി എത്തും. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം താരം ടീമിനൊപ്പം ചേരും.ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷുഐബ് ട്വന്റി-20 മത്സരങ്ങൾക്കായാണ് ഇംഗ്ലണ്ടിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP