Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുകാർ വന്നില്ല; സർക്കാറിന്റെ ഭാഗത്തു നിന്നും ആരും ഫോണിലും വിളിച്ചില്ല'; ലിനിയുടെ മരണത്തിൽ അന്ന് സജീഷ് പറഞ്ഞത് ഇങ്ങനെ; പഴയ വാർത്ത വീണ്ടും കുത്തിപ്പൊക്കി കോൺഗ്രസ് പ്രവർത്തകർ; സജീഷിന് മുഖത്തു നോക്കി പറയാൻ കഴിയുമോ അന്ന് മുല്ലപ്പള്ളി വിളിച്ചില്ലെന്ന് എന്നു ചോദിച്ചു പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം; ഇപ്പോൾ കളത്തിലിറങ്ങിയത് സിപിഎമ്മിന് വേണ്ടിയെന്നും കോൺഗ്രസ് നേതാക്കളുടെ വിമർശനം; രാഷ്ട്രീയ വിവാദത്തിൽ കുരുങ്ങി ലിനിയുടെ ഭർത്താവ്

'മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുകാർ വന്നില്ല; സർക്കാറിന്റെ ഭാഗത്തു നിന്നും ആരും ഫോണിലും വിളിച്ചില്ല'; ലിനിയുടെ മരണത്തിൽ അന്ന് സജീഷ് പറഞ്ഞത് ഇങ്ങനെ; പഴയ വാർത്ത വീണ്ടും കുത്തിപ്പൊക്കി കോൺഗ്രസ് പ്രവർത്തകർ; സജീഷിന് മുഖത്തു നോക്കി പറയാൻ കഴിയുമോ അന്ന് മുല്ലപ്പള്ളി വിളിച്ചില്ലെന്ന് എന്നു ചോദിച്ചു പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം; ഇപ്പോൾ കളത്തിലിറങ്ങിയത് സിപിഎമ്മിന് വേണ്ടിയെന്നും കോൺഗ്രസ് നേതാക്കളുടെ വിമർശനം; രാഷ്ട്രീയ വിവാദത്തിൽ കുരുങ്ങി ലിനിയുടെ ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും ഫോണിൽ പോലും വിളിച്ചില്ല. മരണശേഷം കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ആംബുലൻസ് പോലും ബോഡി കൊണ്ടുപോകാനായി തയ്യാറായില്ല. അവസാനം പൊലീസുകാരോട് പറഞ്ഞാണ് ആംബുലൻസ് എത്തിച്ചത്. നമ്മുടെ തന്നെ ആളുകൾ ഗ്ലൗസൊക്കെ ഇട്ട് ബോഡി വൈദ്യുതി ശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു- വിദേശത്തു നിന്നും നാട്ടിലെത്തിയ ശേഷ് അന്ന് ലിനിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞ വരികൾ ഇങ്ങനെയായിരുന്നു. ലിനിയുടെ മരണശേഷം സജീഷ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

അന്ന് മാധ്യമങ്ങളോട് സജീഷ് പറഞ്ഞത് അവഗനണയുടെ കഥകളായിരുന്നു. സർക്കാറിൽ നിന്നും ആരും വിളിച്ചില്ലെന്നും മറ്റുമായി വാക്കുകൾ. ഈ വാക്കുകൾ അടങ്ങിയ മനോരമ ന്യൂസ് വാർത്തയുടെ ലിങ്കാണ് മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിൽ കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്. അന്ന് ബഹ്‌റിനിൽ ജോലി നോക്കിയ സജീഷ് പിന്നീട് കേരളത്തിലെത്തുകയും ജോലി നൽകുകയും ചെയ്തിരുന്നു. സജീഷ് ഇപ്പോൾ വാക്കുമാറ്റിപ്പറയുന്നത് സർക്കാറിന്റെ സമ്മർദ്ദം കൊണ്ടാണെന്നാണ് ഉയരുന്ന വിമർശനം.

അതേസമയം സജീഷിനെ മുല്ലപ്പള്ളി വിളിച്ചിരുന്നുവെന്ന് പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജിതേഷ് മുതുകാട് വ്യക്തമാക്കി. എന്റെ ഫോണിൽ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സജീഷിനെ വിളിക്കുന്നത്. ഞാനാണ് ഫോൺ മുല്ലപ്പള്ളിക്ക് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ താൻ കുറ്റപ്പെടുത്തുന്നില്ലെന്നും ജിതേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ലിനി സിസ്റ്റർ ലോകത്തിന്റെ നെറുകയിലാണ്... പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്.... വീണ്ടും വീണ്ടും ആവർത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ട്ടർമാരും നെഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും തന്നെയാണ്. അതിൽ ഒരു രാഷ്ട്രീപാർട്ടിക്കും നേതാക്കന്മാർക്കും ക്രഡിറ്റെടുക്കാനുള്ള അർഹതയില്ല. രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്. അതിനിടയിൽ ചുളുവിൽ നേടാൻ ശ്രമിക്കുന്ന നന്മ മരത്തിന്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളത്.

ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ മരണം ഒരർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ CPM.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജന പ്രതിനിധി എന്ന ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ... പേരാമ്പ്രയടക്കമുള്ള സർക്കാർ ഹോസ്പ്പിറ്റലുകളിൽ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്.2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടർ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകൾക്ക് സ്വയം PPEകിറ്റ് വാങ്ങാനുള്ള അനുമതി നൽകുന്നത്.ഹോസ്പ്പിറ്റലുകളിൽ ഉണ്ടാവേണ്ട ക്ലിനിങ്ങ് ലോഷൻ വെള്ളം ചേർത്താണ് ഉപയോഗിച്ചിരുന്നത് എന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. പേരാമ്പ്രയിലും ചങ്ങരോത്തും വന്ന് രോഗത്തെ പിടിച്ചുകെട്ടി എന്നു പറയുന്ന മന്ത്രി ഈ സമയങ്ങളിൽ ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുട്ടോ...
സ്ഥലം MLA ഉം മന്ത്രിയുമായ ടി പി ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുണ്ടോ....
ഈ പ്രദേശത്ത് ഉണ്ടായിട്ടുപോലും ആ വീട് സന്ദർശിക്കാതെ പോയതിനെ കുറിച്ച് ഞാൻ ഒരു fb പോസ്റ്റ് ചെയ്തിരുന്നു. https://m.facebook.com/story.php?story_fbid=1877678032263922&id=100000652309403

അന്നും ഇന്നും നിങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും.
പിന്നെ എത്രയും പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് ഇന്നു പറയുന്നതു കേട്ടു. സ്ഥലം MP മുല്ലപ്പള്ളി ആ പ്രദേശത്തു പോലും ഉണ്ടായിരുന്നില്ല. ഒന്ന് വിളിച്ച് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല എന്ന് പ്രിയപ്പെട്ട സജീഷിന് അന്നത്തെ സാഹചര്യത്തിലെ മാനസികാവസ്ഥയെ പരിഗണിച്ച് ഒരു ലിങ്കുകൂടി ചേർക്കുന്നു. ചങ്ങരോത്ത് വിളിച്ച യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കുന്നതാണ് Date ഉം സമയവും എല്ലാം ശ്രദ്ധിക്കാം https://m.facebook.com/story.php?story_fbid=1877769992254726&id=100000652309403
പിന്നീട് പറഞ്ഞത് ഒരു ഫോൺ കോളുപോലും ചെയ്തില്ല എന്ന്. പ്രിയപ്പെട്ട സജീഷ് എന്റെ മുഖത്തുനോക്കി പറയാൻ കഴിയുമോ... അന്നത്തെ mp മുല്ലപ്പള്ളി താങ്കളെ വിളിച്ചിട്ടില്ല എന്ന്. എന്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോൺ ഞാനാണ് സജീഷിന് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കിൽ ആർക്കു വേണ്ടിയാണ് സുഹ്യത്തേ ഈ കള്ളം പറയുന്നത്.
മരണ ശേഷവും ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് തരംതാണ CPM നേതാക്കളുടെ നിലയിലേക്ക് അധപ്പതികരുത്.

ജിതേഷ് മുതുകാട്

അതേസമയം സിപിഎമ്മിന് വേണ്ടി കുരയ്ക്കുന്ന പട്ടിയായി നഴ്‌സ് ലിനീഷിന്റെ ഭർത്താവ് സജീഷ് മാറിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി വിമർശിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച ധർണാസമരത്തിലാണ് വിവാദ പരാമർശങ്ങൾ. സിപിഎമ്മിന് വേണ്ടി കുരയ്ക്കുന്ന പട്ടിയായി സജീഷ് മാറിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. സജീഷിന്റെ രാഷ്ട്രീയ പരാമർശം സർവീസ് റൂളിന്റെ ലംഘനമാണ്. മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങാതെയാണ് സജീഷ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും സജീഷിനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം തുടങ്ങും വരെ സമരവുമായി മുന്നോട്ടു പോവുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പറഞ്ഞു.

സിപിഎമ്മിന്റെ പാർട്ടി കോട്ടയിൽ അവരെ പ്രതിരോധിച്ച മുല്ലപ്പള്ളി ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ പരാമർശത്തിൽ ഇല്ലാതായിപ്പോവുന്ന ആളല്ല. മുല്ലപ്പള്ളിയെ അപമാനിച്ച സജീഷ് പരസ്യമായി മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP