Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയുടെ സൈബർ ആക്രമണത്തെ കരുതിയിരിക്കണമെന്ന് ഓസ്‌ട്രേലിയൻ പ്രസിഡന്റ്; മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ ചൈനീസ് കപ്പലുകളുടെ ആക്രമണത്തിൽ രോഷം പുകഞ്ഞ് വിയറ്റ്‌നാമും; ഇന്ത്യാ -ചൈന സംഘർഷത്തിന് പിന്നാലെ ചൈനക്കെതിരെ കടുത്ത ആരോപണവുമായി കൂടുതൽ രാജ്യങ്ങൾ; ആരോപണം ഉയർത്തി ജപ്പാനും

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ- ചൈന സംഘർഷം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. സംഘർഷത്തിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയി. ഓസ്ട്രേലിയ, വിയറ്റ്നാം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

ചൈനയുടെ സൈബർ ആക്രമണത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് ഓസ്ട്രേലിയ നൽകുന്നത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാർ, സ്വകാര്യ മേഖലകളിൽ ചൈനയുടെ സൈബർ ആക്രമണങ്ങൾ കൂടിയതായി പ്രധാനമന്ത്രി പറയുന്നു. ജാഗ്രതയോടെ കാര്യങ്ങൾ കാണണമെന്നും മോറിസൻ മുന്നറിയിപ്പ് നൽകുന്നു.

ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രിയും ചൈനീസ് സൈബർ ആക്രമണങ്ങളുടെ തോത് രാജ്യത്ത് വർധിച്ചതായി വ്യക്തമാക്കി.രണ്ട് ചൈനീസ് കപ്പലുകൾ വിയറ്റ്നാം പൗരന്മാരുടെ മത്സ്യ ബന്ധന ബോട്ടിനെ ആക്രമിച്ചതായാണ് വിയറ്റ്നാമിന്റെ ആരോപണം. പാർസൽ ദ്വീപിന് സമീപത്ത് വച്ചാണ് ചൈനീസ് ആക്രമണമുണ്ടായതെന്നും വിയറ്റ്നാം ആരോപിച്ചു.

ജപ്പാനെ ഭീഷണിപ്പെടുത്തുന്നതിനായി ചൈന തങ്ങളുടെ കപ്പലുകൾ കിഴക്കൻ ചൈനാക്കടലിലെ സെൻകാക്കു ദ്വീപുകൾക്ക് സമീപം പിടിച്ചിട്ടതായി ജപ്പാൻ വ്യക്തമാക്കി. രണ്ട് മാസത്തോളം കപ്പലുകൾ പിടിച്ചിട്ടതായും ജപ്പാൻ ആരോപിച്ചു.കഴിഞ്ഞ ദിവസം നാലോളം ചൈനീസ് സൈനിക കപ്പലുകൾ ഉറ്റ്സുരി ദ്വീപുകൾക്ക് സമീപം പ്രത്യക്ഷപ്പെട്ടതായും ജപ്പാൻ വെളിപ്പെടുത്തി. ഏപ്രിൽ 14ന് ശേഷം ജപ്പാൻ മേഖലകളിൽ ഇത്തരത്തിലുള്ള ചൈനീസ് കപ്പലുകൾ ദിവസവും നിരീക്ഷണം നടത്തുന്നുണ്ടെന്നും സൈനിക അധികൃതർ വ്യക്തമാക്കി.

ജപ്പാന് സമാനമായ ചൈനീസ് ഭീഷണി ഇന്തോനേഷ്യയും നേരിടുന്നുണ്ട്. ചൈനയുടെ അതിർത്തി ലംഘനം ചൂണ്ടിക്കാട്ടി ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി യുഎന്നിന് കത്തും അയച്ചിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്വാനും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം തുടരുന്നുണ്ട്. ഒൻപത് ദിവസത്തിനിടെ ഇരു വിഭാഗങ്ങളും തമ്മിൽ നാല് തവണയാണ് ഏറ്റുമുട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP