Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലാല യുസഫ്‌സായിക്ക് ഓക്‌സ്‌ഫോഡ് ബിരുദം; തൽക്കാലം ഇനി നെറ്റ്ഫ്‌ളിക്സും വായനയും ഉറക്കവും എന്ന് മലാല

മലാല യുസഫ്‌സായിക്ക് ഓക്‌സ്‌ഫോഡ് ബിരുദം; തൽക്കാലം ഇനി നെറ്റ്ഫ്‌ളിക്സും വായനയും ഉറക്കവും എന്ന് മലാല

സ്വന്തം ലേഖകൻ

ലണ്ടൻ: നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്‌സായ് ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിൽ ബിരുദപഠനം പൂർത്തിയാക്കി. പഠനം പൂർത്തിയാക്കിയതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല ട്വീറ്റ് ചെയ്തു. രാഷ്ട്രീയം-ധനം-തത്വ ശാസ്ത്ര വിഷയങ്ങളാണ് മലാല പഠിച്ചത്. കേക്ക് മുറിച്ച് ആഘോഷം നടത്തുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

ഇനി മുന്നിലുള്ളത് എന്താണെന്നറിയില്ല. തൽക്കാലം നെറ്റ്‌നെറ്റ്ഫ്‌ളിക്സും വായനയും ഉറക്കവുമൊക്കെയായി പോകും' എന്ന് ഈ 22കാരി പറഞ്ഞു. താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവർത്തകയാണ് മലാല. പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ താലിബാന്റെ തോക്കിനിരയായ മലാലയുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിൽ അഭയാർഥിയായി എത്തുകയായിരുന്നു.

2014ൽ കേവലം 17-ാം വയസിൽ നോബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP