Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോന്നിയപടി 'ഡെക്‌സാമെത്താസോൺ' വാങ്ങി കഴിക്കരുത്! കുറിപ്പടിയില്ലാതെ മരുന്നു കഴിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം

തോന്നിയപടി 'ഡെക്‌സാമെത്താസോൺ' വാങ്ങി കഴിക്കരുത്! കുറിപ്പടിയില്ലാതെ മരുന്നു കഴിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ജിദ്ദ: ഡോക്ടറുടെ നിർദേശമോ കുറിപ്പടിയോ ഇല്ലാതെ കോവിഡ് രോഗികൾ 'ഡെക്‌സാമെത്താസോൺ' എന്ന മരുന്നു വാങ്ങി കഴിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിലെ കോവിഡ് ചികിത്സാ പ്രൊട്ടോകോളിൽ 'ഡെക്‌സാമെത്താസോൺ' എന്ന മരുന്ന് കഴിഞ്ഞ ദിവസമാണ് സൗദി ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഈ മരുന്നുപയോഗിച്ചുള്ള ചികിത്സയിലൂടെ മരണസാധ്യത 35 ശതമാനം വരെ കുറയ്ക്കാനാവുമെന്ന കണ്ടെത്തലിന്റെയും ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സൗദിയിൽ ഈ മരുന്ന് പ്രയോഗിക്കാൻ മന്ത്രാലയം അനുമതി നൽകിയത്.

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മരുന്നായതിനാൽ ചികിത്സാ ചെലവിന്റെ ഭാരവുമുണ്ടാവില്ല. ഇതു ജനങ്ങളെയും ആകർഷിച്ചിരുന്നു. ഇതോടെയാണ് രോഗത്തെ ഭയന്ന് ആളുകൾ സ്വന്തം നിലയ്ക്ക് ഈ മരുന്ന് വാങ്ങി പ്രയോഗിച്ചുകളയുമോ എന്ന ആശങ്ക ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്ന മുന്നറിയിപ്പ് മന്ത്രാലയം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP